Activate your premium subscription today
യുദ്ധങ്ങളുടെയും സാമ്രാജ്യങ്ങളുടെയും മഹാചരിതമാണു മഹാഭാരതം. അനേകമനേകം സൈന്യങ്ങളെപ്പറ്റി ഇതിൽ പ്രതിപാദിപ്പിക്കുമ്പോഴും സൂര്യതേജസ്സോടെ ഒരു സേന വ്യത്യസ്തമായി നിൽക്കുന്നു. ആ സൈന്യമാണു നാരായണീസേന. അവതാരരൂപനായി ഭൂമിയിൽ പിറവിയെടുത്ത നാരായണന്റെ സ്വന്തം സേന, അഥവാ ഭഗവാൻ ശ്രീകൃഷ്ണന്റെ വൻപട. ശ്രീകൃഷ്ണന്റെ
'അർജുനാ, ഭൂമിയിൽ അധർമവും നീതിയില്ലായ്മയും നടമാടുമ്പോൾ, സജ്ജനങ്ങൾക്ക് ജീവിതം ദുഷ്കരമാകുമ്പോൾ ധർമം പുനസ്ഥാപിക്കാനായി ഭൂമിയിൽ ഞാൻ അവതാരമെടുക്കും.' മഹാവിഷ്ണുവായ ശ്രീകൃഷ്ണൻ കുരുക്ഷേത്രഭൂമിയിൽ ഗീതാസാരം ചൊല്ലിക്കൊടുക്കുന്നതിനിടെ അർജുനനോടു പറയുന്ന കാര്യം. ദ്വാപരയുഗത്തിലെ മഹായുദ്ധത്തിലൂടെ ലോകത്തു ധർമം
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഇന്ന്. പ്രധാന പെരുന്നാൾദിനമായി ഇന്നു പുതുപ്പള്ളി പള്ളിയിലേക്കു വിശ്വാസിസാഗരം ഒഴുകിയെത്തും.ഇന്നു രാവിലെ 8.30ന് ഒൻപതിന്മേൽ കുർബാനയ്ക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ
യഹോവയുടെ ആലയത്തിൽ നിന്ന് ഒരു ഉറവു പുറപ്പെട്ടു ശിത്തീം താഴ്വരയെ നനയ്ക്കും’’ (യോവേൽ 3:18)
നവമധ്യസ്ഥരുടെ ചൈതന്യത്താൽ ധന്യമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ചരിത്രം 16-ാം നൂറ്റാണ്ടിലാണ് ആരംഭിക്കുന്നത്. അക്കാലത്ത് തെക്കുംകൂർരാജ്യം ഭരിച്ചിരുന്ന രാജാക്കന്മാർ ക്രിസ്തുമത വിശ്വാസികൾക്കു നൽകിയിരുന്ന അംഗീകാരത്തിന്റെ ഫലമായി അനേകം ക്രിസ്ത്യൻ കുടുംബങ്ങൾ തെക്കുംകൂറിലും പരിസരപ്രദേശങ്ങളിലും വന്നു താമസിച്ചിരുന്നു.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഏപ്രിൽ 28ന് കൊടിയേറും. മേയ് ഏഴിന് സമാപിക്കും. വിശുദ്ധന്റെ രക്തസാക്ഷി ദിനമായ ഏപ്രിൽ 23 മുതൽ സഹദാ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. മേയ് ഒന്നിന് പുതുപ്പള്ളി കൺവൻഷൻ ആരംഭിക്കും. മേയ് നാലിന് സാംസ്കാരിക സമ്മേളനം. ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം കുര്യാക്കോസ് മാർ ക്ലീമ്മീസിന് അന്നു സമ്മാനിക്കും.
ഭാരതീയ വാസ്തുവിദ്യാ സങ്കൽപത്തിന്റെ മകുടോദാഹരണമായ പുതുപ്പള്ളി പള്ളി നവമധ്യസ്ഥരുടെ നാമത്തിൽ അനുഗ്രഹം ചൊരിയുന്ന ദേവാലയമാണ്. ഒൻപതു ത്രോണോസുകൾ ഉള്ളതാണു വലിയപള്ളിയെ സവിശേഷമാക്കുന്നത്.
തിന്മയോടു പോരാടി രക്തസാക്ഷിത്വം വരിച്ച വിശ്വാസ ധീരനായിരുന്നു വിശുദ്ധ ഗീവർഗീസ് സഹദാ. റോമാ സാമ്രാജ്യത്തിന്റെ പടയാളിയായി ക്രൈസ്തവരെ പീഡിപ്പിച്ച അദ്ദേഹം പിന്നീട് ക്രിസ്തുവിന്റെ പടയാളിയായി, ദൈവരാജ്യ സംരക്ഷകനായി മാറുകയായിരുന്നു.
