Activate your premium subscription today
തിരുവനന്തപുരം∙ പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിങ് നടത്തി വരുന്നുവെന്നും മന്ത്രി അറിയിച്ചു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എക്സ്എഫ്ജി ആണ് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. സംസ്ഥാനത്ത് നിലവില്‍ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് ചികിത്സയിലുള്ളത്. അവരില്‍ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയില്‍ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
അരുവിത്തുറ ∙ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങൾക്ക് അനുയോജ്യമായ വിധം പുതിയ അധ്യായന വർഷത്തെ രൂപപ്പെടുത്തുന്നതിനുള്ള അക്കാദമിക് റിട്രീറ്റിന് അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ തുടക്കമായി. എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ടൂറിസം ഡയറക്ടർ പ്രഫ. ഡോ. റോബിൻ ജേക്കബ് അക്കാദമിക് റിട്രീറ്റ്
കോട്ടയം∙ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരുന്തുംപാറ പാച്ചിറ താബോർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ മഹാപ്രളയത്തെ അതിജീവിച്ച നോഹയുടെ പെട്ടകം പണിതീർത്ത ഗോഫർ മരം നട്ടു പരിസ്ഥിതി സ്നേഹദിനം ആചരിച്ചു. ബൈബിളിൽ ഉൽപ്പത്തി പുസ്തകത്തിൽ മഹാപ്രളയത്തിൽ നിന്നും നോഹയേയും കുടുംബത്തേയും ജീവജാലങ്ങളേയും രക്ഷപെടുത്തിയ പെട്ടകത്തിന്റെ നിർമാണത്തിന് ഉപയോഗിച്ച ഗോഫർ മരത്തിന്റെ വംശത്തിൽ പെട്ട നിറംപല്ലി മരങ്ങൾ നട്ടാണു വ്യത്യസ്തമായി പരിസ്ഥിതി ദിനം ആചരിച്ചത്. വികാരി ഫാ.ഇട്ടി തോമസ് ചെടികൾ നട്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന വനം വകുപ്പ് കോട്ടയം സോഷ്യൽ ഫോറസ്റ്ററി വിഭാഗമാണു ഗോഫർ ചെടികൾ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വിതരണം നടത്തിയത്. പള്ളി ട്രസ്റ്റി മാത്യു തോമസ് പണിക്കർ, സെക്രട്ടറി കെ.സി.സജി, ജോസഫ് അലക്സാണ്ടർ, സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ വി.യു.ബിനു, സിറിയക് ടി.കുര്യാക്കോസ്, ബിനു വി.ജേക്കബ്, സാം പി.സാജൻ തുടങ്ങിയവർ പങ്കെടുത്തു. യുവജന പ്രസ്ഥാനം, സൺഡേ സ്കൂൾ, സെൻ്റ്. ഡയനേഷ്യസ് ഫോറം, പാച്ചിറ സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണു പരിപാടി സംഘടിപ്പിച്ചത്.
കോട്ടയം ജില്ലയിലെ മലരിക്കൽ ഇപ്പോൾ ആമ്പൽപൂക്കളുണ്ടോ? അവിടെത്തിയാൽ പൂക്കൾ കാണാൻ പറ്റുമോ? മലരിക്കലിൽ നിന്നുള്ള ആമ്പൽപൂക്കളുടെ റീലുകൾ കാണുന്നുണ്ടല്ലോ? ആമ്പൽ വസന്തത്തിലേക്കു മലരിക്കൽ ചുവടുവച്ചു കഴിഞ്ഞു. കൊയ്ത്ത് കഴിഞ്ഞ് വെള്ളം കയറ്റിയതോടെ മലരിക്കലിൽ ആമ്പൽ വിരിഞ്ഞു തുടങ്ങി. 1800 ഏക്കറുള്ള ജെ ബ്ലോക്ക്
കുറവിലങ്ങാട് ∙ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രങ്ങൾ നാടിനു പ്രയോജനപ്പെടാത്ത അവസ്ഥയിൽ. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് കുര്യനാട് ഭാഗത്തും കാണക്കാരി പഞ്ചായത്ത് വെമ്പള്ളിയിലും സ്ഥാപിച്ച വഴിയോര വിശ്രമ കേന്ദ്രങ്ങളാണ് കാടുകയറി കിടക്കുന്നത്. കാണക്കാരി പഞ്ചായത്തിന്റെ വഴിയോര
