Activate your premium subscription today
തലശ്ശേരി ∙ കതിരൂർ വടക്കുമ്പാട് കമ്യൂണിറ്റി ഹാളിന് സമീപം കൂറ്റൻ മരം കടപുഴകി വീണ് വീട് തകർന്നു. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ പുതിയ പുരയിൽ ജയലക്ഷ്മിയുടെ ഓട് മേഞ്ഞ വീടിന് മുകളിലാണ് മരം വീണത്. വീടിന്റെ മേൽക്കൂരയും അടുക്കള ഭാഗവും തകർന്നു. അപകടം നടക്കുമ്പോൾ നാലു പേർ വീട്ടിൽ ഉണ്ടായിരുന്നു. ഭാഗ്യത്തിനാണ് ഇവർ രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ സ്ഥലത്തെത്തി.
ഇരിക്കൂർ ∙ ദീർഘകാല വിളകളായ മുരിങ്ങ, ശീമപ്ലാവ്, പ്ലാവ്, കറിവേപ്പില, തെങ്ങ്, വാഴകൾ, കുരുമുളക് തുടങ്ങിയവ സ്കൂൾ പച്ചക്കറിത്തോട്ടങ്ങളിൽ ഉൾപ്പെടുത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. ജലലഭ്യത കുറവുള്ളിടത്ത് വേനൽക്കാലത്ത് പച്ചക്കറിത്തോട്ടങ്ങൾ നശിച്ചുപോകുന്നതിനാൽ ദീർഘകാല വിളകൾ കൃഷി ചെയ്യുന്നതിലൂടെ ഉച്ചഭക്ഷണ പദ്ധതിക്ക് അധ്യയന വർഷം മുഴുവൻ പച്ചക്കറികൾ ലഭ്യമാക്കാനും ഫണ്ടിന്റെ അപര്യാപ്തത മൂലം
ഇരിട്ടി (കണ്ണൂർ) ∙ ഹജ് കർമം കഴിഞ്ഞ് മദീന സന്ദർശനത്തിനിടെ തില്ലങ്കേരി കാവുംപടി അജ്മൽ മൻസിലിൽ കെ.വി.അബ്ദുൽ അസീസ് ഹാജി (68) അന്തരിച്ചു. കബറടക്കം മദീനയിൽ നടത്തി. ഇന്നലെ ഭാര്യയോടൊപ്പം നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് മരണം. ഭാര്യ റാബിയ പഴശ്ശി. മക്കൾ: അജ്മൽ (സൗദി), ആജിസ (ഖത്തർ), ഫാത്തിമ, നജ, നസ്റിൻ.
കണ്ണൂർ∙ ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കാനുള്ള പ്രവൃത്തി കണ്ണൂർ കോർപറേഷൻ ആരംഭിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒച്ചുകളെയാണ് തുരിശ് ലായനി കലക്കി തളിച്ച് നശിപ്പിച്ചത്. ഒരു കിലോ കോപ്പർ സൾഫേറ്റ് 10 ലീറ്റർ വെള്ളത്തിൽ കലക്കി സ്പ്രേയർ ഉപയോഗിച്ച് പമ്പ് ചെയ്താണ് ഒച്ച്കൂട്ടത്തെ നശിപ്പിക്കുന്നത്. കാബേജ്,
തളിപ്പറമ്പ് ∙ ഞാറ്റുവയലിൽ റോഡിൽ പ്രത്യക്ഷപ്പെട്ട ഗർത്തം അപകട ഭീഷണിയുയർത്തുന്നു. കഴിഞ്ഞ ദിവസമാണ് മുക്കോല ആടുക്കുംപാറ റോഡിലെ ഞാറ്റുവയൽ കണ്ടിവാതുക്കലിൽ റോഡിന്റെ ടാർ ചെയ്ത ഭാഗത്ത് ഗർത്തം പ്രത്യക്ഷപ്പെട്ടത്. ഗർത്തത്തിനകത്തുനിന്ന് വെള്ളം ഒഴുകുന്ന ശബ്ദവും കേൾക്കുന്നുണ്ട്. റോഡിലെ ഓവുചാലിന് സമീപം കോൺക്രീറ്റ് സ്ലാബിനോട് ചേർന്നാണ്
ചെറുപുഴ∙ മലയോര മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആഞ്ഞുവീശിയ കാറ്റിലും മഴയിലും വ്യാപക നാശം.കനത്ത കാറ്റിൽ ചെറുപുഴ സെന്റ് ജോസഫ്സ് ഹൈസ്കൂളിന് സമീപത്തെ മോളയിൽ ഏലിക്കുട്ടിയുടെ വീടിനു മുകളിലേക്ക് സമീപവാസിയുടെ പറമ്പിൽ നിന്ന് മരം ഒടിഞ്ഞു വീണു.ദുരന്ത നിവാരണ സേനാംഗങ്ങൾ എത്തിയാണ് മരം മുറിച്ചുനീക്കിയത്.
