Activate your premium subscription today
വർണങ്ങൾ കൊണ്ടു സ്വപ്നങ്ങൾ പൂർത്തിയാക്കാൻ വിശാലമായ കാൻവാസാണു സുഹൃത്തുക്കൾക്കായി അർജുൻദാസ് തുറന്നിട്ടതെങ്കിൽ അമ്മ കരുണാദാസിനായി അവൻ തുറന്നിട്ടതു കരുതലിന്റെ ലോകത്തേക്കുള്ള വാതിലായിരുന്നു. മക്കൾ നഷ്ടപ്പെട്ട അമ്മമാരുടെ വിഷമം പരസ്പരം പങ്കുവച്ചു കുറയ്ക്കാൻ ആ അമ്മ അടച്ചിട്ട മുറിയിൽനിന്നു പുറത്തിറങ്ങി. ആശ്വാസത്തിന്റെ തീരമായി അവരെത്തിയപ്പോൾ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിയത് നൂറുകണക്കിന് അമ്മമാരായിരുന്നു. വാക്കുകൾ കൊണ്ടു മുറിവുണക്കുന്ന ആ കൂട്ടായ്മ ഇന്നു കേരളത്തിലെയും പുറത്തെയും അമ്മമാരുടെ ആശ്വാസമാണ്, തണലാണ്.
ഒരു രാത്രി, വേദനകളുടെയും ഇല്ലായ്മകളുടെയും ലോകത്തുനിന്ന് മടങ്ങിപ്പോകാൻ തീരുമാനിച്ച ഒരു രാത്രി, കെ.ജലറാണി ഇൻസുലിൻ കുത്തിവച്ചു. മരണം കൺമുന്നിൽക്കണ്ട നിമിഷങ്ങൾ. അപ്പോഴാണ്, വിദേശത്തുനിന്ന് സുഹൃത്തായ തസിന്റെ കോൾ വരുന്നത്. ഇനി നിന്നെക്കാണാൻ, കേൾക്കാൻ ഞാനുണ്ടാകില്ലെന്നു പറഞ്ഞു കരഞ്ഞ ടീച്ചറോടു തസിൻ ചോദിച്ചു–‘നീയില്ലെങ്കിൽ നിന്റെ മക്കൾക്ക് ആരുണ്ട്’? ആ ചോദ്യം മരണത്തിനു നേരെയുള്ള വെല്ലുവിളിയായിരുന്നു. അതുവരെയും അതിനുശേഷവും താൻ അതിജീവിച്ച മരണങ്ങളെയെല്ലാം നേരിടാൻ പോന്ന പോരാട്ടത്തിന്റെ തുടക്കം. കണ്ണിൽക്കണ്ട മധുരവും ഗ്ലൂക്കോസുമെല്ലാം എടുത്തുകഴിച്ച് മരണത്തെ അതിജീവിച്ച ആ രാത്രിയിൽ ജലറാണി ഒരു തീരുമാനമെടുത്തു–ജീവിക്കും, എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും എന്റെ മക്കൾക്കു വേണ്ടി, എന്റെ മകനെപ്പോലെയുള്ളവർക്കു വേണ്ടി ഞാൻ ജീവിക്കും.
കണിമംഗലം എസ്എൻ ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ, സ്കൂൾ വാർഷികത്തിന് ഓട്ടൻതുള്ളൽ അവതരിപ്പിക്കാൻ എനിക്ക് അവസരം കിട്ടി. ആ വർഷം വാർഷികത്തിനു പതിവിൽ കൂടുതൽ ജനപങ്കാളിത്തമുണ്ടായിരുന്നു. കാരണം, ഉദ്ഘാടനം ചെയ്യാൻ വരുന്നത് വലിയൊരു അധ്യാപകനും പ്രഭാഷകനുമായിരുന്നു.
ചോലക്കാടുകൾ അതിരിടുന്ന ആനമലയിലെ പുൽമേടിന്റെ തണുപ്പിൽ കാട്ടാനക്കൂട്ടം ശാന്തമായുറങ്ങുന്നു. താഴ്വാരങ്ങളെ തഴുകി വീശുന്ന കാറ്റിൽ ചേർന്നുറങ്ങുന്ന ആനക്കുടുംബത്തിന്റെ ചിത്രത്തിനൊപ്പം സ്ക്രീനിൽ തെളിയുന്നത് ‘ആന നടക്കുമ്പോൾ, കാട് ഒപ്പം നടക്കുന്നു’ എന്ന വരികൾ. മോഹൻലാലിന്റെ ‘തുടരും’ സിനിമ കണ്ടവരാരും സിനിമയുടെ തുടക്കത്തിൽ ഷോലവനത്തോടു ചേർന്ന് ഒരു കുട്ടിയാന ഉൾപ്പെടുന്ന കാട്ടാനക്കൂട്ടം പുൽമേട്ടിൽ ഉറങ്ങുന്ന ചിത്രം മറന്നിട്ടുണ്ടാകില്ല.
