Activate your premium subscription today
തിരുവനന്തപുരം∙ പോളിടെക്നിക് വിദ്യാർഥിനി നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ-ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷിനെ (20) വീടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ നിന്ന് പുകയും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. പിൻവാതിൽ പൊളിച്ച് അകത്തുകയറി മഹിമയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീടിന്റെ അടുക്കളയിലാണ് സംഭവം. മുൻവാതിലും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
തിരുവനന്തപുരം ∙ ആരോഗ്യ വകുപ്പിനു ബജറ്റിൽ അനുവദിച്ച 400 കോടി രൂപയിൽ 145 കോടി വെട്ടിക്കുറച്ചതായി അറിയിച്ച് മന്ത്രി വീണാ ജോർജ് നിയമസഭയിൽ വച്ച രേഖയിലെ കണക്കുകൾ ധനമന്ത്രി കെ.എൻ.ബാലഗോപാൽ തള്ളി. മെഡിക്കൽ കോളജുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും അനുവദിച്ച തുകയിൽ കുറവു വരുത്തിയതായി കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ സഭയിൽവച്ച രേഖയിലാണു മന്ത്രി വീണ വ്യക്തമാക്കിയത്. എന്നാൽ, ആരോഗ്യവകുപ്പിന് ബജറ്റിൽ വകയിരുത്തിയതിനെക്കാൾ 327 കോടി കഴിഞ്ഞവർഷം അധികം നൽകിയെന്നാണ് മന്ത്രി ബാലഗോപാൽ ഇന്നലെ വെളിപ്പെടുത്തിയത്.
പാലോട്∙ മലയോര മേഖലയായ പാലോടും പരിസര പ്രദേശങ്ങളിലും പ്രകൃതിക്ഷോഭങ്ങൾ വർധിക്കുമ്പോഴും 10 വർഷത്തിലേറെയായി മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ട പാലോട് അഗ്നിരക്ഷാനിലയം ഇനിയും യാഥാർഥ്യമായില്ല. ലക്ഷങ്ങൾ മുടക്കി അശാസ്ത്രീയമായി പാലോട് ആശുപത്രി ജംക്ഷനിൽ പണികഴിപ്പിച്ച കെട്ടിടം കാടുമൂടി നശിക്കുന്നു. ഈ കെട്ടിടത്തെ
ഇന്ന് ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത. ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല. പാലിയേറ്റീവ് കെയർനഴ്സ് ഒഴിവ് ഇടവ∙ പഞ്ചായത്തിന്റെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പാലിയേറ്റീവ് കെയർ നഴ്സ് ഒഴിവുണ്ട്.അഭിമുഖം 7നു 11 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ
തിരുവല്ലം∙കൽപ്പടകല്ല്–വേങ്കറ റോഡ് വെള്ളത്തിൽ മുങ്ങി. പ്രദേശവാസികൾ സഞ്ചാര ദുരിതത്തിൽ. മഴ വെള്ളം നിറയും മുൻപ് ഈ പാതയിൽ ആഴ്ചകളായി പൈപ്പ് പൊട്ടി ജലമൊഴുകി റോഡു മുങ്ങിയ സ്ഥിതിയായിരുന്നു. റോഡ് പൂർണമായി തകർന്നു. .കഴിഞ്ഞ ദിവസങ്ങളിലെ മഴയോടെ ഈ റോഡ് മിക്കയിടത്തും വെള്ളത്തിനടിയിലായി. പൈപ്പു പൊട്ടിയ ഭാഗത്ത് വലിയ
