Activate your premium subscription today
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിക്കും മുൻപ് പരിശീലകൻ ഗൗതം ഗംഭീറുമായി മണിക്കൂറുകളോളം ചർച്ച നടത്തി ശുഭ്മൻ ഗിൽ. ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീമിനെ യുവതാരം ഗിൽ നയിക്കുമെന്നാണു കരുതുന്നത്. രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചതോടെ ടെസ്റ്റ് ടീമിന് മികച്ചൊരു ക്യാപ്റ്റനെ കൂടി കണ്ടെത്താനുള്ള നീക്കത്തിലാണ്
യുവപേസർ മയങ്ക് യാദവ് പരുക്കേറ്റു പുറത്തായതിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ രൂക്ഷവിമർശനം. പരുക്കിന്റെ പിടിയിലായ മയങ്ക് ഫിറ്റ്നസ് ‘തെളിയിച്ച്’ ഐപിഎലിലേക്കു തിരിച്ചുവന്നെങ്കിലും രണ്ടു മത്സരങ്ങൾക്കു ശേഷം വീണ്ടും പരുക്കേറ്റു പുറത്തായി. ന്യൂസീലൻഡ് പേസർ വില്യം ഒറൂകിനെ മയങ്കിനു പകരക്കാരനായി ലക്നൗ ടീമിലെത്തിച്ചിട്ടുണ്ട്.
കാർ പുറകോട്ട് എടുക്കുമ്പോൾ ഉരഞ്ഞതിന്റെ പേരിൽ സഹോദരനോട് ചൂടായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ‘രോഹിത് ശർമ സ്റ്റാൻഡ്’ തുറക്കുന്ന ചടങ്ങിലേക്കു കുടുംബത്തോടൊപ്പം എത്തിയതായിരുന്നു രോഹിത്.
ഇന്ത്യൻ പ്രീമിയർ ലീഗില് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം മഴ കാരണം ഉപേക്ഷിച്ചതോടെയാണ് നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായത്. ഇന്ത്യ– പാക്ക് സംഘർഷത്തെ തുടർന്ന് ഒരാഴ്ചയോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഐപിഎൽ പുനരാരംഭിച്ചത്. ബെംഗളൂരു നഗരത്തിൽ പെയ്ത കനത്ത മഴ രാത്രിയും തുടർന്നതോടെ മത്സരം ടോസ് പോലും എറിയാതെ ഉപേക്ഷിക്കുകയായിരുന്നു.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ മലയാളി ക്രിക്കറ്റ് താരം കരുൺ നായരും. അഭിമന്യു ഈശ്വരൻ നയിക്കുന്ന ടീമിൽ യുവതാരം ഇഷാൻ കിഷനുമുണ്ട്. രണ്ടാം മത്സരത്തിനു മുൻപ് യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, സായ് സുദർശൻ എന്നിവരും ഇന്ത്യ എ ടീമിനൊപ്പം ചേരും. രാജസ്ഥാൻ റോയൽസ് താരം ധ്രുവ് ജുറേലാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.
രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ തോറ്റെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം. 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിലെത്തിയ വൈഭവ്, ഐപിഎലിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമാണ്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ സെഞ്ചറി നേടിയ വൈഭവ് രാജസ്ഥാന്റെ പ്ലേയിങ് ഇലവനിലും ഇടം ഉറപ്പാക്കിക്കഴിഞ്ഞു.
സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ സൂപ്പർ ലീഗ് വിട്ട ശ്രീലങ്കൻ ബാറ്റർ കുശാൽ മെൻഡിസ് ദിവസങ്ങൾക്കു ശേഷം ഐപിഎലിൽ ചേർന്നു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കില്ലെന്ന് അറിയിച്ചതോടെയാണ് പകരക്കാരനായി കുശാൽ മെൻഡിസിനെ ഗുജറാത്ത് റാഞ്ചിയത്.
