ജോബ് ഓഫർ കിട്ടിയാലും എടുത്തുചാടേണ്ട; 7 കാര്യങ്ങൾ ശ്രദ്ധിക്കണം
ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ നിലവിലെ ജോലി വിട്ട് മറ്റൊരു ജോലിയിലേക്കു മാറിയാലോയെന്ന് ചിലരെങ്കിലും ആലോചിക്കാറുണ്ട്. ജോലിയിൽ ഉയർച്ച വേണമെന്ന ആഗ്രഹം, നിലവിലെ ജോലിയിൽ ഇപ്പോൾ ചെയ്യുന്നതിൽ കൂടുതൽ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ, ജോലി സ്ഥലത്തെ രീതികളുമായി ഒരു വിധത്തിലും പൊരുത്തപ്പെടാൻ സാധിക്കാത്ത

ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ നിലവിലെ ജോലി വിട്ട് മറ്റൊരു ജോലിയിലേക്കു മാറിയാലോയെന്ന് ചിലരെങ്കിലും ആലോചിക്കാറുണ്ട്. ജോലിയിൽ ഉയർച്ച വേണമെന്ന ആഗ്രഹം, നിലവിലെ ജോലിയിൽ ഇപ്പോൾ ചെയ്യുന്നതിൽ കൂടുതൽ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ, ജോലിസ്ഥലത്തെ രീതികളുമായി ഒരു വിധത്തിലും പൊരുത്തപ്പെടാൻ സാധിക്കാത്ത അവസ്ഥഅങ്ങനെ കാരണങ്ങൾ എന്തുമാകാം. ജോലി മാറാൻ ഉറച്ച തീരുമാനമെടുത്തെങ്കിൽ തീർച്ചയായും പരിഗണിക്കേണ്ട ഏഴു പ്രധാന കാര്യങ്ങളെക്കുറിച്ച് അറിയണം.
1. ദീർഘകാല ലക്ഷ്യങ്ങൾ
നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽനിന്ന് അടുത്ത പടിയിലേക്ക് ഉയരാൻ പുതിയ ജോലിയിൽ അവസരം ലഭിക്കുമോയെന്ന് ഉറപ്പാക്കണം. ദീർഘകാല ലക്ഷ്യങ്ങളെ തൃപ്തിപ്പെടുത്താൻ പുതിയ ജോലിയിലൂടെ കഴിയുമോയെന്നും ശ്രദ്ധിക്കണം.
2. ജോബ് ഡിസ്ക്രിപ്ഷൻ
പുതിയ ജോലിയിൽ പ്രവേശിച്ചാൽ നിറവേറ്റേണ്ട ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്ന് ജോബ് ഡിസ്ക്രിപ്ഷനിൽ നൽകിയിട്ടുണ്ടാകും. അത് വ്യക്തമായി വായിച്ചു മനസ്സിലാക്കണം. നിലവിലുള്ള അറിവും നൈപുണ്യവും അനുഭവപരിചയവും ആ ജോലി നന്നായി ചെയ്യാൻ ഉതകുന്നതാണോയെന്നു തിരിച്ചറിയാൻ അതുസഹായിക്കും.
3. കോംപൻസേഷൻ പാക്കേജ്
കോംപൻസേഷൻ ബെനഫിറ്റ് കരിയർ വളർച്ചയ്ക്കു സഹായിക്കുന്നതാണോ, മാസശമ്പളം എത്ര രൂപയാണ്, ഇൻസെന്റീവ് ഉണ്ടോ, എത്ര അവധിയുണ്ട്, ഇൻഷുറൻസ് പ്ലാനുണ്ടോ തുടങ്ങിയ വിശദാംശങ്ങൾ കോംപൻസേഷൻ പാക്കേജിലുണ്ടെന്ന് ഉറപ്പു വരുത്തണം. സ്റ്റാറ്റ്യൂട്ടറി പാക്കേജസ് ഈ കോംപൻസേഷനോടൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കണം.
