Activate your premium subscription today
അരനൂറ്റാണ്ടിലേറെക്കാലം ഒരു മേജർ ട്രോഫി പോലും അലമാരയിൽ വയ്ക്കാൻ പറ്റാതിരുന്നതിന്റെ വിഷാദം ഇനി ബൊളോന്യയ്ക്കില്ല! ഇറ്റാലിയൻ കപ്പ് ഫുട്ബോൾ ഫൈനലിൽ എസി മിലാനെ 1–0നു തോൽപിച്ച ബൊളോന്യ 51 വർഷത്തിനു ശേഷമൊരു മേജർ ട്രോഫിക്ക് അവകാശികളായി.
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്കു വരില്ല. സ്പോൺസർ കരാർ തുക അടയ്ക്കാത്തതാണു കാരണം. സംഭവത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നിയമനടപടി സ്വീകരിക്കുമെന്നും വിവരമുണ്ട്. കേരളത്തിലേക്ക് അർജന്റീന വരുമെന്നു പ്രതീക്ഷിച്ചിരുന്ന സമയത്തു തന്നെ ചൈനയിൽ ടീമിനു മത്സരങ്ങൾ തീരുമാനിച്ചിട്ടുണ്ട്.
സീസണിലെ രണ്ടു മത്സരങ്ങൾ ബാക്കിനിൽക്കെ ലാലിഗ കിരീടം സ്വന്തമാക്കി ബാർസിലോന. ക്ലബ്ബിന്റെ ചരിത്രത്തിലെ 28–ാം കിരീടമാണിത്. വ്യാഴാഴ്ച എസ്പന്യോളിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കു വീഴ്ത്തിയതോടെയാണ് ബാഴ്സ കിരീടമുറപ്പിച്ചത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ
കേരള ബ്ലാസ്റ്റേഴ്സിന് 2025–26 സീസണിലേക്കുള്ള പ്രീമിയർ വൺ ക്ലബ്ബ് ലൈസൻസ് നിഷേധിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് ബ്ലാസ്റ്റേഴ്സിന് ലൈസന്സ് അനുവദിക്കാതിരുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഒഡിഷ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്സി, മുഹമ്മദൻ ക്ലബ്ബുകൾക്കും പ്രീമിയർ വൺ ലൈസൻസ് നേടാൻ സാധിച്ചിട്ടില്ല.
സാഗ്രെബ് ∙ ലോകത്തിലെ വമ്പൻ ഫുട്ബോൾ ക്ലബ്ബുകൾ കഴിഞ്ഞ ദിവസങ്ങളിൽ ക്രൊയേഷ്യയിലേക്കു തങ്ങളുടെ സ്കൗട്ടുകളെ അയച്ചതായാണ് റിപ്പോർട്ടുകൾ! ക്രൊയേഷ്യൻ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന വ്ലാട്കോ മർകോവിച്ച് അണ്ടർ 15 ടൂർണമെന്റിൽ പങ്കെടുക്കുന്ന പോർച്ചുഗൽ ടീമിലെ ഒരാളുടെ കളി കാണാനായിരുന്നത്രേ അത്.
മഡ്രിഡ് ∙ ഒടുവിൽ ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി കാർലോ ആഞ്ചലോട്ടി എത്തുന്നു. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് വിടുന്ന അറുപത്തിയഞ്ചുകാരൻ ആഞ്ചലോട്ടി അടുത്ത ആഴ്ച തന്നെ ടീമിന്റെ ചുമതല ഏറ്റെടുക്കുമെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) അറിയിച്ചു.
പാരിസ് ∙ ഫ്രഞ്ച് ലീഗിൽ നിന്ന് യുവേഫ ചാംപ്യൻസ് ലീഗിന് യോഗ്യത നേടി മാഴ്സൈ, മോണക്കോ ടീമുകൾ. ലെ ഹാവ്റെയെ 3–1നു തോൽപിച്ച മാഴ്സൈയും ഒളിംപിക് ലിയോണിനെ 2–0 നു മറികടന്ന മോണക്കോയും ടോപ് ത്രീ ഫിനിഷ് ഉറപ്പിച്ചു.
