9 കോടി വർഷം ചരിത്രമുള്ള അപൂർവമരം! ദിനോസർ മരം ആദ്യമായി കായ്ച്ചു
ചരിത്രാതീത കാലത്ത് ദിനോസറുകൾ ഭക്ഷണമായി കഴിച്ചിരുന്ന അപൂർവമരത്തിൽ ആദ്യമായി പഴമുണ്ടായി. ദിനോസർ മരം എന്നറിയപ്പെടുന്ന വൊല്ലെമി പൈൻമരത്തിലാണ് പഴം കായ്ച്ചത്. 9 കോടി വർഷത്തോളം മുൻപേ ഭൂമിയിലുള്ളവയാണ് ഇവ.

ചരിത്രാതീത കാലത്ത് ദിനോസറുകൾ ഭക്ഷണമായി കഴിച്ചിരുന്ന അപൂർവമരത്തിൽ ആദ്യമായി പഴമുണ്ടായി. ദിനോസർ മരം എന്നറിയപ്പെടുന്ന വൊല്ലെമി പൈൻമരത്തിലാണ് പഴം കായ്ച്ചത്. 9 കോടി വർഷത്തോളം മുൻപേ ഭൂമിയിലുള്ളവയാണ് ഇവ. ദിനോസറുകൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായ ഘട്ടത്തിൽ ഈ മരവും അപ്രത്യക്ഷമായെന്നു കണക്കാക്കപ്പെട്ടിരുന്നെങ്കിലും 1994ൽ ഓസ്ട്രേലിയയിലെ സിഡ്നിക്ക് 180 കിലോമീറ്ററോളം അകലെ ഇവ കണ്ടെത്തുകയായിരുന്നു.
ഈ മരത്തിന്റെ ഒരു തൈ അലിസ്റ്റർ തോംസൻ, പമേല എന്നീ ദമ്പതികൾ കൊണ്ടുപോകുകയും അത് ഇംഗ്ലണ്ടിലെ മാൽവേൺ കുന്നുകളിലുള്ള തങ്ങളുടെ തോട്ടത്തിൽ നട്ടുവളർത്തുകയും ചെയ്തു. ഈ മരമാണ് ഇപ്പോൾ കായ്ച്ചിരിക്കുന്നത്. അപൂർവമായ ഈ മരത്തിന്റെ കൂടുതൽ തൈകൾ ഈ പഴത്തിൽനിന്നു നട്ടുവളർത്താനാകുമെന്നാണു ദമ്പതിമാരുടെ പ്രതീക്ഷ. മങ്കി പസിൽ ട്രീ എന്നയിനം മരങ്ങളുമായി സാമ്യമുള്ള ഈ മരങ്ങളിൽ ആൺകായകളും പെൺകായകളും പിടിക്കും. മേയ് നാലിന് തങ്ങൾ പൂന്തോട്ടം പൊതുജനങ്ങൾക്കു തുറന്നുകൊടുക്കുമെന്ന് ദമ്പതിമാർ അറിയിച്ചു.