മഹാഭാരതത്തിലും പുരാണങ്ങളിലും പരാമർശിച്ചിട്ടുള്ള കഥയാണു ജരത്കാരു മഹർഷിയുടേത്. അതീവ ജ്ഞാനിയായ ജരത്കാരു കഠിനമായ താപസവൃത്തി അനുഷ്ഠിച്ചിരുന്ന ആളായിരുന്നു. പൂർണബ്രഹ്മചാരിയായി പുണ്യസ്ഥലങ്ങൾ സന്ദർശിച്ചു തീർഥാടനം നടത്തിവന്ന അദ്ദേഹം ഒരിക്കൽ ഒരു കാഴ്ച കണ്ടു. മെലിഞ്ഞുണങ്ങിയ ശരീരമോടെ തന്റെ പിതൃക്കൾ ഒരു
ഭാരതീയ ഇതിഹാസങ്ങളിൽ ഭരതൻ എന്ന പേരുള്ള പലരുമുണ്ടായിട്ടുണ്ട്, ശ്രീരാമസോദരനായ ഭരതൻ ഏറ്റവും നല്ല ഉദാഹരണം. ഇന്നത്തെ കഥയമമയിൽ ഒരു ഭരതന്റെ കഥയാണു പറയാൻ പോകുന്നത്. ജഡാഭരതന്റെ കഥ. പ്രാചീന ഭാരതത്തിൽ ഭരതനെന്നൊരു മഹാരാജാവ് ജീവിച്ചിരുന്നു. അദ്ദേഹം ദയാലുവും പ്രജകളുടെ ക്ഷേമം മുൻനിർത്തി
ഇംഗ്ലണ്ടിലെ സ്ട്രാറ്റ്ഫഡിൽ ജനിച്ച കവി ജെരാർദ് മാൻലി ഹോപ്കിൻസിന്റെ ജീവിതകാലം 1844–1889. ഈശോസഭാ വൈദികനായിരുന്നു ഹോപ്കിൻസ്. സന്യാസജീവിതത്തിന്റെ ഏകാന്തതയിലിരുന്ന് അദ്ദേഹമെഴുതിയ കവിതകൾ ആ ജീവിതകാലത്ത് ലോകമറിഞ്ഞില്ല. 45–ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. മരണാനന്തരമാണ് കവിതകൾ പ്രസിദ്ധീകരിച്ചത്. ഭാഷയുടെ ശക്തി
ഭഗവാൻ ശ്രീകൃഷ്ണന് എല്ലാക്കാലത്തും അനേകം ശ്രേഷ്ഠരായ ഭക്തർ ഉണ്ടായിട്ടുണ്ട്. ദ്വാപരയുഗത്തിലെ അദ്ദേഹത്തിന്റെ ഭക്തന്മാരിൽ പ്രമുഖനായിരുന്നു അക്രൂരൻ. യദുവംശത്തിലെ ഒരു പ്രഭുവായിരുന്ന അക്രൂരൻ പേരു സൂചിപ്പിക്കുന്നതുപോലെ ക്രൂരതയില്ലാത്തയാളും സാത്വിക സ്വഭാവത്തിന് ഉടമയുമായിരുന്നു. ശ്വാഫൽകന്റെയും ഗന്ധിനിയുടെയും
വൃന്ദാവനം...എത്രയെത്ര കഥകളിൽ പരാമർശിച്ച ദേവഭൂമി..ഭഗവാൻ ശ്രീകൃഷ്ണന്റെയും ബലരാമന്റെയും കുട്ടിക്കാലത്താൽ പ്രശസ്തമായ നാട്. എത്രയെത്ര കഥകളുണ്ടെന്നോ ഉത്തർപ്രദേശിൽ ഇന്നു സ്ഥിതി ചെയ്യുന്ന ഈ നാടിനു പറയാൻ. ഇക്കൂട്ടത്തിൽ ഒരു കഥയാണ് ധേനുകാസുരന്റേത്. അൽപം പ്രത്യേകതയുള്ള ഒരു അസുരനാണു ധേനുകൻ. കഴുതയുടെ
രാമായണം...അയോധ്യയുടെ രാജകുമാരനും ഭഗവാൻ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരവുമായ ശ്രീരാമന്റെ ദുഷ്കരയാത്രയുടെ കഥ പറയുന്ന ഇതിഹാസം. ഇന്ത്യ മാത്രമല്ല, അനേകം രാജ്യങ്ങളിൽ ശ്രോതാക്കളെ പിടിച്ചിരുത്തിയ ഈ മഹേതിഹാസത്തിലെ പ്രൗഢോജ്വലമായ ഒരു കഥാപാത്രമാണ് ജടായു. പക്ഷിവീരനായ ജടായു കർമധീരതകൊണ്ടും ആദർശബലം കൊണ്ടും