കണ്ണൂർ∙ ഇരിണാവ് പഞ്ചായത്തിലെ വീട്ടമ്മമാർക്ക് ഇപ്പോൾ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ആധിയില്ല. കാരണം നല്ല ആരോഗ്യശീലത്തിന്റെ പാതയിലാണ് എല്ലാവരും. അതറിയാൻ ഇരിണാവ് വനിതാ സംരംഭകത്വ വിപണന കേന്ദ്രം കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വനിതാ ഫിറ്റ്നസ് സെന്ററിലെത്തിയാൽ മതി. പഞ്ചായത്തിലെ 400 സ്ത്രീകളാണ് നിത്യവും
കണ്ണൂർ ∙ ജില്ലാ ആശുപത്രിയിൽ ‘അമ്മയും കുഞ്ഞും’ ബ്ലോക്കിനടുത്തുള്ള പഴയ ഫീമെയിൽ സർജറി ബ്ലോക്ക് കെട്ടിടം അപകടാവസ്ഥയിലായിട്ടും പൊളിച്ചുമാറ്റാൻ നടപടിയായില്ല. കെട്ടിടത്തിനു താഴെ കൂടിയാണ് ആളുകൾക്കുള്ള വഴി. കെട്ടിടത്തിനു താഴെ സഹകരണ സ്റ്റോർ പ്രവർത്തിക്കുന്നുണ്ട്. കോൺക്രീറ്റ് സീലിങ് ഇളകി ഇരുമ്പുകമ്പി
ഇരിട്ടി ∙ ആറളം പുനരധിവാസ മേഖലയിൽ ജനവാസ കേന്ദ്രങ്ങളിൽ തമ്പടിച്ച 6 കാട്ടാനകളെ വനത്തിലേക്ക് തുരത്തി. ബ്ലോക്ക് 9തിലെ എംആർഎസ് ഭാഗത്ത് തമ്പടിച്ച 2 ആനകളെയും ബ്ലോക്ക് 10 കോട്ടപ്പാറ ഭാഗത്ത് തമ്പടിച്ച 4 ആനകളെയുമാണ് വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയത്. കൊട്ടിയൂർ റേഞ്ച് ഓഫിസർ നിതിൻ രാജ്, ആർആർടി ഡപ്യൂട്ടി
കണ്ണൂർ∙ തെരുവുനായ്ക്കളെ ഇല്ലാതാക്കാനോ പേവിഷബാധ ഇല്ലാതാക്കാനോ ഉള്ള ഏക പോംവഴിയല്ല വന്ധ്യംകരണം (അനിമൽ ബർത്ത് കൺട്രോൾ) എന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.എം.കെ.പ്രതീപ്കുമാർ. വന്ധ്യംകരിച്ച തെരുവുനായകൾക്കും പേവിഷബാധയുണ്ടാകും. ഷെൽറ്റർ ഹോമിലേക്കു മാറ്റുന്നതും ശരിയായ പോംവഴിയല്ല. ശാസ്ത്രീയമായ ഒഴിവാക്കൽ ഇല്ലെങ്കിൽ തെരുവുനായശല്യം ഏറ്റവും വലിയ പ്രതിസന്ധിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇരിട്ടി ∙ അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ, വാളത്തോട് പ്രദേശങ്ങളിലും ആറളം ഫാം പുനരധിവാസ മേഖലയിലും കാട്ടാനക്കൂട്ടത്തിന്റെ താണ്ഡവം. ജനവാസ കേന്ദ്രങ്ങളിൽ വ്യാപക കൃഷി നാശം വരുത്തിയ ആനകൾ വീടുകൾക്ക് സമീപം വരെ എത്തി. രാത്രി മുഴുവൻ കാട്ടാനകൾ കൃഷിയിടങ്ങൾ ചവിട്ടിമെതിക്കുന്നത് നിസ്സഹായതയോടെ കാണേണ്ടി വന്നു.