കോട്ടയം ∙ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവരുടെ ദുരിതം തുടരും. രോഗികൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനായി നിർമിക്കുന്ന ആശുപത്രിയുടെ പുതിയ 10 നിലക്കെട്ടിടത്തിന്റെ പണികൾ ഇഴയുന്നു. കെട്ടിടത്തിന്റെ ജോലികളിൽ പൂർത്തിയായത് വെറും 6 ശതമാനം മാത്രം. മണ്ണ് നീക്കുന്നതിലെ സാങ്കേതിക പ്രശ്നമാണു പണി തടസ്സപ്പെടാൻ
എരുമേലി ∙ വാഹനാപകടങ്ങൾ തുടർക്കഥയായതോടെ മോട്ടർ വാഹന വകുപ്പ് കണമല ‘എസ്’ വളവിൽ സ്ഥാപിച്ച ബാർ മാർക്കിങുകൾ 7 മാസം പിന്നിട്ടപ്പോഴേ ഇളകി തുടങ്ങി. കഴിഞ്ഞ തീർഥാടന കാലത്ത് നിരന്തരം അപകടങ്ങൾ ഉണ്ടായതോടെയാണ് മോട്ടർ വാഹനവകുപ്പും പൊതുമരാമത്തുവകുപ്പും സംയുക്ത പരിശോധന നടത്തി വാഹനവേഗം നിയന്ത്രിക്കുന്നതിനു കണ്ണിമല
വൈക്കം ∙ പ്രതീക്ഷയേകി നേരേകടവ് – മാക്കേക്കടവ് പാലം. 70 ശതമാനത്തോളം നിർമാണ ജോലികൾ പൂർത്തിയായി. 800 മീറ്റർ നീളത്തിൽ കോട്ടയം – ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ 440 മീറ്റർ നീളത്തിലുള്ള ജോലികൾ പൂർത്തിയായതായി പിഡബ്ല്യുഡി ഉദ്യോഗസ്ഥർ പറഞ്ഞു. മാക്കേക്കടവിൽ നിന്നു നേരേകടവിലേക്കാണ് പാലം നിർമാണം
ഈരാറ്റുപേട്ട ∙ വ്യവസായ സംരംഭങ്ങൾക്ക് എന്നും വളക്കൂറുള്ള മണ്ണാണ് കേരളമെന്ന് മന്ത്രി പി.രാജീവ്. പൂഞ്ഞാർ നിയോജകമണ്ഡലം കേന്ദ്രീകരിച്ച് റൈസിങ് പൂഞ്ഞാർ 2കെ25 എന്ന പേരിൽ ഈരാറ്റുപേട്ടയിൽ നടത്തിയ നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ ആരംഭിച്ച വ്യവസായങ്ങൾ വലിയ വളർച്ച നേടി ഇതര
ഇന്ന് ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. എംജിയിൽ റസിഡന്റ്ട്യൂട്ടർ ഇന്റർവ്യൂ കോട്ടയം ∙ എംജി സർവകലാശാലയിലെ വനിതാ ഹോസ്റ്റലുകളിൽ റസിഡന്റ് ട്യൂട്ടർ തസ്തികയിൽ കരാർ നിയമനത്തിനുള്ള വോക് ഇൻ ഇന്റർവ്യൂ ഈ മാസം 21നു രാവിലെ 11നു നടക്കും. ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമുള്ള വനിതകളെയാണു
കോട്ടയം ∙ രാജ്ഭവനിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വിവാദമായിരിക്കെ, സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ദേശീയപതാകയേന്തിയ ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തി. സംഭവം വിവാദമാകുമെന്നു കണ്ട് ജില്ലാ നേതൃത്വം പോസ്റ്റർ പിൻവലിച്ചു. 13,14,15 തീയതികളിൽ കോട്ടയത്തിനു സമീപം പാക്കിലിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ പ്രചാരണാർഥമാണു സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ പുറത്തിറക്കിയത്. ദേശീയപതാകയിലെ നിറങ്ങൾ ആലേഖനം ചെയ്ത സാരിയാണു ഭാരതാംബയുടെ ചിത്രത്തിലുള്ളത്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നാവശ്യപ്പെട്ടതു കൊണ്ടാണു രാജ്ഭവനിൽ നടന്ന പരിസ്ഥിതിദിനാചരണ പരിപാടി മന്ത്രി പി.പ്രസാദ് ബഹിഷ്കരിച്ചത്.