അല്ലാഹുവിലേക്ക് അടുക്കാനും സംശുദ്ധമായ ജീവിതം പരിശീലിക്കാനുമുള്ള കാലയളവാണ് റമസാൻ. പരലോക വിജയത്തിന്റെ നിദാനമായ തഖ്വ ആർജിച്ചെടുക്കലാണ് റമസാനിന്റെ ലക്ഷ്യം. ദൈവീകമായ കൽപനകൾക്കും വിരോധനകൾക്കും വിധേയപ്പെടലാണ് തഖ്വ. തഖ്വയുള്ളവർക്ക് മാത്രം സാധ്യമാകുന്നതാണ് പരലോക വിജയം. നിങ്ങൾ തഖ്വയുള്ളവരാകാൻ വേണ്ടിയാണ്
പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രശസ്തരായ സ്വർഗനിവാസികളായ വനിതകളാണ് അപ്സരസ്സുകൾ. സൗന്ദര്യത്തിന്റെയും ആകർഷണത്തിന്റെയും പ്രതിരൂപമായി അപ്സരസ്സുകൾ വിവരിക്കപ്പെടുന്നു. ഉർവശി, രംഭ, മേനക തുടങ്ങി പ്രശസ്തരായ അപ്സരസ്സുകളെക്കുറിച്ച് പുരാണത്തിൽ പരാമർശമുണ്ട്. ഇക്കൂട്ടത്തിൽപെടുന്ന മറ്റൊരു അപ്സരസ്സാണ്
പണമോ തറവാട്ടു മഹിമയോ സ്ഥാനമാനങ്ങളോ ഒന്നും ഒരാളുടെ മരണാനന്തര ജീവിതത്തിന് മുതൽക്കൂട്ടാകുന്ന ഘടകങ്ങളായി ഇസ്ലാം കാണുന്നില്ല. മാത്രമല്ല ദുനിയാവിലെ ഇത്തരം സാധ്യതാകളാൽ അനുഗ്രഹിക്കപ്പെട്ടവർക്ക് മതവീക്ഷണത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ട്. മനുഷ്യരെ വിവിധ ഗോത്രങ്ങളും വിഭാഗങ്ങളുമായി തരംതിരിച്ചതിനു പിന്നിൽ
മുൻ കാലങ്ങളിൽ ജീവിച്ച ഒരു മഹാന്റെ ചരിത്രം തിരു പ്രവാചകൻ മുഹമ്മദ് (സ) അനുചരർക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു.ശംഊൻ(റ) എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ആയിരം മാസം അദ്ദേഹം ഇസ്ലാമിന്റെ നിലനിൽപിനു വേണ്ടി ശത്രുക്കളുമായി പൊരുതി. രാത്രി മുഴുവൻ ആരാധനകളിൽ മുഴുകുകയും പകലുകളിൽ അല്ലാഹുവിന്റെ മാർഗത്തിൽ
ഇസ്ലാമിക ചരിത്രത്തിന്റെ ഏറ്റവും ആഴമേറിയ പാഠങ്ങളില് ഒന്നായി മിന്നുന്ന വ്യക്തിത്വമാണ് ഇമാം അലി (റ).നാലാമത്തെ ഖലീഫയും വിലായത്തിന്റെ സര്വാധികാരിയുമായ അദ്ദേഹം, നീതി, സഹനം, ആത്മശുദ്ധി എന്നീ സദ്ഗുണങ്ങളുടെ ജീവന്റെ നിഴലായി മുസ്ലിം സമൂഹത്തിന് മാതൃക നല്കി. റമസാന് 19-ാം തീയതി കൂഫയിലെ മസ്ജിദില്
അനേകം പുണ്യപുരുഷൻമാർ സിംഹാസനമലങ്കരിച്ച രാജധാനിയാണ് അയോധ്യയിലേത്. പ്രപഞ്ചപാലകനായ ഭഗവാൻ ശ്രീരാമനായി അയോധ്യയിൽ അവതാരമെടുക്കും മുൻപേ അവിടെ ഭരിച്ച പ്രശസ്തനായ രാജാവായിരുന്നു അംബരീഷ്. ഭക്തിയുടെ മികച്ച ഉദാഹരണങ്ങളിലൊന്നായി അംബരീഷിന്റെ കഥ ഭാഗവത പുരാണത്തിൽ വിവരിക്കപ്പെടുന്നു. കുട്ടിക്കാലം മുതൽ ഭഗവാൻ
Results 1-20 of 181