ജലവിതരണം മുടങ്ങും:കണ്ണൂർ ∙ കണ്ണൂർ ശുദ്ധജലപദ്ധതിയുടെ ട്രാൻസ്മിഷൻ മെയിൻ വാൽവിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കണ്ണൂർ കോർപറേഷനിലെ പുഴാതി, പള്ളിക്കുന്ന് സോണുകളിൽ ഇന്നുമുതൽ 6 വരെ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വൈദ്യുതി മുടക്കം ചാലോട് ∙ ചാലോട് ഇലക്ട്രിക്കൽ
തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച കുട്ടിയുടെ പരിശോധനാഫലം വന്നു. തമിഴ്നാട് കള്ളക്കുറിശ്ശി സ്വദേശി മണിമാരന്റെ മകൻ ഹാരിത്തിന്റെ (5) പരിശോധനാഫലമാണ് ഇന്നു രാവിലെ വന്നത്. രണ്ട് പരിശോധനയിലും പേവിഷബാധ സ്ഥിരീകരിച്ചു.
കൊട്ടിയൂർ ∙ അടുത്ത വർഷം കൊട്ടിയൂർ വൈശാഖോത്സവ കാലത്തെ ഗതാഗതം സൗകര്യം ഒരുക്കൽ, സുരക്ഷ എന്നിവ സംബന്ധിച്ച് പൊലീസ് തയാറാക്കിയ മാസ്റ്റർപ്ലാൻ കൊട്ടിയൂർ ദേവസ്വം ചെയർമാന് കൈമാറി. പേരാവൂർ ഡിവൈഎസ്പി എം.പി.ആസാദാണ് മാസ്റ്റർപ്ലാൻ കൈമാറിയത്. ഇദ്ദേഹം തന്നെയാണു നിർദേശങ്ങൾ തയാറാക്കിയത്. മാപ് സഹിതമുള്ള മാസ്റ്റർ പ്ലാൻ രണ്ട് ഘട്ടമായി നടപ്പിലാക്കേണ്ട സൗകര്യങ്ങളെക്കുറിച്ചാണ് വിശദീകരിച്ചിട്ടുള്ളത്.
തളിപ്പറമ്പ് ∙ രാജ്യത്തു ശിവന്റെ ഏറ്റവും വലുപ്പമുള്ള വെങ്കലപ്രതിമ 5നു വൈകിട്ടു 4നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രമുറ്റത്തു ഗവർണർ രാജേന്ദ്ര ആർലേക്കർ അനാഛാദനം ചെയ്യും. സിനിമാ നിർമാതാവും വ്യവസായിയുമായ മൊട്ടമ്മൽ രാജനാണു പ്രതിമ സമർപ്പിക്കുന്നത്. 14 അടി ഉയരവും 4200 കിലോഗ്രാം ഭാരവുമുള്ള പ്രതിമ രാജ്യത്തെ വെങ്കല ശിവപ്രതിമകളിൽ ഏറ്റവും വലുതാണെന്നു ബന്ധപ്പെട്ടവർ പറഞ്ഞു.