കോട്ടയം ∙ വേമ്പനാട്ടുകായലിൽ ഈ വർഷം വേനലിന്റെ ആരംഭത്തിൽ വേലിയേറ്റ പ്രളയം ഉണ്ടായത് ആശങ്കപ്പെടുത്തുന്നതാണെന്നു പഠനം. രണ്ടാഴ്ചയിൽ കൂടുതൽ വേലിയേറ്റ പ്രളയം ഉണ്ടായതു ചരിത്രത്തിലാദ്യമാണെന്നും വിലയിരുത്തൽ. ഇതു തുടർന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സമുദ്ര ജലനിരപ്പ് ഉയരുന്നതിന്റെ തുടക്കമായി കരുതണമെന്നും റിപ്പോർട്ടുണ്ട്. വേലിയേറ്റ പ്രളയം ഉണ്ടായി പ്രദേശങ്ങൾ മുങ്ങാതിരിക്കാൻ, വെള്ളം കയറിയിറങ്ങിപ്പോകുന്ന രീതിയിൽ അന്ധകാരനഴി വരെയുള്ള ഭാഗങ്ങളിലെ എക്കൽ നീക്കണമെന്നും പഠനത്തിൽ നിർദേശമുണ്ട്.
മീനടം (കോട്ടയം) ∙ ഒഴുക്കിൽപ്പെട്ടു കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. കാട്ടുമറ്റത്തിൽ ഈപൻ തോമസിന്റെ (66) മൃതദേഹമാണ് കൈത്തെപ്പാലം ഭാഗത്തു വെള്ളത്തിനടിയിൽനിന്നു കണ്ടെടുത്തത്. ഒൻപതു ദിവസത്തെ തിരച്ചിലിനൊടുവിൽ ടീം എമർജൻസി കേരളയാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി അഗ്നിരക്ഷ സേനയും തിരച്ചിലിൽ പങ്കെടുത്തിരുന്നു.
കോട്ടയം ∙ ലീല സ്കൂളിന്റെ വാർഷികാഘോഷം മേയ് 21ന് ‘സർഗലീല’ എന്ന പേരിൽ കുമാരനല്ലൂർ തന്മയ മീഡിയ സെന്ററിൽ വച്ച് നടത്തി. ലീല സ്കൂൾ ഡയറക്ടർ ലിസ്യു ഫ്ലവർ ആന്റണിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അസോസിയേഷന് ഫോർ ലേണിങ് ഡിസബിലിറ്റീസ് ഇന്ത്യ (ആൽഡി) സ്ഥാപകനും ഡയറക്ടറുമായ വി.വി.ജോസഫ്, തീം സെന്റേർഡ് ഇന്ററാക്ഷൻ (ടിസിഐ) ഇന്ത്യയിലെ ആദ്യ ഗ്രാജുവേറ്റ് ഫെസിലിറ്റേറ്ററായ ഡോ. തോമസ് എബ്രഹാം, മുളമൂട്ടിൽ അച്ചൻ ഫൗണ്ടേഷൻ ഡയറക്ടർ എബ്രഹാം മുളമൂട്ടിൽ എന്നിവർ മുഖ്യാതിഥികളായെത്തി.
കോട്ടയം ∙ കോട്ടയം ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഫലവൃക്ഷത്തെ നടീൽ സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ വച്ച് നടന്ന പരിപാടി കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തയും യുവജനപ്രസ്ഥാനം പ്രസിഡന്റുമായ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് തൈ നട്ട് ഉദ്ഘാടനം ചെയ്തു.
