Activate your premium subscription today
ഓഹരി വിപണിയെ കുറിച്ച് അറിയാനും നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്കും പ്രയോജനപ്പെടുന്ന ബോധവൽകരണ ക്ലാസുമായി ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (സെബി) സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയും എൻഎസ്ഇയും.
ഇന്ന് ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്ത് 835 രൂപയിൽ വ്യാപാരം തുടങ്ങിയ എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിപണിമൂല്യം ഉയർന്ന് 70,200 കോടി രൂപയിലെത്തി. ലിസ്റ്റിങിനു ശേഷം ഓഹരി വില 849.85 രൂപ വരെ ഉയര്‍ന്ന ശേഷം 846.70 രൂപയിലാണ് ഇപ്പോൾ വ്യാപാരം തുടരുന്നത്. ഇതോടെ എച്ച്ഡിബി ഫിനാന്‍ഷ്യല്‍
സൗത്ത് ഇന്ത്യൻ ബാങ്കിന് നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ മികച്ച ബിസിനസ് പ്രവർത്തന നേട്ടം. മൊത്തം വായ്പകൾ മുൻവർഷത്തെ സമാനപാദത്തിലെ 82,580 കോടി രൂപയിൽ നിന്ന് 8.02% ഉയർന്ന് 89,201 കോടി രൂപയിലെത്തി.
പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏപ്രിലിൽ പ്രഖ്യാപിച്ച പകരംതീരുവ നടപ്പാക്കുന്നത് അദ്ദേഹം ജൂലൈ 9 വരെ മരവിപ്പിച്ചിരുന്നു. ജൂലൈ 9ന് മുമ്പ് യുഎസുമായി വ്യാപാരക്കരാറിൽ എത്താത്ത രാജ്യങ്ങൾക്കുമേൽ വീണ്ടും പകരംതീരുവ ഏർപ്പെടുത്തുമെന്ന് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് വ്യക്തമാക്കിയിരുന്നു. യുഎസുമായി തീരുവയിൽ ഏറ്റുമുട്ടലിന് മുതിർന്ന യൂറോപ്യൻ യൂണിയനും കാനഡയും കൊളംബിയയും ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ചർച്ചയ്ക്ക് തയാറായി.
കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 23 ശതമാനം നേട്ടം സമ്മാനിച്ച ഓഹരിയാണ് ഫെഡറൽ ബാങ്ക്. കഴിഞ്ഞ 5 വർഷത്തിനിടെ ഓഹരിവില 300 ശതമാനവും ഉയർന്നിട്ടുണ്ട്. 2020 ജൂണിൽ 53 രൂപയ്ക്കടുത്തായിരുന്നു ഓഹരിവില. 2024 ജൂലൈ ഒന്നിന് 180 രൂപയും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിൽ ബാങ്ക് 13.7% നേട്ടവുമായി 1,030.2 കോടി രൂപ ലാഭം നേടിയിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തികനയങ്ങളിൽ തട്ടി 4 വർഷത്തെ താഴ്ചയിലേക്ക് നിലംപൊത്തി യുഎസ് ഡോളർ. ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 0.03% മാത്രം നേട്ടത്തിലാണുള്ളത്. ഇത് സെൻസെക്സും നിഫ്റ്റിയും ഇന്ന് കാര്യമായ നേട്ടമില്ലാതെയോ നഷ്ടത്തിലോ വ്യാപാരം തുടങ്ങിയേക്കാമെന്ന സൂചന നൽകുന്നു.
ഇറക്കുമതിച്ചുങ്കത്തിൽ സമവായ ചർച്ചയുടെ ട്രാക്കിലേക്ക് യുഎസ് കടന്നതോടെ ആഗോള ഓഹരി വിപണികളിൽ ഉണർവിന്റെ ആവേശം. വ്യാപാര രംഗത്തെ ബദ്ധവൈരിയായ ചൈനയുമായി യുഎസ് തീരുവ സംബന്ധിച്ച് കരാറിലെത്തിയതും ഇന്ത്യയുമായി ‘വെരി ബിഗ് ഡീൽ’ ഉടനെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനവുമാണ് കരുത്താവുന്നത്.