കണ്ണീരു പോലെ തെളിഞ്ഞതാണു രാമേശ്വരത്തെ കടൽ വെള്ളം. തോരാക്കണ്ണീർ ഉരുകിയൊഴുകി തെളിഞ്ഞതാകില്ലേ ഇൗ കടലിലെ വെള്ളം എന്നു തോന്നാം ഇവിടുത്തുകാരുടെ സങ്കടം കേട്ടാൽ. ധീരന്മാരായിരുന്നു രാമേശ്വരത്തെ മത്സ്യത്തൊഴിലാളികൾ. ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെയും വിഴുങ്ങാൻ വാപിളരുന്ന രാക്ഷസ തിരമാലകളെയും പേടിക്കാതിരുന്നവർക്ക് ഇപ്പോൾ കടലെന്നാൽ ഉൾക്കിടിലമാണ്.
‘എന്റെ കണ്മുന്നിൽ വേദനിക്കുന്ന എന്റെ പൊന്നുമക്കളുടെ ദുഃഖം എത്രയോ വലുതാണ്. അതനുഭവിക്കണമെങ്കിൽ ഞാനും അവരെ പോലെ ജീവിക്കണം. മഹാഭാരതത്തിലെ ഗാന്ധാരി ചെയ്തതു പോലെ. ഒരു വ്യത്യാസം; ഗാന്ധാരി ഭർത്താവിന്റെ ദുഃഖമാണ് ഒപ്പിയെടുക്കുന്നതെങ്കിൽ എനിക്കു മക്കളുടെ ദുഃഖമാണ് സ്വീകരിക്കേണ്ടത്’, ബി.ബാലാമണിയമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു.
അനിൽകുമാറിന്റെ ഉയരം ആറടി. ഉയരത്തിലേക്കു സഞ്ചരിച്ച് ഇതുവരെ കീഴടക്കിയത് 25,500 മീറ്റർ! ഏതൊരു കയറ്റത്തിനു പിന്നിലും ഒരിറക്കം ഉണ്ടെന്നു പറയാറുണ്ട്. എന്നാൽ അനിൽകുമാർ കണ്ണങ്ങൽ എന്ന തിരുവനന്തപുരം സ്വദേശിയായ പർവതാരോഹകൻ കയറ്റത്തിനു ശേഷം ഇറങ്ങുന്നത് വീണ്ടും വർധിത വീര്യത്തോടെ കയറാൻ വേണ്ടിയാണ്.
കടുത്തുരുത്തി മധുരവേലി ഇൻഫന്റ് ജീസസ് ദേവാലയത്തിലെ അൾത്താരയ്ക്കരികിൽ ഉരുകിയൊലിച്ച മെഴുകുതിരി പോലെ ആ യുവതി നിന്നു. ഉള്ളിൽ കനലെരിയും ധൂപക്കുറ്റി പോലെ ജോമോനും സമീപത്തുണ്ടായിരുന്നു. അവിടെക്കൂടിയിരുന്ന വിശ്വാസികൾക്കു മുന്നിൽ അവൾ വിറയാർന്ന ചുണ്ടുകളോടെ മാപ്പിരന്നു, ജോമോനോട്, ഭാര്യയോട്. ‘അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റിനു മാപ്പ് ചോദിക്കുന്നു’.
ചരിത്രത്തിലേക്കു ഒരു സ്വർണ സഞ്ചാരം; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച് ലണ്ടനിലെ ബ്രിട്ടിഷ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ ബന്ധമുള്ള അമൂല്യരേഖകളിലൂടെയുള്ള യാത്ര പോയകാലത്തിന്റെ തിളക്കങ്ങളിലേക്കുള്ള ഒരു മടങ്ങിപ്പോക്കാണ്. സ്വർണത്തിൽ എഴുതിയതും സ്വർണ ചിത്രങ്ങൾ വരച്ചതും സ്വർണവുമായി ബന്ധപ്പെട്ട പശ്ചാത്തലം ഉപയോഗിച്ചവയുമാണ് ഈ രേഖകൾ. ഇത്തരം സ്വർണബന്ധിതമായ എല്ലാരേഖകളുടെയും ചിത്രങ്ങൾ സഹിതം ലൈബ്രറി ഒരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ അതിന്റെ കവർ ചിത്രമായ രേഖ കേരളത്തിൽ നിന്നുള്ളതായിരുന്നു.