മുണ്ടക്കയം ∙ നഗരമധ്യത്തിൽ ഹരിതകർമസേനയുടെ പ്ലാസ്റ്റിക് ശേഖരിച്ചുവയ്ക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. അപകടമില്ല. തീപിടിത്തത്തിന്റെ കാരണവും വ്യക്തമല്ല. ഇന്നലെ രാത്രി ഏഴോടെ കോസ്വേയുടെ സമീപമുള്ള പഞ്ചായത്ത് വക കെട്ടിടത്തിലായിരുന്നു തീപിടിത്തം.കെട്ടിടത്തിന്റെ രണ്ടാം നിലയിൽനിന്നു വലിയ ശബ്ദം കേട്ടതിനു
കുറവിലങ്ങാട് ∙ യുവതിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ കണ്ണൂർ തളിപ്പറമ്പ് സ്വദേശി നിവിൽ ഇമ്മാനുവലിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. പാഴ്സൽ സർവീസ് ലോറി ഡ്രൈവറാണ്. കുറവിലങ്ങാട് പറ്റാനി ജംക്ഷൻ ഇന്ദിരഗിരി റോഡിൽ പുലർച്ചെ 5.30നാണ് സംഭവം.പള്ളിയിൽ കുർബാനയിൽ പങ്കെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് പോവുകയായിരുന്ന
എരുമേലി ∙ ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിലെ കുഴി അപകടങ്ങൾക്ക് കാരണമാകുമെന്ന് ആശങ്ക. പ്രവേശന ഭാഗത്തെ കോൺക്രീറ്റ് പൊളിഞ്ഞാണു കുഴി രൂപപ്പെട്ടത്. കുഴിയിൽ ചാടിയാണു ബസുകൾ സ്റ്റാൻഡിലേക്കു പ്രവേശിക്കുന്നത്. ബസ് ആടിയുലഞ്ഞ് യാത്രക്കാർക്ക് പരുക്കേറ്റതായും പരാതിയുണ്ട്.ബസ് പ്രവേശിക്കുന്ന ഭാഗത്താണു മുകളിൽ
കോട്ടയം ∙ പുനർ നിയമനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഫയൽ നീക്കുന്നതിന് 1.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റിട്ട. പ്രധാനാധ്യാപകനെ കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകര കീഴൽ വസുധ വീട്ടിൽ കെ.പി.വിജയനെയാണ് (65) കൊച്ചി മറൈൻ ഡ്രൈവിലെ വാട്ടർ മെട്രോ സ്റ്റേഷനു
ഗതാഗത നിരോധനം:കറുകച്ചാൽ ∙ ബസ് സ്റ്റാൻഡിനു സമീപമുള്ള താന്നി മരം മുറിക്കുന്നതിനാൽ ഇന്നും നാളെയും ബസ് സ്റ്റാൻഡിനു സമീപം ഗതാഗതം നിരോധിക്കും. വാഴൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ നെത്തല്ലൂരിൽനിന്നും തിരിഞ്ഞ് എൻഎസ്എസ് പടിയിലൂടെയും, കറുകച്ചാലിൽ നിന്നുള്ള വാഹനങ്ങൾ മേഴ്സി റോഡിലൂടെയും തിരിഞ്ഞു പോകണമെന്ന്
കോട്ടയം ∙ കടുവാക്കുളം ജംക്ഷനിലൂടെ പുലർച്ചെ കടന്നുപോകുന്നവർ കാണുന്ന സ്ഥിരം കാഴ്ചയുണ്ട്. ശുചീകരണത്തൊഴിലാളി എം.ജെ.രാധയും (60), സഹായിയും ബന്ധുവായ ടി.ടി.ഷിബുവും (കൊച്ചുമോൻ) ജംക്ഷൻ വൃത്തിയാക്കുന്നു. പുലർച്ചെ രണ്ടു മുതലാണു രാധ ജംക്ഷൻ ശുചീകരിക്കാൻ എത്തുന്നത്.ഇതിനൊരു കാരണവുമുണ്ട്. വ്യവസായ
മുണ്ടക്കയം∙ ഹരിത കർമ സേനയുടെ പ്ലാസ്റ്റിക് ശേഖരിച്ചുവയ്ക്കുന്ന സ്ഥലത്ത് ഞായറാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ ഒരാൾ കസ്റ്റഡിയിൽ. കെട്ടിടത്തിനുള്ളിൽ തീയിട്ടു എന്നു കരുതുന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സമീപത്തെ കടയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയാസ്പദമായി കണ്ട ആളെ പുലർച്ചെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മുണ്ടക്കയം സ്വദേശി അല്ലാത്തതും കുറച്ചു ദിവസങ്ങളായി ടൗണിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതുമായ ആളാണ് കസ്റ്റഡിയിലായിരിക്കുന്നത്.
പാലാ ∙ കൊഴുവനാൽ, കടപ്ലാമറ്റം, കൂത്താട്ടുകുളം ഇടവകകളെ പന്തക്കുസ്താ ദിനമായ നാളെ ഫൊറോനകളായി ഉയർത്തും. 17 ഫൊറോനകളാണ് രൂപതയിൽ ഉണ്ടായിരുന്നത്. ഇതോടെ ഫൊറോനകളുടെ എണ്ണം 20 ആകും. രാവിലെ 8നു കൊഴുവനാൽ പള്ളിയിലും 9.15നു കടപ്ലാമറ്റം പള്ളിയിലും വൈകിട്ട് 4നു കൂത്താട്ടുകുളം പള്ളിയിലും നടത്തുന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പ്രധാന കാർമികത്വം വഹിക്കും.