തോരാമഴ കാണുമ്പോൾ ആശങ്ക ഉയരുമെങ്കിലും രാജ്യത്തിന് ഇത് ‘നല്ല മഴക്കാല’ മാണ്. ഈ വർഷം ശരാശരിക്ക് മുകളിൽ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ലഭിക്കുന്ന കാലവർഷം, ധാന്യ സംഭരണശാലകൾ മാത്രമല്ല, മിക്ക രാസവള കമ്പനികളുടെയും പോക്കറ്റു നിറയ്ക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മഴക്കാല (ഖരീഫ്) ഭക്ഷ്യധാന്യ വിളകളുടെ ഉൽപാദനം ഈ വർഷം 1663.91 ലക്ഷം മെട്രിക് ടണ്ണിലെത്തി റെക്കോർഡിടുമെന്നാണ് കേന്ദ്രകൃഷി മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.
ഏറെ അലകളുയർത്തി ഐപിഒ വിപണിയിലെത്തിയ സംഭവ് സ്റ്റീല്‍ ട്യൂബ്സ് ലിമിറ്റഡ് എച്ച്ഡിബി ഫിനാന്‍ഷ്യല്‍, ഇൻഡോഗൾഫ് കോർപ് സയൻസസ് ഐപിഒകൾ ഇന്നവസാനിച്ചു. മൂന്ന് ഐപിഒകളും പൂർണമായും സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ആദ്യ ദിനത്തിൽ ഐപിഒയുടെ 60 ശതമാനം മാത്രമാണ് സംഭവ് സ്റ്റീൽസിന് നേടാനായതെങ്കിലും തുടർന്നുള്ള രണ്ട്
ട്രംപിന്റെ പകരച്ചുങ്കം സംബന്ധിച്ച ആശങ്കകൾ നിഴലിച്ചത് 2025ന്റെ ആദ്യപാദത്തിൽ യുഎസിന്റെ ജിഡിപിയെ സാരമായി ഉലച്ചുവെന്ന് പുതിയ കണക്ക്. ജനുവരി-മാർച്ചിൽ ജിഡിപി നെഗറ്റീവ് 0.2 ശതമാനമായി ഇടിഞ്ഞെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ, നെഗറ്റീവ് 0.5 ശതമാനത്തിലേക്കാണ് ജിഡിപി വളർച്ചനിരക്ക് മുരടിച്ചതെന്ന് പുതിയ എസ്റ്റിമേറ്റ് വ്യക്തമാക്കി.
ഇറാന്റെ ആണവകേന്ദ്രങ്ങൾക്കെതിരെ യുഎസ് നടത്തിയ ആക്രമണം പൂർണ വിജയമായില്ലെന്ന റിപ്പോർട്ട് ഇതിനിടെ പുറത്തുവന്നത് ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയുമായി. റിപ്പോർട്ട് അവാസ്തവമെന്ന് ആരോപിച്ച് ട്രംപ് തള്ളി. ആക്രമണം വിജയമായിരുന്നുവെന്ന് ട്രംപ് ഭരണകൂടത്തിന് കീഴിലെ സിഐഎ ഇന്റലിജൻസ് വിഭാഗം പ്രസ്താവനയുമിറക്കി.
ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കുനേരെ യുഎസ് നേരിട്ടുനടത്തിയ ആക്രമണം വിജയമായിരുന്നെന്ന പ്രസഡിന്റ് ട്രംപിന്റെ വാദങ്ങളെ തള്ളി യുഎസിന്റെ സ്വന്തം ഡിഫൻസ് ഇന്റലിജൻസിന്റെ റിപ്പോർട്ട്. ആണവ കേന്ദ്രങ്ങൾക്ക് സാരമായ കേടുപാടുകൾ പറ്റിയെന്നും ആണവായുധം നിർമിക്കാൻ ഇറാന് ഇനി ശേഷിയില്ലെന്നും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പറഞ്ഞിരുന്നു.
വെടിനിർത്താൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കിയ ഇറാൻ പക്ഷേ, ഇസ്രയേലോ യുഎസോ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും സംയമനം പാലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആണവ കേന്ദ്രങ്ങളെ ആക്രമിച്ച യുഎസിന് തിരിച്ചടി നൽകാനെന്നോണം ഖത്തറിലെയും ബഗ്ദാദിലെയും യുഎസ് സൈനിക താവളങ്ങൾക്കുനേരെ ഇറാൻ മിസൈലാക്രമണം നടത്തിയത് യുഎസ് സ്ഥിരീകരിച്ചു; ആളപായമില്ല.
അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഉപസ്ഥാപനമായ ജെആർ ടോൾ റോഡ് പ്രൈവറ്റ് ലിമിറ്റഡ് യെസ് ബാങ്കിൽ നിന്നെടുത്ത വായ്പ കാലാവധിക്ക് മുമ്പേ പൂർണമായി തിരിച്ചടച്ചു. ഈ മാസം 11ന് കുറിച്ച 420 രൂപയാണ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം.
ആണവ കേന്ദ്രങ്ങൾക്കുനേരെ യുഎസ് നടത്തിയ ആക്രമണത്തിന് ഇറാന്റെ തിരിച്ചടിനീക്കങ്ങളിലേക്ക് ഉറ്റുനോക്കി ലോകം. യുഎസിനെ ഇറാൻ നേരിട്ട് തിരിച്ചടിക്കാനുള്ള സാധ്യത വിരളമെന്നാണ് വിലയിരുത്തൽ. അതേസമയം, മധ്യേഷ്യയിൽ നിരവധി രാജ്യങ്ങളിൽ യുഎസിന് സൈനിക താവളങ്ങളും അവിടങ്ങളിലായി 40,000ലേറെ സൈനികരുമുണ്ട്.
ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ അമേരിക്ക ഇടപെടുന്നത് രണ്ടാഴ്ചത്തേക്ക് ഉണ്ടാകില്ലെന്ന സൂചനയും, വിദേശ ഫണ്ടുകളുടെ വാങ്ങലും, സെൻസെക്സിന്റെയും, എഫ്ടിഎസ്ഇ സൂചികയിലെയും മാറ്റങ്ങളും വെള്ളിയാഴ്ച ഇന്ത്യൻ വിപണിക്ക് ഒന്നേകാൽ ശതമാനം മുന്നേറ്റമാണ് നൽകിയത്. ഇറാന് ആണവായുധമുണ്ടാക്കാനുള്ള അവകാശമുണ്ടെന്ന റഷ്യ വാദിച്ചതിന്
ഓഹരികളിൽ നിക്ഷേപിച്ചാൽ വൻതുകയുടെ ലാഭം നേടിത്തരാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുസംഘം 83കാരനിൽ നിന്ന് റാഞ്ചിയത് 1.19 കോടി രൂപ. മുംബൈ ദാദർ നിവാസിയാണ് സാമ്പത്തിക തട്ടിപ്പിനിരയായത്. പ്രാരംഭ ഓഹരി വിൽപനയിൽ (ഐപിഒ) നിക്ഷേപിച്ചാൽ കോടികളുടെ ലാഭം തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
സംഭവ് സ്റ്റീല്‍ ട്യൂബ്സ് ലിമിറ്റഡും എച്ച്ഡിബി ഫിനാന്‍ഷ്യലും ജൂണ്‍ 25 മുതല്‍ 27 വരെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) നടത്തും. ഇരു കമ്പനികളിലുമായി13,040 കോടി രൂപ സമാഹരിക്കാനാണ് ഒരുങ്ങുന്നത്. ഐപിഒയിലൂടെ 540 കോടി രൂപ സമാഹരിക്കാനാണ് സംഭവ് സ്റ്റീല്‍ ട്യൂബ്സ് ലക്ഷ്യമിടുന്നത്. 440 കോടി രൂപയുടെ പുതിയ ഇക്വിറ്റി
ഇസ്രയേൽ അനുകൂല ഹാക്കർമാർ ഇറാനിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ നോബിടെക്സിൽ നിന്ന് 9 കോടി ഡോളറിലേറെ ചോർത്തിയതായി റിപ്പോർട്ട്. ഹാക്കിങ്ങിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ‘ഗോഞ്ചേഷ്കെ ദരാൻഡെ’, കമ്പനിയുടെ സോഴ്സ് കോഡും ചോർത്തി.
