അക്കൗണ്ടിൽ ബാലൻസ് പൂജ്യമായാൽ പിഴ ഈടാക്കുമോ

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list 1aup0csvq9g87r8utn8b1t9cph

റിസർവ് ബാങ്ക് നിർദ്ദേശപ്രകാരം അക്കൗണ്ടിലെ തുക പൂജ്യമായാൽ പിന്നെ ചാർജുകൾ ബുക്കിൽ ചേർക്കാൻ പാടില്ല.

Image Credit: Canva

അങ്ങനെ ചേർത്താൽ അക്കൗണ്ടിലെ ബാലൻസ് മൈനസ് രീതിയിലേക്ക് താഴും.

Image Credit: Canva

ഇത് ബാങ്കുകളുടെ അക്കൗണ്ടിങ് രീതിയിൽ പറഞ്ഞാൽ അക്കൗണ്ട് ഓവർഡ്രാഫ്ട് ആയി എന്ന് പറയും.

Image Credit: Canva

ഓവർഡ്രാഫ്ട് രീതിയിൽ അക്കൗണ്ടിലെ തുക 90 ദിവസം കിടന്നാൽ അത് കിട്ടാക്കടം (Non Performing Asset) എന്ന നിലയിലേക്ക് മാറും.

Image Credit: Canva

ഇങ്ങനെ മാറിയാൽ ഇടപാടുകാരുടെ സിബിൽ സ്കോറിനെയും മറ്റും ബാധിക്കും.

Image Credit: Canva

ഈ സാഹചര്യം ഒഴിവാക്കുവാൻ വേണ്ടിയാണ് അക്കൗണ്ട് പൂജ്യം ബാലൻസിൽ എത്തിയാൽ പിന്നെ ചാർജുകൾ ഒന്നും തന്നെ ബുക്കിൽ ചേർക്കുവാൻ പാടില്ല എന്ന് നിർദ്ദേശിച്ചിട്ടുള്ളത്

Image Credit: Canva

അതിനാൽ ബാങ്കുകൾ പൂജ്യം ബാലൻസിൽ എത്തിയ അക്കൗണ്ടുകളിൽ പിന്നീട് ചാർജുകൾ ചേർക്കില്ല.

Image Credit: Canva

അതിനർത്ഥം, ചാർജുകൾ ഒഴിവാക്കി എന്നല്ല. അക്കൗണ്ടിൽ എപ്പോഴാണോ തുക വരുന്നത് അപ്പോൾ അതുവരെയുള്ള ചാർജുകൾ അതിൽ നിന്ന് എടുക്കും.

Image Credit: Canva

മിനിമം ബാലൻസ് വയ്ക്കേണ്ട അക്കൗണ്ടിൽ ഒരു വിധത്തിലും കുറഞ്ഞ തുക വയ്ക്കാനാകുന്നില്ലെങ്കിൽ, അക്കൗണ്ട് തുടരണമെന്നില്ലെങ്കിൽ, ബാങ്കിൽ അപേക്ഷ നൽകി അക്കൗണ്ട് അവസാനിപ്പിക്കുന്നതാണ് നല്ലത്.

Image Credit: canva

അല്ലെങ്കിൽ, മിനിമം ബാലൻസ് നിഷ്കർഷ ഇല്ലാത്ത അക്കൗണ്ടിലേക്ക് മാറുന്നതും നല്ലതാണ്.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article
OSZAR »