ഏറ്റവും മികച്ച രീതിയിൽ വസ്ത്രം ധരിക്കേണ്ടി വരുമ്പോൾ ബിസിനസുകാരും ബോളിവുഡ് താരങ്ങളും മുതൽ ഇന്ത്യൻ പ്രധാനമന്ത്രി വരെ തേടുന്നത് ഒരേയൊരു പേരാണ് – ട്രോയ് കോസ്റ്റ. രാജ്യത്തെ സുപ്രധാന വ്യക്തികളെ ലോകവേദികളിൽ സ്യൂട്ട് അണിയിക്കുന്ന ഡിസൈനർ. 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുഎസ് സന്ദർശനത്തിനായി വസ്ത്രമൊരുക്കിയപ്പോഴാണ് ‘ട്രോയ് കോസ്റ്റ’ എന്ന പേര് ഫാഷൻ ലോകത്തിനു പുറത്ത് സുപരിചിതമായത്. മുംബൈ ബാന്ദ്രയിലെ കോസ്റ്റ വില്ലയിൽ നെഞ്ചളവും തോൾ വിരിവും അളന്നെടുക്കാൻ കയറിച്ചെല്ലാത്ത താരങ്ങളില്ല. ഇത്തവണ വിരാട് കോലി ഉൾപ്പെടെ ഏഴ് ഐപിഎൽ ക്യാപ്റ്റൻമാരെ സ്യൂട്ട് ധരിപ്പിച്ചതും ട്രോയ് കോസ്റ്റയാണ്.
പച്ചപുതച്ച വയലുകൾക്കു മുകളിലൂടെ ഡ്രോണുകൾ പറന്നുയരുമ്പോൾ ചേർത്തല കടക്കരപ്പള്ളി ഊടംപറമ്പിൽ ദേവിക ചന്ദ്രശേഖരന്റെയും സഹോദരൻ ദേവൻ ചന്ദ്രശേഖരന്റെയും കണ്ണുകളിൽ നൂറു സൂര്യൻ ഉദിച്ചുയരും. ഡ്രോണുകൾക്കൊപ്പം ആകാശം തൊടുന്നതു ഇവരുടെ സ്വപ്നങ്ങൾ കൂടിയാണ്. 2018ലെ പ്രളയത്തിൽ അമ്മയുടെ കൃഷി നശിക്കുകയും പിന്നീടു വിളവു കുറയുകയും ചെയ്തതു നോക്കി നിൽക്കേണ്ടി വന്ന മക്കൾ, അമ്മയെ എങ്ങനെ സഹായിക്കാമെന്ന ആലോചിച്ചതാണ് കാർഷിക ഡ്രോണുകളുടെ നിർമാണത്തിലേക്കെത്തിച്ചത്. വർഷങ്ങൾക്കിപ്പുറം ഫ്യൂസിലേജ് ഇന്നവേഷൻസ് എന്ന സ്ഥാപനവുമായി ദക്ഷിണേന്ത്യയിലെ കാർഷിക മേഖലയിലെ ഡ്രോൺ ഉപയോഗത്തിന്റെ കടിഞ്ഞാൺ പിടിക്കുന്നത് ഈ സഹോദരങ്ങളാണ്.
‘‘ അതേ, നമുക്കു നാളെ വടക്കേ പറമ്പിലെ വരിക്കനെടുക്കാം. നല്ല മൂപ്പായിട്ടുണ്ട്...’’ മുറ്റത്തുനിന്ന് കൊച്ചേട്ടൻ പറയുന്നതുപോലെ ഏലിയാമ്മയ്ക്കു തോന്നി. പറമ്പിലെ എല്ലാ പ്ലാവിലും ചക്ക നിറഞ്ഞിരിക്കുകയാണ്. ആർക്കും വേണ്ട. മുറിച്ചു ചുളയെടുത്താൽ തിന്നാനും ആളില്ല. കൊച്ചേട്ടൻ ഉള്ളപ്പോൾ ഇങ്ങനെയായിരുന്നില്ല. വീട്ടിലും പറമ്പിലും എപ്പോഴും ആൾപ്പെരുമാറ്റമുണ്ടായിരുന്നു. ഒരു ശൂന്യത ഏലിയാമ്മയ്ക്കു ചുറ്റും തളംവച്ചു.