ലണ്ടൻ ∙ ചെൽസിയെ 2–0നു വീഴ്ത്തി ന്യൂകാസിൽ യുണൈറ്റഡ് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ 3–ാം സ്ഥാനത്തേക്കു കയറി ചാംപ്യൻസ് ലീഗ് യോഗ്യത സജീവമാക്കി. സാന്ദ്രോ ടൊണാലി (2–ാം മിനിറ്റ്), ബ്രൂണോ ഗുയിമാറെസ് (90) എന്നിവരാണ് ഗോൾ നേടിയത്. 35–ാം മിനിറ്റിൽ നിക്കോളാസ് ജാക്സൻ ചുവപ്പു കാർഡ് കണ്ടതോടെ ചെൽസി 10 പേരായി ചുരുങ്ങിയിരുന്നു.
കോഴിക്കോട്∙ കേരള ഫുട്ബോളിന് ഇതാ, പുതിയ യുവരാജാക്കൻമാർ. കേരള പ്രിമിയർ ലീഗിന്റെ (കെപിഎൽ) ഫൈനലിൽ കേരള പൊലീസിനെ 2–1ന് തോൽപിച്ച് മുത്തൂറ്റ് ഫുട്ബോൾ അക്കാദമി കപ്പിൽ മുത്തമിട്ടു. 45–ാം മിനിറ്റിൽ എസ്.ദേവദത്ത് മുത്തൂറ്റിന്റെ ആദ്യ ഗോൾ നേടിയപ്പോൾ 54–ാം മിനിറ്റിൽ എസ്.സുജിലിന്റെ ഗോളിലൂടെ പൊലീസ് സമനില പിടിച്ചു. എന്നാൽ 65–ാം മിനിറ്റിൽ പകരക്കാരൻ കെ.ബി.അഭിത്തിന്റെ ഗോളിലൂടെ മുത്തൂറ്റ് വിജയം ഉറപ്പിക്കുകയായിരുന്നു.
മ്യൂണിക്ക് ∙ 25 വർഷം തന്റെ ‘ഹോം’ ആയിരുന്ന അലിയാൻസ് അരീന സ്റ്റേഡിയത്തോട് തോമസ് മുള്ളർ വിജയത്തോടെ വിടചൊല്ലി. ബയൺ മ്യൂണിക്ക് താരമെന്ന നിലയിലുള്ള മുള്ളറുടെ അവസാന ഹോം മത്സരത്തിൽ ബോറൂസിയ മൻഷൻഗ്ലാഡ്ബാഹിനെതിരെ ക്ലബ്ബിന് 2–0 ജയം. ഈ സീസണോടെ ക്ലബ് വിടുകയാണെന്ന് മുള്ളർ നേരത്തേ അറിയിച്ചിരുന്നു.
ബാർസിലോന ∙ ഇടയ്ക്കിടെ അദ്ഭുതപ്രവൃത്തികൾക്കായി അവതരിക്കുന്ന മജീഷ്യനെപ്പോലെയാണ് അത്ലറ്റിക്കോ മഡ്രിഡ് താരം അലക്സാണ്ടർ സോർലോത്ത്. ഇത്തവണ നോർവെ താരത്തിന്റെ മാജിക് റയൽ സോസിദാദിനെതിരെ. 4 മിനിറ്റിനുള്ളിൽ ഹാട്രിക് പൂർത്തിയാക്കിയ സോർലോത്തിന്റെ മികവിൽ സ്പാനിഷ് ലീഗ് ഫുട്ബോളിൽ അത്ലറ്റിക്കോയ്ക്ക് 4–0 ജയം. അത്ലറ്റിക്കോയുടെ 4 ഗോളുകളും സോർലോത്ത് തന്നെയാണ് നേടിയത്.
ബാർസിലോന ∙ കളിയുടെ തുടക്കത്തിൽ രണ്ടു ഗോൾ നേടിയതേ റയൽ മഡ്രിഡിന് ഓർമയുണ്ടായുള്ളൂ; ആദ്യ പകുതിയിൽ തന്നെ റയലിനെ നിസ്സഹായരാക്കി നേടിയ നാലു ഗോളുകളിൽ എൽ ക്ലാസിക്കോ പോരിൽ ബാർസിലോനയ്ക്ക് ആവേശജയം. രണ്ടാം പകുതിയിൽ ഹാട്രിക് തികച്ച എംബപെയിലൂടെ റയൽ തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും ബാർസ അനായാസം പിടിച്ചുനിന്നു (4–3).