ന്യൂഡൽഹി ∙ 7 മാസത്തെ ഇടവേളയ്ക്കുശേഷം ഓപ്പണിങ് ബാറ്റർ ഷെഫാലി വർമ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ. ഇംഗ്ലണ്ടിനെതിരെ ജൂൺ 28ന് ആരംഭിക്കുന്ന 5 മത്സര ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലാണ് ഷെഫാലിയെയും ഉൾപ്പെടുത്തിയത്. മോശം ഫോമിനെത്തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ദേശീയ ടീമിൽനിന്നു പുറത്തായ ഷെഫാലി വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിലെ (ഡബ്ല്യുപിഎൽ) മികച്ച പ്രകടനങ്ങളുടെ കരുത്തിലാണ് തിരിച്ചെത്തിയത്. എന്നാൽ ജൂലൈ 16ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഷെഫാലിയില്ല. ഇരു ടീമുകളെയും ഹർമൻപ്രീത് കൗർ നയിക്കും.
പ്ലേഓഫിൽ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ 3 ടീമുകൾ. പ്ലേഓഫ് കയ്യകലത്തുള്ള 4 ടീമുകൾ. പൊരുതിക്കളിച്ചു കളം പിടിക്കാമെന്നു കണക്കുകൂട്ടുന്ന 3 ടീമുകൾ. ഇടവേള കഴിഞ്ഞെത്തുന്ന ഐപിഎലിന്റെ പടക്കളത്തിനു തീപിടിക്കുമ്പോൾ ടീമുകളുടെ ആയുധശേഖരവും യുദ്ധമുറയുമെല്ലാം മാറുകയാണ്. ലീഗ് കിരീടപ്പോരാട്ടത്തോട് അടുക്കുമ്പോൾ
ലോക ടെസ്റ്റ് ചാംപ്യൻഷിപ് ജേതാക്കൾക്കുള്ള സമ്മാനത്തുക ഇരട്ടിയിലേറെ വർധിപ്പിച്ചു. ജൂൺ 11 മുതൽ ഇംഗ്ലണ്ടിലെ ലോഡ്സിൽ നടക്കുന്ന ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക ഫൈനൽ ജേതാക്കൾക്ക് 36 ലക്ഷം ഡോളറാണ് (ഏകദേശം 30.77 കോടി രൂപ) ലഭിക്കുക. കഴിഞ്ഞ തവണ ഫൈനലിൽ ഇന്ത്യയെ തോൽപിച്ചു ജേതാക്കളായ ഓസ്ട്രേലിയയ്ക്ക് 16 ലക്ഷം ഡോളറായിരുന്നു സമ്മാനത്തുക.
കെസിഎ പിങ്ക് ടി20 ചാലഞ്ചേഴ്സ് വനിതാ ക്രിക്കറ്റിൽ പേൾസ് ടീം ജേതാക്കളായി. ഫൈനലിൽ എമറാൾഡിനെ 10 റൺസിനു തോൽപിച്ചാണു കിരീടനേട്ടം. ആദ്യം ബാറ്റു ചെയ്ത പേൾസിന് 20 ഓവറിൽ 81 റൺസാണു സ്കോർ ചെയ്യാനായതെങ്കിലും എമറാൾഡിനെ 17.3 ഓവറിൽ 71 റൺസിന് ഓൾഔട്ടാക്കി അവരുടെ ബോളർമാർ ടീമിനു ചാംപ്യൻപട്ടം സമ്മാനിക്കുകയായിരുന്നു.
കൂടുതൽ ഒളിംപിക്സ് മെഡലുകൾ ലക്ഷ്യമിട്ടു കേന്ദ്ര കായിക മന്ത്രാലയം ആവിഷ്കരിക്കുന്ന സെന്റർ ഓഫ് എക്സലൻസിനെ പിന്തുണയ്ക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും(ബിസിസിഐ). രണ്ടോ മൂന്നോ ഒളിംപിക് കായിക ഇനങ്ങൾക്കു പിന്തുണ നൽകാൻ ബിസിസിഐ സന്നദ്ധത അറിയിച്ചു.