വിഴിഞ്ഞം∙സീസൺ ദിനങ്ങൾ മങ്ങിയ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് പ്രതീക്ഷ പകർന്ന് കൊഴിയാള മത്സ്യത്തിന്റെ വലിയ ശേഖരം തട്ടുമടിയിൽപ്പെട്ട് എത്തി.രാവിലെ എത്തിയ ആദ്യ വള്ളങ്ങളിൽ ഈ മത്സ്യത്തിന്റെ സാമാന്യം നല്ല കോരു കണ്ടത് ഇത്ര നാളും മീൻ ലഭ്യത കുറഞ്ഞ തീരത്ത് ആവേശം പകർന്നു.പിന്നീട് അടുത്ത മിക്ക വള്ളങ്ങളിലും ഈ
തിരുവനന്തപുരം ∙ മണ്ണന്തല ജംക്ഷനു തൊട്ടടുത്തുള്ള വയമ്പാച്ചിറ കുളത്തിന്റെ കരയിൽ കാടു മൂടിക്കിടക്കുന്ന ഒരു കെട്ടിടമുണ്ട്. 5 വർഷം മുൻപ് അരക്കോടി മുടക്കി കോർപറേഷൻ നിർമിച്ച കുപ്പിവെള്ള ഫാക്ടറിയാണ് അത്. ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ തുടങ്ങിയ പ്ലാന്റ് ഒരു ദിവസം പോലും പ്രവർത്തിപ്പിച്ചില്ല. കാടു മൂടിയ
തിരുവനന്തപുരം ∙ വീണാ ജോർജ് മന്ത്രിയായി കാലുകുത്തിയ ദിനം മുതൽ ആരോഗ്യവകുപ്പ് അനാരോഗ്യ വകുപ്പായി മാറിയെന്നും ഇത്രയും പിടിപ്പുകേട് വേറെയില്ലെന്നും കോൺഗ്രസ് നേതാവ് കെ.മുരളീധരൻ.ആരോഗ്യമേഖലയെ തകർത്തത് ഇടതു സർക്കാരിന്റെ ഭരണവൈകല്യമാണെന്ന് ആരോപിച്ചും, തിരുവനന്തപുരം മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയകൾ
മുദാക്കൽ∙ കായിക വകുപ്പ് അനുവദിച്ച ഒരുകോടി ചെലവിട്ട് നിർമിക്കുന്ന കോളൂർ സ്റ്റേഡിയത്തിന്റെ നിർമാണം പുരോഗമിക്കുന്നു.സ്റ്റേഡിയത്തിന്റെ സംരക്ഷണ ഭിത്തിയും വേലിയും നിർമിക്കുന്ന ജോലികൾ ഏറെക്കുറെ പൂർത്തിയായി . സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഉടൻ നടക്കുമെന്നാണ് സൂചന.കഴിഞ്ഞ ഓഗസ്റ്റിലാണ് നിർമാണം ആരംഭിച്ചത്.
നെയ്യാറ്റിൻകര ∙ ഡ്രൈവർ ഡ്യൂട്ടിക്ക് എത്തിയപ്പോൾ ആദ്യ പരിശോധനയിൽ മദ്യപിച്ചെന്നും 10 മിനിറ്റിനു ശേഷം നടത്തിയ പരിശോധനയിൽ ഇല്ലെന്നും ഫലം. കെഎസ്ആർടിസി പൂവാർ ഡിപ്പോയിൽ മുഴുവൻ യൂണിയനുകളും വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി.ഇന്നലെ രാവിലെയാണ് സംഭവം. ഡ്യൂട്ടിക്ക് എത്തിയ താൽക്കാലിക ഡ്രൈവറും നെല്ലിമൂട്
തിരുവനന്തപുരം ∙ ആരോഗ്യമേഖല വലിയ കുതിച്ചുചാട്ടം നടത്തുകയാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത കാരണം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾ നട്ടം തിരിയുകയാണ്.മാസ്റ്റർ പ്ലാനിന്റെ പേരിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയിലും. അടിസ്ഥാന സൗകര്യങ്ങളായ കിടക്കകളും
വർക്കല∙ നഗരസഭാ പരിധിയിലെ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന രണ്ടു സ്കൂളുകളിൽ രാത്രി സമയത്ത് സാമൂഹികവിരുദ്ധർ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയതായി പരാതി. കുരയ്ക്കണ്ണി ഗവ.എൽപിജി സ്കൂളിലും തൊട്ടടുത്തെ എയ്ഡഡ് സ്കൂളായ എച്ച് വിയുപിഎസിലുമാണ് കഴിഞ്ഞദിവസം രാത്രി സാമൂഹികവിരുദ്ധർ അതിക്രമിച്ചു കയറിയത്. സ്കൂൾ
