ഓറഞ്ച് നിറത്തിൽ തല, ഉടലാകെ കടുത്ത നീലനിറം: ഫ്ലോറിഡയിൽ ആശങ്ക പടർത്തി വിചിത്ര പല്ലികൾ
ഓറഞ്ച് നിറത്തിൽ തല. ഉടലാകെ കടുത്ത നീലനിറം. വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്ന വാൽ. ഫ്ലോറിഡയുടെ പല പ്രദേശങ്ങളിലും ഇത്തരത്തിൽ വിചിത്ര നിറവുമായി പ്രത്യക്ഷപ്പെടുന്ന പല്ലികൾ ആശങ്ക പരത്തുകയാണ്.
ഓറഞ്ച് നിറത്തിൽ തല. ഉടലാകെ കടുത്ത നീലനിറം. വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്ന വാൽ. ഫ്ലോറിഡയുടെ പല പ്രദേശങ്ങളിലും ഇത്തരത്തിൽ വിചിത്ര നിറവുമായി പ്രത്യക്ഷപ്പെടുന്ന പല്ലികൾ ആശങ്ക പരത്തുകയാണ്.
ഓറഞ്ച് നിറത്തിൽ തല. ഉടലാകെ കടുത്ത നീലനിറം. വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്ന വാൽ. ഫ്ലോറിഡയുടെ പല പ്രദേശങ്ങളിലും ഇത്തരത്തിൽ വിചിത്ര നിറവുമായി പ്രത്യക്ഷപ്പെടുന്ന പല്ലികൾ ആശങ്ക പരത്തുകയാണ്.
ഓറഞ്ച് നിറത്തിൽ തല, ഉടലാകെ കടുത്ത നീലനിറം, വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്ന വാൽ. ഫ്ലോറിഡയുടെ പല പ്രദേശങ്ങളിലും ഇത്തരത്തിൽ വിചിത്ര നിറവുമായി പ്രത്യക്ഷപ്പെടുന്ന പല്ലികൾ ആശങ്ക പരത്തുകയാണ്. ഫ്ലോറിഡയുടെ ആവാസവ്യവസ്ഥയിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള ഈ പല്ലികളുടെ പേര് പീറ്റേഴ്സ് റോക്ക് അഗാമ എന്നാണ്.
ഏപ്രിൽ മുതലാണ് ഫ്ലോറിഡയിൽ പല ജീവജാലങ്ങളുടെയും പ്രജനന കാലം ആരംഭിക്കുന്നത്. പീറ്റേഴ്സ് റോക്ക് അഗാമകളും കൂടുതലായി കാണപ്പെടുന്നതിന് പിന്നിലെ കാരണം മറ്റൊന്നല്ല. എന്നാൽ ചെന്നെത്തുന്ന ഇടങ്ങളിൽ അതിവേഗം ആധിപത്യം സ്ഥാപിക്കുന്നതിനാലാണ് ഇവയുടെ സാന്നിധ്യം ആശങ്കാജനകമാകുന്നത്. റീഫ് ഗെക്കോ അടക്കം പ്രാദേശികമായ മറ്റ് പല്ലി ഇനങ്ങൾക്ക് വരെ ഇവ ഭീഷണി ഉയർത്തുന്നുണ്ട്. ഇതിനുപുറമെ തദ്ദേശീയമായ പ്രാണി വർഗങ്ങളെയും ചെറു ഉരഗവർഗങ്ങളെയും ഇവ വലിയതോതിൽ ഇരയാക്കും.
ഫ്ലോറിഡയിലെ ഭൂരിഭാഗം പല്ലി ഇനങ്ങളെയും അപേക്ഷിച്ച് പീറ്റേഴ്സ് റോക്ക് അഗാമകൾക്ക് വലിപ്പം കൂടുതലാണെന്നതിനാൽ അവയ്ക്ക് അല്പം കൂടി വേഗതയിൽ ചെറുപല്ലികളെ കീഴടക്കാനും ഇരയാക്കാനും സാധിക്കുന്നു. ഇവയുടെ എണ്ണം പെരുകുന്നത് ഫ്ലോറിഡയിലെ ചീവീടുകൾ, പുൽച്ചാടികൾ എന്നിവ അടക്കമുള്ള ചെറു ജീവജാലങ്ങളുടെ നിലനിൽപ്പിന് വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. എണ്ണം കൂടുന്നതനുസരിച്ച് കൂടുതൽ പ്രാദേശിക ജീവജീവജാലങ്ങൾ ഇല്ലാതാകുന്നതു മൂലം സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടി ഉണ്ടാകുമോ എന്നതാണ് പരിസ്ഥിതി ഗവേഷകരുടെ ആശങ്ക.