‘കടലമ്മ കള്ളി !’ പണ്ടു കടൽ കാണാൻ പോകുന്ന കുട്ടികളുടെ ഒരു കളിയുണ്ടായിരുന്നു. തീരത്തെ മണലിൽ ‘കടലമ്മ കള്ളി’യെന്ന് എഴുതും. ഉടനെ കടലിൽനിന്ന് വലിയൊരു തിര വന്ന് അതു മായ്ക്കും. കുട്ടികൾ പിന്നെയും എഴുതും, കടൽ പിന്നെയും തിരകളെ അയയ്ക്കും. കള്ളിയെന്നു വിളിച്ചതിലുള്ള ദേഷ്യം കൊണ്ടാണ് കടലമ്മ തിരകളെ അയച്ചതെന്നു മുതിർന്നവർ കുട്ടികളോടു പറയും. കാരണം കടലിനു കള്ളമില്ല, പകരം അകം നിറയെ സത്യമാണുള്ളത്.
കൊല്ലൂർ മൂകാംബികാ ദേവിയെ തൊഴുത് നിത്യാനന്ദ അഡിഗ തന്റെ ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750 ബൈക്കിൽ കയറി സെൽഫ് സ്റ്റാർട്ട് ബട്ടണിൽ വിരലമർത്തി. ക്ഷേത്ര ശ്രീകോവിലിനകത്ത് ദേഹത്തണിയാറുള്ള ചുവന്ന പട്ട് ഇപ്പോഴില്ല. പകരം റൈഡിങ് ജാക്കറ്റ്. കൊല്ലൂർ മൂകാംബികാ ദേവി ക്ഷേത്രത്തിലെ മുഖ്യ തന്ത്രിയായ നിത്യാനന്ദ ബൈക്ക് റൈഡറുടെ വേഷത്തിലേക്കു മാറിയാൽ ഭക്തർ പോലും തിരിച്ചറിഞ്ഞേക്കില്ല.
രമണമഹർഷിയുടെ കാലുകളിൽ തൈലം പുരട്ടി തിരുമ്മുകയാണ് ഭക്തർ. അങ്ങനെയെങ്കിൽ തനിക്കും പോരട്ടെ പുണ്യമെന്നു പറഞ്ഞ് മഹർഷിയും സ്വന്തം കാൽ തടവുന്നതിൽ ഒപ്പം കൂടി. ഒരിക്കലൊരു ഭക്ത അദ്ദേഹത്തിനു സമർപ്പിക്കാൻ കൊണ്ടുവന്ന നാളികേരം പൊതിക്കാൻ കഷ്ടപ്പെടുന്നതു കണ്ട് മഹർഷിയും സഹായിക്കാനെത്തി.ഇതുപോലെ രമണമഹർഷിയുടെ ലളിതസുന്ദര ഫലിതങ്ങളിൽ ജനങ്ങൾ മനംനിറഞ്ഞു ചിരിക്കുന്നതും ചിന്തിക്കുന്നതും പതിവായിരുന്നു ആശ്രമത്തിൽ. ജ്ഞാനയോഗിയും കാണാനെത്തുന്നവരും തമ്മിലുളള വേർതിരിവ് അലിഞ്ഞില്ലാതെയാകുന്ന വേളകൾ.
ജപ്പാന് ഇപ്പോൾ ചെറി പ്പൂക്കളുടെ നിറമാണ്. മാർച്ചിൽ തുടങ്ങി ഏപ്രിൽ അവസാനം വരെ നീളുന്ന ചെറി ബ്ലോസം (sakura) സീസൺ. പൂത്തുലഞ്ഞു കൊഴിഞ്ഞു വീഴുന്ന നിറങ്ങൾ വിരിച്ച പരവതാനികളാണ് എല്ലായിടത്തും കാഴ്ചകളിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. മഞ്ഞുപെയ്ത്ത് മാറുന്നതനുസരിച്ചാണ് ചെറിമരങ്ങൾ പൂവിട്ടു തുടങ്ങുന്നത്.