വെള്ളറട∙ കള്ളിമൂട് വാർഡിലെ ഞണ്ടൻകുഴിയിൽ സ്ഥാപിച്ചിരുന്ന മിനി മാസ്റ്റ് ലൈറ്റ് അജ്ഞാതവാഹനം ഇടിച്ചു മറിഞ്ഞു. വാഹനം തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തി വാഹനം കണ്ടെത്തണമെന്നും ലൈറ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തന ക്ഷമമാക്കണമെന്നും പഞ്ചായത്തംഗം കൂതാളി
പാറശാല∙നവീകരണം പാതിവഴിയിൽ നിലച്ചതോടെ എവിഎം കനാൽ വീണ്ടും പായലിൽ മുങ്ങി. രണ്ടു വർഷം മുൻപ് പാറശാല ബ്ലോക്ക് പഞ്ചായത്ത് ആണ് ജില്ലാ പഞ്ചായത്ത് സഹകരണത്തോടെ 55 ലക്ഷം രൂപ വകയിരുത്തി കനാൽ നവീകരണത്തിനു തുടക്കം കുറിച്ചത്. രാജഭരണ കാലത്ത് നഗരത്തിൽ നിന്നു കുളച്ചൽ വരെ ചരക്ക് നീക്കം നടത്താൻ പതിനഞ്ച് മീറ്റർ വീതിയിൽ
അത്യാവശ്യ ഉപകരണങ്ങൾ പോലുമില്ലാതെ സർക്കാർ ആശുപത്രികൾ ! കുടിശിക 693 കോടി കടന്നു. ടെൻഡറിൽ പങ്കെടുക്കാതെ മരുന്നു കമ്പനികളും. ഒരു പ്രശ്നവുമില്ലെന്ന് ന്യായീകരിക്കുന്ന സർക്കാർ വെട്ടിക്കുറച്ചത് 145 കോടി രൂപ. എന്താണ് ആശുപത്രികളിലെ അവസ്ഥ. സംസ്ഥാനത്തെ മെഡിക്കല് കോളജുകള് ഉള്പ്പെടെ മിക്ക ആശുപത്രികളിലും ഡോ. ഹാരിസ് പറഞ്ഞതിനു സമാനമായ സ്ഥിതിയാണ് നിലനില്ക്കുന്നത്.
തിരുവനന്തപുരം ∙ മലയാള മനോരമ സമ്പാദ്യം– ജിയോജിത് സൗജന്യ ഓഹരി, മ്യൂച്ചൽ ഫണ്ട് നിക്ഷേപക സെമിനാർ തിരുവനന്തപുരം ടെക്നോപാർക്കിലെ ഫേസ് :1 ട്രാവൻകൂർ ഹാളിൽ ജൂലൈ അഞ്ചിന് രാവിലെ 9.30 ന് നടക്കും. കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക ഉദ്ഘാടനം നിർവഹിക്കും. ജിയോജിത് തിരുവനന്തപുരം റീജിയണല് മാനേജർ സുധീർ കുമാർ അധ്യക്ഷത വഹിക്കും. ചീഫ് ഇൻവെസ്റ്റ്മെൻറ് സ്ട്രാറ്റജിസ്റ്റ് ഡോ. വി. കെ. വിജയകുമാർ സെമിനാറിനു നേതൃത്വം നൽകും.
തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ വെന്റിലേറ്ററിൽ തുടരും. അദ്ദേഹത്തിന് നിലവിലെ ചികിത്സ തുടരാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം. മെഡിക്കൽ കോളജിലെ ഡോക്ടർമാർ അടക്കം പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
ചെന്നൈ/ തിരുവനന്തപുരം ∙ തത്കാൽ, പ്രീമിയം തത്കാൽ എന്നീ മാർഗങ്ങളിലൂടെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാർ അല്ലെങ്കിൽ യാത്രക്കാരുടെ ഡിജി ലോക്കറിലുള്ള അംഗീകൃത തിരിച്ചറിയൽ രേഖ നിർബന്ധമാക്കിയുള്ള പരിഷ്കാരം ജൂലൈ 1 മുതൽ. ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴിയും കൗണ്ടറിൽ നിന്നു നേരിട്ടും ടിക്കറ്റ് എടുക്കുന്നതിന് രേഖ നിർബന്ധമാണ്. യഥാർഥ ഉപയോക്താക്കൾക്ക് ടിക്കറ്റ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ നടപടിയെന്നാണു റെയിൽവേയുടെ വിശദീകരണം.