രാജ്യാന്തര തലത്തിൽ നിന്ന് നിരവധി പ്രതികൂലഘടകങ്ങൾ ആഞ്ഞടിക്കുകയാണെങ്കിലും ഗിഫ്റ്റ് നിഫ്റ്റി ഇന്ന് രാവിലെ 30 പോയിന്റിലധികം നേട്ടത്തിലേറിയത് ഓഹരി നിക്ഷേപകർക്ക് നൽകുന്നത് ശുഭപ്രതീക്ഷയാണ്. സെൻസെക്സും നിഫ്റ്റിയും ഇന്ന് നേരിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയേക്കാം.
നഷ്ടത്തിൽ ആരംഭിച്ച് ശേഷം തിരിച്ചു വരവ് നടത്തിയ ഇന്ത്യൻ വിപണി അവസാന മണിക്കൂറിലെ ലാഭമെടുക്കലിൽ ഇന്ന് വീണ്ടും നഷ്ടം കുറിച്ചു. ഫെഡ് നിരക്ക് കുറക്കാതിരുന്നത് യുദ്ധഭീതിക്കൊപ്പം വിപണിയെ സ്വാധീനിച്ചു. ദുർബലമായ ആഗോള പ്രവണതകളും ആഭ്യന്തര വിപണിയിൽ മുന്നേറാനുള്ള ഘടകങ്ങൾ ഇല്ലാതിരുന്നതുമാണ് വിപണിയിൽ
യുദ്ധങ്ങളും താരിഫ് തർക്കങ്ങളും അപകടങ്ങളുമൊക്കെ ഓഹരി വിപണിയിൽ ഇടയ്ക്കിടെ അനിശ്ചിതാവസ്ഥകള്‍ക്കിടയാക്കുന്നുണ്ടെങ്കിലും പ്രാഥമിക ഓഹരി വിപണിയിലേയ്ക്ക് കടക്കാനൊരുങ്ങുന്ന വമ്പൻമാരുടെ ആവേശത്തിന് കുറവില്ല. ജനുവരി–മാർച്ച് മാസങ്ങളിൽ മങ്ങലിലായിരുന്ന ഐപിഒ രംഗം മെയ് മാസത്തോടെ വീണ്ടും ഉഷാറാവുകയായിരുന്നു.
ഇറാൻ തൊടുത്ത മിസൈലേറ്റ് ടെൽ അവീവിലെ ഇസ്രയേൽ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടം തകർന്നത് ഇന്നു രാവിലെ. എന്നിട്ടും പ്രവർത്തിച്ച ഓഹരി വിപണി കുതിച്ചുകയറിയത് വൻ നേട്ടത്തിൽ. പിന്മാറ്റത്തിന് ഇരുകൂട്ടരും തയാറാകാത്ത വിധം പരസ്പരം മിസൈൽ ആക്രമണം ശക്തമാകുന്നതാണ് ഇറാൻ-ഇസ്രയേൽ സംഘർഷത്തിലെ കാഴ്ച.
ഡാസോ ആദ്യമായാണ് ഫ്രാൻസിന് വെളിയിൽ ഫാൽകൺ 2000 ബിസിനസ് ജെറ്റ് വിമാനങ്ങൾ നിർമിക്കാനൊരുങ്ങുന്നത്. ലോക വിപണിയിലേക്കായി ബിസിനസ് ജെറ്റ് വിമാനങ്ങൾ നിർമിക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നായി മാറുകയുമാണ് ഇതുവഴി ഇന്ത്യ.
പ്രതീക്ഷകൾ ശരിവച്ച് യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കുകൾ നിലനിർത്തി. ഇന്നലെ പ്രഖ്യാപിച്ച പണനയത്തിൽ 4.25-4.50 ശതമാനമായാണ് പലിശ നിലനിർത്തിയത്. കഴിഞ്ഞ ഡിസംബറിനുശേഷം യുഎസ് ഫെഡ് പലിശ പരിഷ്കരിച്ചിട്ടില്ല. പലിശനിരക്ക് കുറയ്ക്കണമെന്ന ശക്തമായ സമ്മർദം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൽ നിന്ന് നിരന്തരമുണ്ടായിട്ടും ഗൗനിക്കാതെയാണ് ഫെഡിന്റെ തീരുമാനം.
Results 1-25 of 396