ADVERTISEMENT

ഇഷ്ട വാഹനങ്ങൾ സ്വന്തമാക്കുക എന്നതു പോലെ തന്നെ പ്രിയപ്പെട്ട നമ്പറിനായി പണം വാരിയെറിയുന്നവരും നിരവധിയുണ്ട്. ആഗ്രഹിച്ചു വാങ്ങിയ വാഹനത്തിനു 45.99 ലക്ഷം രൂപ മുടക്കി ഫാൻസി നമ്പർ സ്വന്തമാക്കിയ മലയാളി വ്യവസായിയായ വേണു ഗോപാലകൃഷ്‌ണനാണ് രാജ്യത്ത് ഏറ്റവും കൂടുതൽ തുക രജിസ്‌ട്രേഷൻ നമ്പറിനായി മുടക്കിയത്. സിനിമാതാരങ്ങളും വമ്പൻ വ്യവസായികളുമാണ് ഈ ലേലം വിളിയിൽ മുൻപന്തിയിൽ നിൽക്കാറുള്ളത്. തെലുങ്ക് സൂപ്പർ താരം ബാലയ്യ എന്ന പേരിൽ അറിയപ്പെടുന്ന നന്ദമുറി ബാലകൃഷ്‌ണയും തന്റെ പുതുവാഹനത്തിനു ഇഷ്ട നമ്പർ സ്വന്തമാക്കാനായി മുടക്കിയത് ലക്ഷങ്ങളാണ്.  ലേലത്തിൽ TG 09 F 0001 എന്ന നമ്പറാണ് ഏഴു ലക്ഷത്തിനു മുകളിൽ രൂപ നൽകി ബാലയ്യ സ്വന്തമാക്കിയത്.

തെലങ്കാന റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ശനിയാഴ്ച നടത്തിയ ഓൺലൈൻ ലേലത്തിലാണ് 0001 എന്ന നമ്പറിനായി ബാലയ്യ 7.75 ലക്ഷം രൂപ മുടക്കിയത്. TG 09 F 0001 എന്ന നമ്പർ കൂടാതെ 0009, 9999, 0005, 0007, 0019, 0099 എന്നീ നമ്പറുകളും ലേലത്തിൽ ഉൾപ്പെടുത്തിയിരുന്നു. വ്യക്തികളേക്കാളുപരി കമ്പനികളാണിതിൽ സജീവമായി പങ്കെടുത്തത്. ഫാൻസി നമ്പറുകൾക്കായി നടത്തിയ ഈ ലേലം വിളിയിലൂടെ ഗതാഗത വകുപ്പിനു  37.15 ലക്ഷം രൂപ ലഭിച്ചുവെന്നാണ് റിപോർട്ടുകൾ. 

നന്ദമുറി ബാലകൃഷ്ണ തന്റെ ഏറ്റവും പുതിയ ബി എം ഡബ്‌ള്യുവിനായാണ്  ഈ നമ്പർ സ്വന്തമാക്കിയിരിക്കുന്നത്. ബാലയ്യയെ കൂടാതെ കമലാലയ ഹൈസോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് 6.70 ലക്ഷം രൂപയ്ക്ക് TG 09 F 0009 എന്ന നമ്പർ ലേലത്തിൽ വിളിച്ചെടുത്തു. എക്കോ ഡിസൈൻ സ്റ്റുഡിയോ TG 09 F 9999 എന്ന നമ്പർ ഒരു ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്. TG 09 F 0005 എന്ന നമ്പർ 1.49 ലക്ഷം രൂപ മുടക്കി ജെട്ടി ഇൻഫ്രാ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡും 1.37 ലക്ഷം രൂപയ്ക്ക് ശ്രീനിവാസ് നായിഡു കെ TG 09 F0007 എന്ന നമ്പറും ലേലത്തിലൂടെ തങ്ങളുടേതാക്കി.

English Summary:

Luxury Car Registration Numbers Cost

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com