ലെവർക്യുസൻ ∙ കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെ ജർമൻ ക്ലബ് ബയെർ ലെവർക്യുസൻ വിടുകയാണെന്നറിയിച്ച് സ്പാനിഷ് പരിശീലകൻ സാബി അലോൻസോ. കാർലോ ആഞ്ചലോട്ടിക്കു ശേഷം സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലകനാകാൻ അലോൻസോ ധാരണയിലെത്തിയതായാണ് വിവരം. മുൻ റയൽ താരമാണ് നാൽപത്തിമൂന്നുകാരനായ അലോൻസോ.
ലണ്ടൻ ∙ ഇംഗ്ലിഷ് ക്ലബ്ബുകളിലെ ഈ വർഷത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ പുരസ്കാരം ലിവർപൂൾ താരം മുഹമ്മദ് സലായ്ക്ക്. ആർസനലിന്റെ അലെസിയ റുസ്സോയാണ് മികച്ച വനിതാ താരം. ഇതു മൂന്നാം തവണയാണ് ഈജിപ്തുകാരനായ സലാ ഈ പുരസ്കാരം നേടുന്നത്. മുൻ ആർസനൽ താരം തിയറി ഒന്റി മാത്രമാണ് ഈ റെക്കോർഡിൽ സലായ്ക്ക് ഒപ്പമുള്ളത്. ഈ സീസണിൽ ലിവർപൂളിനെ പ്രിമിയർ ലീഗ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്കു വഹിച്ച മുപ്പത്തിരണ്ടുകാരൻ സലാ ഗോൾ സ്കോറിങ്ങിലും (28) അസിസ്റ്റുകളിലും (18) ഒന്നാമനാണ്. 90 ശതമാനം വോട്ടും നേടിയ സലാ സഹതാരം വിർജിൽ വാൻ ദെയ്ക്കിനെയാണ് പിന്നിലാക്കിയത്.
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ ‘അയൽക്കാരാണ്’ മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടനം ഹോട്സ്പറും. യുണൈറ്റഡ് 15–ാം സ്ഥാനത്തും ടോട്ടനം 16–ാം സ്ഥാനത്തും! തുല്യ ദുഃഖിതരായ ഇരുടീമും ഒരു സന്തോഷത്തിനായി ഇനി മത്സരിക്കും– യുവേഫ യൂറോപ്പ ലീഗ് കിരീടം. സെമിയിൽ സ്പാനിഷ് ക്ലബ് അത്ലറ്റിക് ബിൽബാവോയെ മറികടന്ന് യുണൈറ്റഡും നോർവേ ക്ലബ് ബോഡോ ഗ്ലിംറ്റിനെ മറികടന്ന് ടോട്ടനമും മുന്നേറിയതോടെ യൂറോപ്പിലെ രണ്ടാം നിര ക്ലബ് ചാംപ്യൻഷിപ്പിൽ അരങ്ങൊരുങ്ങിയത് ‘ഓൾ ഇംഗ്ലിഷ്’ ഫൈനലിന്.
അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തിൽ ചികിത്സാ വീഴ്ചയുണ്ടായി എന്ന പരാതിയിൽ അന്വേഷണം നേരിടുന്ന 7 അംഗ വൈദ്യ സംഘത്തിലെ സൈക്യാട്രിസ്റ്റ് വിചാരണയ്ക്കിടെ വിതുമ്പിക്കരഞ്ഞു. ബ്യൂനസ് ഐറിസിലെ ലോസ് ഒളിവോസ് ക്ലിനിക്കിലെ സൈക്യാട്രിസ്റ്റ് അഗസ്റ്റീന കൊസഷോവാണ് കോടതിക്കു മുന്നിൽ വികാരാധീനയായത്.
ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ താരം ഡിയേഗോ മറഡോണയെ ചികിത്സിച്ചിരുന്ന ക്ലിനിക്ക് റെയ്ഡ് ചെയ്ത് മെഡിക്കൽ രേഖകൾ പിടിച്ചെടുത്ത് അർജന്റീന പൊലീസ്. രേഖകൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടതിനു പിന്നാലെ രാത്രിയിലാണ് ബ്യൂനസ് ഐറിസിലെ ലോസ് ഒളിവോസ് ക്ലിനിക്കിൽ പൊലീസ് റെയ്ഡ് നടത്തിയത്. 275 ഫയലുകളും 547 ഇമെയിൽ സന്ദേശങ്ങളും പൊലീസിനു ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
കേരള പ്രിമിയർ ലീഗ് (കെപിഎൽ) ഫുട്ബോൾ ഫൈനലിലേക്ക് മാർച്ച് ചെയ്ത് കേരള പൊലീസ്. ഇന്നലെ രണ്ടാം സെമിയിൽ വയനാട് യുണൈറ്റഡ് എഫ്സിയെ 1–0നു തോൽപിച്ചു. 80–ാം മിനിറ്റിൽ ഡിഫൻഡർ ഷബാസ് അഹമ്മദാണ് ഗോൾ നേടിയത്.
പ്രഫഷനൽ ഫുട്ബോളറായതിനു പിന്നാലെ കാൻസർ ബാധിതനാണെന്ന് അറിഞ്ഞിട്ടും തളരാതെ അതിനെ ചികിൽസിച്ചു ഭേദമാക്കി കളിക്കളത്തിലേക്കു തിരിച്ചെത്തിയ ഫ്രാഞ്ചെസ്കോ അചേർബി, 25 വയസ്സിനിടെ ഇറ്റലിയിലെ വിവിധ ക്ലബ്ബുകളിലൂടെ ‘വായ്പ’ത്താരമായി ഓടിത്തളർന്ന ദാവീദ് ഫ്രറ്റേസി.... യൂറോപ്യൻ ഫുട്ബോൾ ഇതുവരെ അധികമൊന്നും കേട്ടിട്ടില്ലാത്ത 2 പേർ.
പാരിസ് ∙ ലയണൽ മെസ്സിയും നെയ്മാറും കിലിയൻ എംബപെയും ക്ലബ്ബിനായി ഒന്നിച്ചു കളിച്ച കാലത്തു പോലും കൈവരിക്കാനാവാതെ പോയ, യുവേഫ ചാംപ്യൻസ് ലീഗിൽ കന്നിക്കിരീടമെന്ന ചരിത്ര നേട്ടത്തിലേക്ക് പിഎസ്ജിക്ക് ഇനി ഒരേയൊരു മത്സരദൂരം മാത്രം! ആവേശകരമായി മാറിയ സെമിഫൈനലിൽ ഇംഗ്ലിഷ് കരുത്തുമായെത്തിയ ആർസനലിനെ ഇരുപാദങ്ങളിലുമായി 3–1ന് മറികടന്ന് പിഎസ്ജി ചാംപ്യൻസ് ലീഗ് ഫൈനലിൽ കടന്നു. പിഎസ്ജിയുടെ തട്ടകമായ പാരിസിലെ പാർക് ദെ പ്രിൻസസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ സെമിയിൽ 2–1ന് പിഎസ്ജി ജയിച്ചുകയറി. ആർസനലിന്റെ തട്ടകത്തിലെ ആദ്യപാദം പിഎസ്ജി 1–0നും ജയിച്ചിരുന്നു.
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ക്രിസ്റ്റൽ പാലസുമായി 1–1 സമനില വഴങ്ങിയ നോട്ടിങ്ങാം ഫോറസ്റ്റിന്റെ ചാംപ്യൻസ് ലീഗ് മോഹങ്ങൾ മങ്ങി. സീസണിൽ എറെക്കാലത്തും പോയിന്റ് പട്ടികയിൽ 3–ാം സ്ഥാനത്തുണ്ടായിരുന്ന നോട്ടിങ്ങാം ഫോറസ്റ്റിനു കഴിഞ്ഞ 5 മത്സരങ്ങളിലെ മോശം പ്രകടനമാണ് തിരിച്ചടിയായത്. 5 കളികളിൽ ഒന്നിൽ മാത്രമാണു ഫോറസ്റ്റിനു ജയിക്കാനായത്; 3 എണ്ണം തോറ്റു. 60–ാം മിനിറ്റിൽ എബരേച്ചി എസിയുടെ പെനൽറ്റി ഗോളിൽ, ആതിഥേയരായ ക്രിസ്റ്റൽ പാലസ് 1–0 ലീഡെടുത്തു. 4 മിനിറ്റിനകം മറ്റൊരു പെനൽറ്റിയിൽനിന്ന് ബ്രസീൽ താരം മുരിലോ നോട്ടിങ്ങാമിനായി സ്കോർ ചെയ്തു (1–0).