ഐപിഎൽ നിർത്തിവച്ചതോടെ ഡൽഹി വിമാനത്താവളത്തിലെത്തിയ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക്, പിന്നാലെ കൂടിയ വ്ലോഗറോടു ചൂടായി. ക്രിക്കറ്റ് കിറ്റുകൾ മാറ്റുന്നതിനിടെ ക്യാമറയുമായി സ്റ്റാർക്കിനു നേരെയെത്തിയ വ്ലോഗറോട് മാറിപ്പോകാൻ സൂപ്പർ താരം നിർദേശിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
വിരാട് കോലിയുടെ വിരമിക്കൽ പ്രഖ്യാപനം തന്നെ അദ്ഭുതപ്പെടുത്തിയതായി മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ‘‘ടെസ്റ്റ് ക്രിക്കറ്റിൽ വിരാടിനു രണ്ടോ മൂന്നോ വർഷംകൂടി കളിക്കാമായിരുന്നു. പക്ഷേ, മാനസികമായി വേറൊരു തലത്തിലായിരുന്നു വിരാട്. വിരമിക്കൽ പ്രഖ്യാപനത്തിന് ഒരാഴ്ച മുൻപ് ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു.’’– രവി ശാസ്ത്രി പ്രതികരിച്ചു.
ബംഗ്ലദേശ് പേസ് ബോളർ മുസ്തഫിസുർ റഹ്മാൻ ഐപിഎൽ കളിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം. ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കില്ലെന്ന് ഓസീസ് താരം ജേക് ഫ്രേസർ മഗ്രുക് നിലപാടെടുത്തതോടെയാണ്, ബംഗ്ലദേശ് പേസ് ബോളറെ ഡൽഹി ക്യാപിറ്റൽസ് പകരക്കാരനായി ‘സൈൻ’ ചെയ്തത്.
പാക്കിസ്ഥാൻ സൂപ്പർ ലീഗ് പാതിവഴിയിൽ ഉപേക്ഷിച്ച് ഐപിഎൽ കളിക്കാനെത്തി ഓസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ ഒവൻ. പരുക്കേറ്റു പുറത്തായ ഗ്ലെൻ മാക്സ്വെലിന്റെ പകരക്കാരനായി മൂന്നു കോടി രൂപയ്ക്കാണ് ഒവൻ പഞ്ചാബ് ടീം ക്യാംപിൽ ചേർന്നത്. ഐപിഎലും പാക്കിസ്ഥാൻ സൂപ്പർ ലീഗും മേയ് 17 ന് തുടങ്ങാനിരിക്കെയാണ്
ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ വീണ്ടും ആരംഭിക്കുമ്പോൾ ചിയർ ലീഡേഴ്സിനെയും ഡിജെയും ഒഴിവാക്കണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്തുമ്പോൾ മറ്റു വിനോദ ഉപാധികളൊന്നും സ്റ്റേഡിയങ്ങളിൽ വേണ്ടെന്നാണു ഗാവസ്കറുടെ നിലപാട്.
ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തിനിടെ ഡൽഹി ക്യാപിറ്റൽസ്– പഞ്ചാബ് കിങ്സ് ഐപിഎൽ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചപ്പോഴുണ്ടായ പരിഭ്രാന്തിയുടെ നിമിഷങ്ങൾ വെളിപ്പെടുത്തി ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം അലീസ ഹീലി.
ന്യൂഡൽഹി ∙ വിദേശതാരങ്ങളുടെ പിൻമാറ്റം ടീമുകളെ ബാധിക്കാതിരിക്കാൻ പുതിയ ‘ഫോർമുല’യുമായി ഐപിഎൽ. 17ന് സീസൺ പുനരാരംഭിക്കുമ്പോൾ കൂടുതൽ പകരക്കാരെ ഉൾപ്പെടുത്താൻ ഫ്രാഞ്ചൈസികൾക്ക് അനുമതി നൽകി. ടീമുകളിലേക്ക് തിരിച്ചുവരാത്ത വിദേശതാരങ്ങൾക്കു പകരം താൽക്കാലികമായി പകരക്കാരെ ഉൾപ്പെടുത്താം. എന്നാൽ അടുത്ത സീസണിലേക്ക് ഈ താരങ്ങളെ ടീമിൽ നിലനിർത്താൻ കഴിയില്ല.
