പരിസ്ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് ഇത് പ്രയോജനപ്പെടുത്താം
യുഎഇക്ക് പുറത്തുള്ളവർക്ക് ഈ പെർമിറ്റിനായി ഇപ്പോൾ അപേക്ഷിക്കാം.
10 വർഷത്തെ കാലാവധിയാണ് ബ്ലൂ റസിഡൻസി വീസയ്ക്കുള്ളത്
പരിസ്ഥിതി പ്രവർത്തകരായ വിദേശികൾക്ക് യുഎഇയിൽ ദീർഘകാലം താമസിക്കാൻ അവസരം നൽകുന്ന പ്രത്യേക വീസയാണ്.
കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത, പുനരുപയോഗിക്കാവുന്ന ഊർജ്ജം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ വീസ നൽകുന്നത്.
ഐസിപി(ICP)യുടെ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ അപേക്ഷിക്കാം.