1978 ലോകകപ്പ് ജേതാക്കളായ അർജന്റീന ടീമിലെ ഡിഫൻഡർ ലൂയിസ് ഗാൽവൻ (77) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി അർജന്റീന നഗരമായ കോർഡോബയിലെ ആശുപത്രിയിൽ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. 1978 ലോകകപ്പിൽ, നെതർലൻഡ്സിനെതിരെ ഫൈനലിൽ ഉൾപ്പെടെ ഇറങ്ങിയ ഗാൽവൻ പിന്നീട് 1982 ലോകകപ്പിലും കളിച്ചു.
മിലാൻ ∙ ആവേശം ഗോളുകളായി പെയ്തുവീണ നാടകീയ പോരാട്ടത്തിൽ സ്പാനിഷ് വമ്പൻമാരായ ബാർസിലോനയെ തകർത്ത് ഇന്റർ മിലാൻ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ. രണ്ടാം പാദ സെമിയിൽ ബാർസിലോനയെ സ്വന്തം തട്ടകത്തിൽ 4–3ന് മറികടന്നാണ് ഇന്റർ മിലാന്റെ ഫൈനൽ പ്രവേശം. ബാർസയുടെ തട്ടകത്തിൽ നടന്ന ആദ്യ പാദ പോരാട്ടം 3–3ന് സമനിലയിൽ അവസാനിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 7–6ന്റെ ലീഡ് നേടിയാണ് ഇന്റർ മിലാൻ കലാശപ്പോരാട്ടത്തിന് അർഹത നേടിയത്. നാളെ പുലർച്ചെ നടക്കുന്ന പിഎസ്ജി – ആർസനൽ രണ്ടാം സെമിഫൈനൽ വിജയികളുമായി ഇന്റർ മിലാൻ ഫൈനലിൽ ഏറ്റുമുട്ടും.
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് കിരീടം ഉറപ്പിച്ച ലിവർപൂളിനെ തോൽപിച്ച് ചാംപ്യൻസ് ലീഗ് സാധ്യത സജീവമാക്കി ചെൽസി. സ്വന്തം മൈതാനമായ സ്റ്റാംഫഡ് ബ്രിജിൽ 3–1നു ജയിച്ച ചെൽസി പോയിന്റ് പട്ടികയിൽ 5–ാം സ്ഥാനത്തേക്കു കയറി. ആറാമതുള്ള നോട്ടിങ്ങാം ഫോറസ്റ്റുമായി 2 പോയിന്റ് മാത്രമാണ് വ്യത്യാസം.
ജർമൻ ഫുട്ബോൾ ക്ലബ് ബയൺ മ്യൂണിക്കിന്റെ ഇംഗ്ലിഷ് താരം ഹാരി കെയ്നിന്റെ ബയോ ഡേറ്റയിൽ ‘ടീം ട്രോഫികളുടെ എണ്ണം’ എന്ന കോളം ഇനി ഒഴിഞ്ഞു കിടക്കില്ല. ‘ജർമൻ ബുന്ദസ്ലിഗ, 2024–2025, ടീം: ബയൺ മ്യൂണിക്’ എന്നെഴുതി ചേർക്കാം. ബുന്ദസ്ലിഗയിൽ ബയൺ മ്യൂണിക് ചാംപ്യന്മാരായതോടെ അവസാനിച്ചത് ഹാരി കെയ്നിന്റെ ഒരു ട്രോഫിക്കായുള്ള കാത്തിരിപ്പ് കൂടിയാണ്.
Results 1-25 of 7187