ആഗോള ഫാഷൻ രംഗത്ത് വെള്ളിവെളിച്ചത്തിലാണ് ഖാദി. സ്വാതന്ത്ര്യസമരത്തിന്റെ അടരുകളുള്ള ഇന്ത്യയുടെ ഈ ‘ഫ്രീഡം ഫാബ്രിക്’ ഫാഷൻ ലോകത്ത് യഥാർഥ ലക്ഷുറിയുടെ അടയാളപ്പെടുത്തലാണ്. കൈകൊണ്ട് നൂൽനൂറ്റ്, തറിയിൽ ഒരുക്കുന്ന പൈതൃകതുണിത്തരം സുസ്ഥിര ഫാഷന്റെ അടിസ്ഥാനമാണെന്നത് ഫാഷൻ ലോകത്ത് ഖാദിയുടെ മൂല്യം കൂട്ടുന്നു.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ നമ്മുടെ കൊച്ചുകേരളത്തിൽ പ്രണയം നിരസിച്ചതിന്റെ പേരിൽ മാത്രം കൊല്ലപ്പെട്ട പെൺകുട്ടികളുടെ എണ്ണം എത്രയെന്നറിയാമോ? 12നും 15നും ഇടയിലാവാമെന്നാണ് ഗൂഗിൾ നൽകിയ ഉത്തരം. കൂടാതെ കൊച്ചിയിലും കുന്നംകുളത്തും മരിക്കാതെ രക്ഷപ്പെട്ട രണ്ടുപേരുമുണ്ട്. നെറ്റ്ഫ്ലിക്സിലെ ‘അഡോളസൻസ്’ എന്ന ബ്രിട്ടിഷ് സീരീസ് നൽകിയ ചിന്തകളാണ് ഈയൊരു അന്വേഷണത്തിലേക്ക് എത്തിച്ചത്.
ആലങ്ങോട്ട് മനയുടെ മുറ്റത്തുനിന്നു പ്രേം മനസ്വി എല്ലാത്തിനോടും യാത്ര പറഞ്ഞു പടിയിറങ്ങി. 3 പതിറ്റാണ്ടുകൾ കൂടെയിരുന്നു പാടിയ കിളികളോട്.. തണൽ വിരിച്ച മരങ്ങളോട്..കുശലം ചൊല്ലിയ അണ്ണാറക്കണ്ണനോട്...കഥകൾ പറഞ്ഞ ചുവരുകളോട്.
വൈക്കം ക്ഷേത്രത്തിലെ പ്രദക്ഷിണ വീഥികൾ നിശ്ചലമായി. ജനം ആ കാഴ്ച കണ്ട് അന്തംവിട്ടു നിന്നു. വെള്ളിക്കൊലുസിന്റെ കുസൃതിച്ചിരിയുമായി ഒരു കൊച്ചുപെൺകുട്ടി ഓടി നടക്കുന്നു. അവൾക്കൊപ്പം വൈക്കം, വൈക്കം എന്നുറക്കെ വിളിച്ചു കൊണ്ടൊരാൾ. മനോനില തെറ്റിയ ആരോ എന്നാണ് അതു കണ്ടുനിന്ന മലയാളികളെല്ലാം ആദ്യം കരുതിയത്.
ഡൈനമൈറ്റിന് തിരി കൊളുത്തും മുൻപു സ്മിത്ത് മൂൺ തനിക്കു ചുറ്റുമുള്ള മണ്ണിലേക്ക് ഒന്നു കൂടി നോക്കി. പച്ചപ്പിന്റെ ഒരു തരി പോലും അവശേഷിപ്പിക്കാതെ വെട്ടിവെളുപ്പിച്ച നോക്കെത്താ ദൂരമുള്ള മണ്ണിൽ എല്ലായിടത്തും കുഴികൾ മാത്രം. ഒന്നു കൈപിടിച്ചു കയറ്റാൻ ആരുമില്ലാതെ താനും അതിലൊരു കുഴിയിലാണെന്ന് അയാൾക്ക് തോന്നി. മുന്നിൽ മരണം മാത്രം...