4. വർക്ക്–ലൈഫ് ബാലൻസ്
പുതിയ ജോലിയിൽ പ്രവേശിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം വർക്ക്–ലൈഫ് ബാലൻസ് ഉണ്ടോയെന്നാണ്. പുതിയ ഓഫിസിന്റെ ലൊക്കേഷൻ എവിടെയാണ്, എത്ര ദിവസം ജോലി ചെയ്യണം, എത്ര മണിക്കൂർ ജോലി ചെയ്യണം, ഷിഫ്റ്റ് ഉണ്ടോ, മോഡ് ഓഫ് വർക്ക് ഏതൊക്കെ തുടങ്ങിയവ മനസ്സിലാക്കിയാൽ വർക്ക്–ലൈഫ് ബാലൻസ് കൃത്യമായി ഉറപ്പാക്കാം.
5. ലീഗൽ കൊംപ്ലൈൻസ്
ലീഗൽ കൊംപ്ലൈൻസ് രണ്ടു തരത്തിലുണ്ട്. നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ലീഗൽ കൊംപ്ലൈൻസ് ഉണ്ടാകും. നോട്ടിസ് പീരിയഡ്, എഗ്രിമെന്റ് ഇവയൊക്കെയാണ് അതിൽപ്പെടുക. പഴയ സ്ഥാപനത്തിലെ നോട്ടിസ് പീരിയഡ് കഴിഞ്ഞശേഷം പുതിയ ജോലിയിലേക്കു പ്രവേശിക്കാനുള്ള സാവകാശമുണ്ടോ എന്നും ജോബ് ഓഫർ വരുമ്പോൾ പരിശോധിക്കണം. പുതിയ കമ്പനി ജോലി മാറ്റത്തിന് അനുകൂലമായ സമയം തരുമോ, ഏതെങ്കിലും ബോണ്ടുകളിൽ ഒപ്പുവയ്ക്കാൻ നിർദേശിക്കുമോ എന്നൊക്കെ ശ്രദ്ധിക്കണം. എഗ്രിമെന്റുകൾ വ്യക്തമായി വായിച്ച് മനസ്സിലാക്കിയതിനുശേഷം മാത്രം ഒപ്പിടുക.
6. സ്കിൽ വർധിപ്പിക്കാനുള്ള സാഹചര്യം
അറിവ് വളർത്താനുള്ള മനോഭാവം സൃഷ്ടിക്കുന്ന അന്തരീക്ഷം, അറിവു നേടാനുള്ള അവസരം ഒരുക്കാനുള്ള മികവ്, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരം നൽകൽ, പുതിയ പ്രോജക്ടുകൾ കിട്ടാനുള്ള അവസരം തുടങ്ങിയ സാധ്യതകൾ പുതിയ കമ്പനി ലഭ്യമാക്കുന്നുണ്ടോയെന്ന് കൃത്യമായി ഉറപ്പു വരുത്തണം.
7. തീരുമാനങ്ങൾ വൈകാരികമാകരുത്, യുക്തിസഹമാവട്ടെ
ഏതു സ്ഥാപനത്തിൽനിന്ന് ജോബ് ഓഫർ കിട്ടിയാലും അതിനെക്കുറിച്ചു നന്നായി അന്വേഷിച്ചശേഷമേ സ്വീകരിക്കാവൂ. ആ സ്ഥാപനത്തിന്റെ കൾച്ചർ, മതിപ്പ് എന്നിവയെക്കുറിച്ചു നന്നായി മനസ്സിലാക്കണം. അതിനായി പ്രസ്തുത സ്ഥാപനത്തിൽ നിലവിൽ ജോലി ചെയ്യുന്നവരുടെയോ സ്ഥാപനം വിട്ടു പോയവരുടെയോ അഭിപ്രായം തേടാം. ആ ഫീഡ്ബാക്കിലൂടെ സ്ഥാപനത്തെക്കുറിച്ചുള്ള നല്ല കാര്യങ്ങളും മോശം കാര്യങ്ങളും തിരിച്ചറിയുക.