ഉദാഹരണത്തിന് തേനീച്ചകൾ, ചിത്രശലഭങ്ങൾ പോലെയുള്ള ജീവജാലങ്ങൾ വലിയതോതിൽ ഇല്ലാതാകുന്നത് പരാഗണം തടസ്സപ്പെടാനും ജൈവവൈവിധ്യത്തിന് വലിയ നഷ്ടം സംഭവിക്കാനും ഇടയാക്കും. ചെറു ജീവിവർഗങ്ങളുടെ എണ്ണം കുറയുന്നതോടെ പ്രാദേശിക ഭക്ഷ്യ ശൃംഖലയുടെ സന്തുലനാവസ്ഥ തെറ്റാൻ വരെ സാധ്യതയുണ്ട്. ഒരേ ഭക്ഷണ സ്രോതസിനെ ആശ്രയിക്കുന്ന ഉരഗങ്ങൾ, പക്ഷികൾ, മറ്റു ജീവികൾ എന്നിവയെയെല്ലാം ഈ അവസ്ഥ വിപരീതമായി ബാധിക്കും. എന്നാൽ ഇതര ജീവികളെ മാത്രമല്ല സ്വന്തം കുഞ്ഞുങ്ങളെയും ഭക്ഷിക്കും എന്നതാണ് പീറ്റേഴ്സ് റോക്ക് അഗാമകളുടെ മറ്റൊരു സ്വഭാവ വിശേഷം. പകൽ സമയങ്ങളിലാണ് ഇവ കൂടുതൽ സജീവമായി ഇര തേടുന്നത്.
ഇവയിലെ ആൺവർഗത്തിന് ഒരു അടിവരെ നീളം ഉണ്ടാകും. എന്നാൽ പെൺ വർഗ്ഗം താരതമ്യേന ചെറുതാണ്. ഉപ-സഹാറൻ ആഫ്രിക്കയാണ് പീറ്റേഴ്സ് റോക്ക് അഗാമകളുടെ ജന്മദേശം. ചൂടുള്ള കാലാവസ്ഥകളിലും വെയിൽ അധികമായി ലഭിക്കുന്ന പ്രദേശങ്ങളിലും ഇവ വളരെ വേഗത്തിൽ ഇടം പിടിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ എണ്ണം പെരുകുന്നതിനാൽ പിടികൂടുന്നതോ നീക്കം ചെയ്യുന്നതോ പ്രയാസകരമായി മാറുകയും ചെയ്യും. പ്രധാനമായും ജനവാസ മേഖലകളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്.
കടിക്കാൻ സാധ്യതയുണ്ടെങ്കിലും പൊതുവേ വിഷജീവി അല്ലാത്തതിനാൽ പീറ്റേഴ്സ് റോക്ക് അഗാമകളിൽ നിന്നും മനുഷ്യർക്ക് നേരിട്ട് അപകട സാധ്യതയില്ല. എന്നാൽ മറ്റ് ഉരഗങ്ങളെ പോലെ അവയുടെ ത്വക്കിലും വിസർജ്യത്തിലും സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാവും. ഇവയിൽ നിന്നും ബാക്ടീരിയകൾ പടർന്ന പ്രതലങ്ങളിലോ, ഇവയുമായി ഇടപഴകിയ വളർത്തുമൃഗങ്ങളെയോ സ്പർശിച്ച ശേഷം കൈകൾ ശുചിയാക്കിയില്ലെങ്കിൽ അണുബാധ പടരാനുള്ള സാധ്യതയുണ്ട്.
1970കളിലാണ് പീറ്റേഴ്സ് റോക്ക് അഗാമകളെ ആദ്യമായി ഫ്ലോറിഡയിൽ കണ്ടെത്തിയത്. 2000 മുതൽ ഇങ്ങോട്ട് അവയുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതായും കണ്ടെത്തി. ഇവയുടെ എതിരാളികളായ ജീവികൾ ഫ്ലോറിഡയിൽ അധികമായി ഇല്ല എന്നതും എണ്ണം പെരുകുന്നതിന് കാരണമാണ്.