‘ മുൻപിൽ മൂത്തമകനെയും പിറകിൽ ഭാര്യയെയും കൊച്ചുമക്കളെയും വഹിച്ച് ഭർത്താവ് സ്കൂട്ടറോടിച്ചു പോകുന്നത് പലരും കണ്ടിരിക്കും. ഭാര്യയെ പിറകിലിരുത്തി മൂളിപ്പാട്ടും പാടി സ്കൂട്ടർ പറപ്പിച്ചോടിച്ചു പോകുന്ന കാഴ്ചയും സർവസാധാരണമാണ്. എന്നാൽ ഒരു സ്ത്രീ തനിയെ സ്കൂട്ടർ ഓടിച്ചു പോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? അപൂർവമായിരിക്കും. എറണാകുളം നിവാസികളെ സംബന്ധിച്ച് സ്ഥിതി അതല്ല. സുന്ദരിയായ ഒരു യുവതി തനിയെ സ്കൂട്ടർ പറപ്പിച്ചു പോകുന്നത് നിത്യകാഴ്ചയാണ്. സ്കൂട്ടറമ്മ എന്ന ഓമനപ്പേരിലാണ് അവർ അറിയപ്പെടുന്നത്’
ഏറെ പ്രിയപ്പെട്ടൊരു സ്ഥലത്തേക്കു കടലാമകൾ വരാതായതിന്റെ അനുഭവമാണ് കോഴിക്കോട് വടകരയ്ക്കു സമീപമുള്ള ഇരിങ്ങൽ കോട്ടയ്ക്കൽ കൊളാവിപ്പാലത്തുള്ളവർക്ക് പറയാനുള്ളത്. മുൻകാലങ്ങളിൽ ആറായിരത്തോളം മുട്ടകൾ ശേഖരിച്ചു വിരിയിച്ചിരുന്ന തീരത്തേക്കു കഴിഞ്ഞ ഒരു പതിറ്റാണ്ടായി കടലാമകളുടെ വരവിൽ ഗണ്യമായ കുറവുണ്ടായി. അശാസ്ത്രീയമായ പുലിമുട്ട് നിർമാണവും മറ്റും തീരത്തിന്റെ ഘടന മാറ്റിയതാണ് പ്രധാന കാരണം. ഒരു സീസണിൽ തീരത്തുനിന്ന് കടൽ എടുത്തുകൊണ്ടുപോയി അഴിമുഖത്ത് നിക്ഷേപിക്കുന്ന മണൽ അടുത്ത സീസണിൽ തീരത്ത് തിരിച്ചുവരാറുണ്ട്. എന്നാൽ ഇപ്പോൾ അഴിമുഖത്ത് അടിയുന്ന മണൽ ഖനനം ചെയ്ത് വിൽക്കുകയാണ് ചെയ്യുന്നത്. ഇതോടെ തീരം ഇല്ലാതായിത്തുടങ്ങി.
ചിത്രകല പഠിക്കാൻ കൊതിച്ച ഒരു പെൺകുട്ടിക്കു വിധി കാത്തു വച്ചിരുന്നതു പ്രായപൂർത്തിയാകും മുൻപേയുള്ളൊരു വിവാഹവും പ്രസവവും ഒക്കെയാണ്. ജീവിതം കഠിനപരീക്ഷകളിലൂടെ കടന്നുപോകുമ്പോഴും മനസ്സിൽ നിന്നിറങ്ങിപ്പോകാതെ നിന്ന ചായങ്ങളും ചിത്രങ്ങളും ചിത്രകല പഠിച്ചേ അടങ്ങൂ എന്നവളെക്കൊണ്ടു തീരുമാനമെടുപ്പിച്ചു.
വായനശാലകളിലെ ചില്ലലമാരകളിൽക്കിടന്നു ശ്വാസംമുട്ടിയിരുന്ന പുസ്തകങ്ങൾ വീട്ടുമുറ്റങ്ങളിലേക്കു നടന്നെത്തുന്നു...അവിടെ കാത്തിരിക്കുന്ന നൂറിലേറെ അക്ഷരസ്നേഹികൾ അവരെ സ്വീകരിച്ചു പന്തലിലേക്ക് ആനയിക്കുന്നു. ഉള്ളിലെ വാക്കുകളെ വായനക്കാർ ഹൃദയം കൊണ്ടു ചർച്ച ചെയ്യുന്നതുകണ്ട് പുസ്തകങ്ങൾ നിർവൃതി കൊള്ളുന്നു. ഇത്രയും വലിയ ആശയങ്ങൾ പേറിയാണോ താൻ പൊടിപിടിച്ച് ഇരുന്നതെന്നോർത്ത് അമ്പരക്കുന്നു. ആ സന്തോഷത്തോടെ അവർ അടുത്ത ചർച്ചാവേദികളിലേക്കു യാത്ര തുടരുന്നു. അവിടെയും പുഞ്ചിരിയോടെ സ്വീകരിക്കാൻ നൂറുകണക്കിന് അക്ഷരസ്നേഹികൾ. എല്ലായിടത്തും വായനയുടെ വസന്തം... വാക്കുകളുടെ സുഗന്ധം..
Results 1-25 of 1110