ഇദഹോയിലെ തടാകത്തിലുണ്ട് ഭീകരൻ ദിനോസർ മത്സ്യം! പത്തടി വരെ നീളം
യുഎസ് സംസ്ഥാനമായ ഇദഹോയിലെ സ്നേക് റിവർ എന്ന നദി വളരെ പ്രത്യേകതയുള്ള ഒരു മത്സ്യത്തിന്റെ ആവാസവ്യവസ്ഥയാണ്. ദിനോസർ മത്സ്യമെന്ന് അറിയപ്പെടുന്ന സ്റ്റർജൻ. ലോകത്ത് പലയിടങ്ങളിലും ഇവയെ കാണാമെങ്കിലും സ്നേക് റിവറിൽ ഇവയ്ക്കു 10 അടി വരെ നീളം വയ്ക്കും

യുഎസ് സംസ്ഥാനമായ ഇദഹോയിലെ സ്നേക് റിവർ എന്ന നദി വളരെ പ്രത്യേകതയുള്ള ഒരു മത്സ്യത്തിന്റെ ആവാസവ്യവസ്ഥയാണ്. ദിനോസർ മത്സ്യമെന്ന് അറിയപ്പെടുന്ന സ്റ്റർജൻ. ലോകത്ത് പലയിടങ്ങളിലും ഇവയെ കാണാമെങ്കിലും സ്നേക് റിവറിൽ ഇവയ്ക്കു 10 അടി വരെ നീളം വയ്ക്കും. ഈ നദിയിലെ ഗുണകരമായ പരിതസ്ഥിതികളാണ് ഇതിനു കാരണം. നദിയിൽ സ്റ്റർജനുകളെ വേട്ടയാടുന്ന ജീവികളും കുറവായതിനാൽ ഇവയ്ക്കു വലിയ വളർച്ച കൈവരും.
ട്രയാസിക് കാലഘട്ടത്തിൽ ഭൂമിയിൽ ആവിർഭാവം ചെയ്തതാണ് ഈ മത്സ്യങ്ങളെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അതിനാൽ ഇവയെ ലിവിങ് ദിനോസർ എന്നും വിളിക്കാറുണ്ട്. ഈ മത്സ്യത്തിന്റേതായി കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴയ ഫോസിലുകൾക്ക് 24.5 കോടി വർഷം വരെ പഴക്കമുണ്ട്. ഇത്രയും വർഷങ്ങൾ ഭൂമിയിൽ കഴിഞ്ഞിട്ടും ഇവയ്ക്ക് പറയത്തക്ക മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല.ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ശുദ്ധജല മത്സ്യം എന്ന പേരും ഇവയ്ക്കു സ്വന്തമാണ്.
ബെലൂഗ എന്നും ഇവ അറിയപ്പെടുന്നു. ബെലൂഗയുടെ മാംസത്തിന് അത്ര പ്രിയമില്ലെങ്കിലും ഇവയുടെ മുട്ടകളായ ബെലൂഗ കവിയർ വിലപിടിപ്പുള്ള ഭക്ഷണമാണ്. അതിനാൽ തന്നെ ഇവ അനധികൃതമായി ധാരാളം വേട്ടയാടപ്പെടുന്നു. കടുത്ത വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളായാണ് ഇവ പരിഗണിക്കപ്പെടുന്നത്. യൂറോപ്പിൽ കാസ്പിയൻ കടൽ, കരിങ്കടൽ മേഖലകളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്.