കല്ലറ ∙ അവഗണനയുടെ തുരുത്തിൽ മുണ്ടാർ. നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട കല്ലറ പഞ്ചായത്തിലെ മുണ്ടാർ പ്രദേശം ദിവസങ്ങളായി വെള്ളത്തിലാണ്. മുണ്ടാറിലേക്കുള്ള വാക്കേത്തറ – കല്ലുപുര റോഡും മറ്റു സഞ്ചാരമാർഗങ്ങളും വെള്ളത്തിലായി. കുടിവെള്ളം പോലും കിട്ടാതെ പ്രദേശവാസികൾ ദുരിതത്തിലാണ്. പകുതി കുടുംബങ്ങളും
∙ ഒരേ റോഡിന്റെ രണ്ട് ഭാഗങ്ങൾ 2 വകുപ്പുകൾക്ക് കൈകാര്യം ചെയ്താൽ എങ്ങനെ ഇരിക്കും. ജില്ലയിൽക്കൂടി കടന്നു പോകുന്ന എംസി റോഡിൽ നോക്കിയാൽ മതി ഇതു മനസ്സിലാക്കാൻ.ചങ്ങനാശേരി ളായിക്കാട് മുതൽ പുതുവേലി വരെയാണ് ജില്ലയിലൂടെ ഒന്നാം നമ്പർ സംസ്ഥാന പാതയായ എംസി റോഡ് കടന്നു പോകുന്നത്. ചെങ്ങന്നൂർ ആഞ്ഞിലിമൂട് ജംക്ഷൻ മുതൽ
പൂഞ്ഞാർ ∙ കുസാറ്റിന്റെ 2 ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകൾ (എഡബ്ല്യുഎസ്) ജില്ലയുടെ മലയോര മേഖലയിൽ ഇന്ന് ഉദ്ഘാടനം ചെയ്യും. ഡിപ്പാർട്മെന്റ് ഓഫ് സ്പേസിന്റെ കീഴിലുള്ള ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ), തിരുവനന്തപുരംഎൻവയൺമെന്റൽ റിസോഴ്സ് റിസർച് സെന്റർ (ഇആർആർസി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ്
കോട്ടയം ∙ നാഗമ്പടം റെയിൽവേ മേൽപാലത്തിനും സമീപന പാതയ്ക്കും ഇടയിൽ ഉണ്ടായിരുന്ന വിള്ളലുകൾ അടച്ചു. സമീപനപാത ഇരുന്നു പോയതോടെയാണ് ഇവിടെ വിള്ളൽ രൂപപ്പെട്ടത്. ഇതുമൂലം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്നതിനു നേരിയ തടസ്സം നേരിട്ടിരുന്നു. ദിവസേന വലുതും ചെറുതുമായ ഒട്ടേറെ അപകടങ്ങൾക്ക് ഇവിടം സാക്ഷ്യം
കോട്ടയം ∙ രാത്രി വൈകിയുള്ള കേസുകളിൽ കുറവു വന്നതോടെ മൊബൈൽ വെറ്ററിനറി ക്ലിനിക്കുകളുടെ സമയക്രമം സർക്കാർ മാറ്റുന്നു. വൈകിട്ട് 6 മുതൽ രാവിലെ 6 വരെയെന്നത് വൈകിട്ട് 3 മുതൽ രാത്രി 8 വരെയാക്കി മാറ്റാനാണു നീക്കം.വെറ്ററിനറി ആശുപത്രികളുടെ പ്രവർത്തനസമയം കഴിഞ്ഞും കർഷകർക്കു സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു
കാഞ്ഞിരപ്പള്ളി ∙ മലയോര മേഖലയിൽ പകർച്ചവ്യാധികൾ പടരുന്നു. ബ്ലോക്കിനു കീഴിലെ 7 പഞ്ചായത്തുകളിലാണ് വിവിധ ജലജന്യ രോഗങ്ങൾ പടരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളിൽ മന്തുരോഗവും കണ്ടെത്തി. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, കോവിഡ് എന്നിവയാണ് മേഖലയിൽ പടരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം രോഗ വ്യാപനം
ചങ്ങനാശേരി ∙ 50 വർഷം പിന്നിട്ട നഗരസഭാ കാര്യാലയത്തിന് നിലവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലെന്ന് വിവരാവകാശ രേഖയിൽ നഗരസഭയുടെ മറുപടി. നഗരസഭാപരിധിയിലെ കെട്ടിടങ്ങളുടെ ബലക്ഷയം ഉറപ്പാക്കുകയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്ന നഗരസഭാ എൻജിനീയറിങ് വിഭാഗം ജോലി ചെയ്യുന്ന കെട്ടിടമാണ് ഫിറ്റ്നസ്
Results 1-30 of 10000