ജൂൺ 20, ലീഡ്സ്, ഇംഗ്ലണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ തലമുറമാറ്റത്തിന് അരങ്ങൊരുങ്ങുന്ന വേദിയും ദിവസവും ഇതാണ്. 2025–2027 ലോക ടെസ്റ്റ് ചാംപ്യൻഷിപ് സൈക്കിളിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ 5 ടെസ്റ്റ് മത്സരങ്ങളിൽ ആദ്യത്തേത്. ആധുനിക ക്രിക്കറ്റിൽ രാജ്യത്തിന്റെ യുഗപുരുഷന്മാരായ വിരാട് കോലിയും രോഹിത് ശർമയും ഇല്ലാതെ ഇന്ത്യ അശ്വമേധത്തിനു തയാറെടുക്കുമ്പോൾ, സിലക്ടർമാരുടെയും ടീം മാനേജ്മെന്റിന്റെയും മനസ്സിലെന്തെന്ന് ആരാധകർക്ക് ഒരു പിടിയും കിട്ടുന്നില്ല.
ഐപിഎൽ മത്സരങ്ങൾ വീണ്ടും തുടങ്ങുമ്പോൾ ഡൽഹി ക്യാപിറ്റൽസിന്റെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന് ഓസ്ട്രേലിയൻ യുവതാരം ജേക് ഫ്രേസര് മഗ്രുക്. ഓപ്പണിങ് ബാറ്ററായ ജേക് ഫ്രേസറിന്റെ മാനേജരാണ് ഡൽഹി ഫ്രാഞ്ചൈസിയെ ഇക്കാര്യം അറിയിച്ചത്. ഓസ്ട്രേലിയൻ താരത്തിന് പകരക്കാരനായി ബംഗ്ലദേശ് പേസ് ബോളര് മുസ്തഫിസുർ റഹ്മാൻ ഡൽഹി ക്യാപിറ്റൽസിൽ ചേരും.
ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും മത്സരങ്ങൾ തുടങ്ങുമ്പോൾ ടീമിനൊപ്പം ചേരാൻ സാധിക്കാത്തവർക്കു പകരം പുതിയ താരങ്ങളെ ‘സൈൻ’ ചെയ്യാൻ അനുമതിയായി. ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം കാരണം ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം മേയ് 17നാണ് ഐപിഎല് മത്സരങ്ങൾ പുനരാരംഭിക്കുന്നത്.
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് വിരാട് കോലി ടെസ്റ്റ് ഫോർമാറ്റിൽനിന്നു വിരമിച്ചത്. രോഹിത് ശർമ ടെസ്റ്റ് കരിയർ അവസാനിപ്പിച്ചതിനു പിന്നാലെയായിരുന്നു കോലിയുടെ വിരമിക്കൽ പ്രഖ്യാപനം. കോലിയുടെ അപ്രതീക്ഷിത നീക്കത്തിൽ ആരാധകർ ഞെട്ടലിലാണെങ്കിലും, ഏറെക്കാലം ആലോചിച്ച ശേഷമാണ് സൂപ്പർ താരം ഇങ്ങനെയൊരു
മുംബൈ∙ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമയെ കൂടിക്കാഴ്ചയ്ക്കായി ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത്തിന്റെ നേട്ടങ്ങൾക്ക് അനുമോദനം അറിയിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച. രോഹിത്തുമായി
ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) പഞ്ചാബ് ജഴ്സിയിൽ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെലിന്റെ പ്രകടനം മോശമാകുന്നത് പ്രീതി സിന്റയെ വിവാഹം കഴിക്കാനാകാതെ പോയതുകൊണ്ടാണോയെന്ന ആരാധകന്റെ ചോദ്യത്തിന് അതേനാണയത്തിൽ തിരിച്ചടിച്ച് നടി. സമൂഹമാധ്യമ അക്കൗണ്ടിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ്
Results 1-25 of 10000