കാലങ്ങൾ കടക്കും ‘കുറ്റവും ശിക്ഷയും’; ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് പെരുമ്പടവം ശ്രീധരൻ

Mail This Article
വായനയിൽ എന്നും എനിക്ക് പ്രിയപ്പെട്ടത് ദസ്തയേവ്സ്കിയുടെ ‘കുറ്റവും ശിക്ഷയും’ ആണ്. ജീവിതത്തിൽ ആവർത്തിച്ചു വായിക്കുന്ന പുസ്തകം. ഇപ്പോൾ ‘കുറ്റവും ശിക്ഷയും’ വീണ്ടും വായിക്കുന്നു. എത്ര വായിച്ചാലും മടുപ്പു തോന്നിക്കാത്ത പുസ്തകം. ഹൃദയത്തിനു മേൽ ദൈവത്തിന്റെ കയ്യൊപ്പുള്ള അദ്ദേഹത്തെ ഞാൻ ഇഷ്ടപ്പെടുന്നതിനു പ്രധാന കാരണം മനുഷ്യമനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളാണ്.
-
Also Read
ചിറകൊടിഞ്ഞ പ്രാവുകൾ
മനുഷ്യരുടെ ധർമസങ്കടങ്ങൾ ഒന്നൊന്നായി എഴുതിച്ചേർത്ത കുറ്റവും ശിക്ഷയും എന്ന പുസ്തകത്തിന്റെ വായന ഇനിയുമെത്രയോ കാലങ്ങളിലേക്കു കൂടി നീണ്ടു പോകുമെന്ന് ഉറപ്പാണ്. അതുല്യപ്രതിഭാശാലിയായ ഒരെഴുത്തുകാരനു മാത്രം സൃഷ്ടിക്കാനാവുന്ന ലോകമാണ് ഈ നോവലിലൂടെ ദസ്തയേവ്സ്കി വരച്ചിടുന്നത്.
റാസ്കോൾ നിക്കോവ് എന്ന കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങളും ധാർമിക പ്രതിസന്ധികളും ആവിഷ്കരിച്ചതു വഴി മനുഷ്യമനസ്സിന്റെ മറ്റാരും കാണാത്ത തലങ്ങളാണ് ദസ്തയേവ്സ്കി ആവിഷ്കരിക്കുന്നത്. ആ വലിയ എഴുത്തുകാരന്റെ ജീവിതത്തിലൂടെ യാത്ര നടത്തി ഒരു പുസ്തകം എഴുതാനായത് ജീവിതത്തിലെ വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.