തിരുവനന്തപുരം ∙ കേരള മീഡിയ അക്കാദമി ഫൊട്ടോഗ്രഫി അവാർഡ് (25,000 രൂപ) മലയാള മനോരമ ഫൊട്ടോഗ്രഫർ ജിതിൻ ജോയൽ ഹാരിമിന്. വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട് അഭയം തേടിയ കുടുംബത്തിലെ കൈക്കുഞ്ഞിനെ സൈന്യം രക്ഷപ്പെടുത്തുന്ന ചിത്രത്തിനാണു പുരസ്കാരം. മികച്ച പ്രാദേശിക പത്രപ്രവർത്തകനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡിന് മലയാള മനോരമ പൊന്നാനി ലേഖകൻ ജിബീഷ് വൈലിപ്പാട്ട് അർഹനായി. അരിച്ചെടുത്ത് ദുരിതജീവിതം എന്ന പരമ്പരയ്ക്കാണ് അവാർഡ്.
വെള്ളറട∙ പിതാവും മകളും താമസിച്ചിരുന്ന വീട്ടിൽ ലഹരിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തിയതായി പരാതി. എള്ളുവിളയിൽ സലിംകുമാറിന്റെ പ്ലാവിള പുത്തൻവീട്ടിൽ ശനിയാഴ്ച രാത്രി 1.15ന് ആയിരുന്നു സംഭവം. സമീപത്തെ പള്ളിയിൽ ആഘോഷം നടക്കുന്നതിനിടെയായിരുന്നു ആക്രമണം. സമീപ വീടുകളിൽ ആൾക്കാർ ഉണ്ടായിരുന്നില്ല.
പാലോട്∙ തിരുവനന്തപുരം ചെങ്കോട്ട സംസ്ഥാന പാതയിൽ നന്ദിയോട് കൊച്ചു താന്നിമൂടിന് സമീപം ഉണങ്ങി ഏത് നിമിഷവും നിലം പൊത്താറായി നിൽക്കുന്ന വൻമരം മുറിച്ചു മാറ്റാൻ ആർഡിഒ ഉത്തരവ് നൽകിയിട്ടും പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയരുന്നു.നാട്ടികാരിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ
വെള്ളനാട്∙ നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ എഫ്ഡിആർ സാങ്കേതിക വിദ്യയിൽ നവീകരിക്കുന്ന അരുവിക്കര ഡാം–കുളക്കോട് റോഡിൽ ടാറിങ് ചൊവ്വാഴ്ച മുതൽ ആരംഭിക്കും. മഴ ആണെങ്കിൽ മാറ്റമുണ്ടാകും. ഇതിനായുള്ള യന്ത്രങ്ങളും എത്തിയതോടെ ടാറിങ്ങിന് മുന്നോടിയായ ജോലികളും ആരംഭിച്ചു. എഫ്ഡിആർ സാങ്കേതിക വിദ്യയിൽ നവീകരണത്തിന് ശേഷം കുളക്കോട് നിന്ന് സാമീലെയർ വിരിക്കുന്ന ജോലികൾ ആരംഭിച്ചു. ഇത് ഇന്ന് കൂടി വിരിച്ചതിന്
തിരുവനന്തപുരം∙ നവീകരിച്ച ആറ്റുകാൽ പാടശേരി–കീഴമ്പ് പാലം യാത്രയ്ക്കായി തുറന്നു. അപകടാവസ്ഥയിൽ ആയിരുന്ന ഇരുമ്പ് പാലം 8 ലക്ഷം രൂപ ചെലവിട്ട് കോർപറേഷനാണ് പുനർനിർമിച്ചത്. നെടുങ്കാട്, കിള്ളിപ്പാലം എന്നിവിടങ്ങളിൽ നിന്നു ആറ്റുകാലിലേക്കു വരാനുള്ള എളുപ്പമാർഗമാണ് ഈ പാലം.ഡപ്യൂട്ടി മേയർ പി.കെ രാജു ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ 2 കാത്ത് ലാബുകളിൽ ഒന്ന് പ്രവർത്തനരഹിതമായിട്ട് 10 മാസം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്തുന്നില്ല. ദിവസേന ഇരുപതോളം ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകളാണ് മെഡിക്കൽ കോളജിൽ നടക്കുന്നത്. ഒരാൾക്ക് കുറഞ്ഞത് ഒരു മണിക്കൂർ വേണ്ടിവരും. ഒരു ലാബ് പ്രവർത്തിക്കാത്തതിനാൽ ശസ്ത്രക്രിയകൾ പകുതിയായി വെട്ടിക്കുറച്ചു. മറ്റുള്ളവർക്ക് മറ്റൊരു ദിവസത്തേക്ക് ശസ്ത്രക്രിയ മാറ്റി നൽകുകയാണ്.
തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ മാറ്റിവയ്ക്കുന്നതു മുതൽ ലിഫ്റ്റ് പ്രവർത്തിക്കാത്തതു വരെ നീളുന്ന പരാതികളാണ് ചികിത്സ തേടിയെത്തുന്നവരിൽ പലർക്കും. തുടർ ചികിത്സയിൽ തടസ്സം നേരിടുമോയെന്നു ഭയന്നു പലരും പരാതി നൽകാൻ പോലും പേടിക്കുകയാണ്. സാധാരണക്കാരന്റെ ആശ്രയമായ മെഡിക്കൽ കോളജ്
വർക്കല∙ മഴ ശക്തമാകുന്നതോടെ ടൗണിലെ പ്രധാന നിരത്തുകളിൽ വെള്ളക്കെട്ടു രൂപപ്പെട്ടു കാൽനടയും അസാധ്യമാകുന്ന നിലയിലായി. ഒരു ശക്തമായ മഴ പെയ്താൽ മൈതാനം മുതൽ റെയിൽവേ സ്റ്റേഷൻ വരെ വെള്ളക്കെട്ട് സ്ഥിരം കാഴ്ചയായി മാറുന്നു.പാരിപ്പള്ളി ഭാഗത്തേക്കുള്ള മൈതാനം ബസ് ഷെൽട്ടറിനു മുന്നിലും സമീപത്തെ കച്ചവട സ്ഥാപനങ്ങൾക്കു
നാഗർകോവിൽ∙ കാരോട്–കന്യാകുമാരി നാലുവരിപ്പാതയുടെ നിർമാണം അടുത്തവർഷം (2026) പകുതിയോടെ പൂർത്തിയാകുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ. ഇൗ വർഷം അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനാകുമെന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും പാറ ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ ആവശ്യാനുസരണം ലഭിക്കുന്നതിലുള്ള കാലതാമസം
ഇന്ന് ∙ സംസ്ഥാനത്ത് മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല കരാട്ടെ, യോഗപരിശീലകരുടെഒഴിവ് ആര്യനാട്∙ സ്കൂൾ കുട്ടികൾക്ക് കരാട്ടെ, യോഗ പരിശീലനത്തിന് സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള
തിരുവനന്തപുരം ∙ സൗജന്യ ചികിത്സയ്ക്ക് അർഹതയുണ്ടായിരുന്നു രാജേന്ദ്രന്; എന്നിട്ടും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരുമാസത്തിനിടെ ചെലവായത് 88,000 രൂപ. പലരിൽനിന്നു കടം വാങ്ങിക്കൊടുത്ത ആ തുകയ്ക്കും കൊല്ലം അഞ്ചൽ കരുകോൺ സ്വദേശി എ.രാജേന്ദ്രനെ (49) രക്ഷിക്കാനായില്ല. ജോലിക്കിടെ കെട്ടിടത്തിൽനിന്നു വീണു ചികിത്സയിലായിരിക്കെ ഇന്നലെ വൈകിട്ട് 6.30നു ന്യൂറോ ഐസിയുവിൽ മരിച്ചു.
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ഹസൻ വെളിപ്പെടുത്തിയത് സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ നേരിടുന്ന പ്രതിസന്ധിയുടെ ഒരു ഭാഗം മാത്രമാണെന്നാണ് മിക്ക വകുപ്പു മേധാവികളുടെയും അഭിപ്രായം. തുറന്നുപറഞ്ഞ് തലവേദനയുണ്ടാക്കാൻ ആരും തയാറാകുന്നില്ലെന്നു മാത്രം. തങ്ങൾ പഠിച്ച വൈദഗ്ധ്യം മാത്രം പോരെന്നും അതൊന്നും കൂട്ടിയാൽ കൂടുന്നതല്ല മെഡിക്കൽ കോളജ് ആശുപത്രികളിലെ ഓപ്പറേഷൻ തിയറ്ററുകളിലെ സ്ഥിതിയെന്നും അവർ പറയുന്നു.
Results 1-30 of 10000