മാങ്ങാട്ടിടം ∙ ഉപ്പിലപ്പീടിക ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ ആറ് സ്റ്റീൽ കണ്ടെയ്നറുകൾ വ്യാജ ബോംബെന്ന് പൊലീസ്.ചൊവ്വാഴ്ചയാണ് പ്രകാശൻ പനയുടെ അടിയിലൊളിപ്പിച്ച നിലയിൽ സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടത്.പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ ഇവ ബുധനാഴ്ച ബോംബ്
ശ്രീകണ്ഠപുരം, ഇരിക്കൂർ ∙ കാറ്റിലും മഴയിലും മരങ്ങൾ പൊട്ടി വീണു.ശ്രീകണ്ഠപുരത്തിനടുത്തു തൃക്കടമ്പിൽ സംസ്ഥാനപാതയിലേക്ക് മരം പൊട്ടി വീണു വൈദ്യുതലൈൻ തകർന്നു. മണിക്കൂറുകളോളം വാഹനഗതാഗതം നിലച്ചു. പരിപ്പായി അണക്കെട്ടിനു സമീപം ലൈനിൽ മരം വീണു. കൊയ്യം ഹൈസ്കൂൾ ജംക്ഷൻ പാറക്കാടി ലൈനിൽ മരം വീണു വൈദ്യുതി മുടങ്ങി.
തലശ്ശേരി ∙ രണ്ടായിരം കുട്ടികൾ പഠിക്കുന്ന സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ കവാടത്തിൽ ചെളിവെള്ളം കെട്ടിനിൽക്കുന്നു.സമീപത്തെ അഴുക്കുചാലിൽ മണ്ണുനിറഞ്ഞു വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതാണ് കാരണം.ചരിത്ര സ്മാരകങ്ങളായ ഇംഗ്ലിഷ് പള്ളിയിലേക്കും ജവാഹർഘട്ടിലേക്കും പോകാനുള്ള വഴിയെന്ന നിലയിൽ ഓവുചാലിലെ
പാപ്പിനിശ്ശേരി ∙ ചുറ്റും കാടു നിറഞ്ഞു കിടക്കുന്ന പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനിൽ പകൽപോലും കയറാൻ യാത്രക്കാർക്ക് പേടി.കനത്ത മഴയിൽ സ്റ്റേഷൻ റോഡിനോട് ചേർന്നുള്ള തോട്ടിലേക്ക് മണ്ണിടിഞ്ഞു പ്ലാറ്റ്ഫോം തകർച്ചഭീഷണിയിലായി ആഴ്ചകൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ല.മഴ കൊള്ളാതെ ഒന്നു കയറി നിൽക്കാനുള്ള
കൊളച്ചേരിപ്പറമ്പ് ∙ റോഡ് തകർന്നതോടെ പള്ളിപ്പറമ്പ് കൊളച്ചേരിപ്പറമ്പ് റൂട്ടിൽ ബസ് സർവീസ് നിർത്തിവച്ചു. എട്ടോളം ബസുകളാണ് ഓട്ടം നിർത്തിയത്. കൊളച്ചേരിപ്പറമ്പ് മുതൽ പള്ളിപ്പറമ്പ് വരെ നാലുകിലോമീറ്ററ്റോളം ഭാഗത്താണ് യാത്ര തീർത്തും ദുഷ്കരമായത്.ആലുംകുണ്ട് മുത്തപ്പൻ ക്ഷേത്രം, കൊളച്ചേരി സ്കൂൾ സ്റ്റോപ്,
തോട്ടട ∙ ഗതാഗതത്തിന് തടസ്സമായി നിന്ന വൈദ്യുതത്തൂണുകൾ മാറ്റി സ്ഥാപിച്ചതോടെ അമ്മൂപറമ്പ്–ഐടിഐ റോഡിൽ ഇനി ഗതാഗതം സാധ്യം. ചാല ബൈപാസ്–അമ്മൂപറമ്പ് റോഡിൽനിന്ന് തോട്ടട ഗവ. ഐടിഐ, പോളിടെക്നിക് ഭാഗത്തുള്ള ദേശീയപാതയിലേക്ക് എളുപ്പത്തിൽ എത്താൻ പറ്റുന്ന റോഡാണിത്. സ്ഥലം സൗജന്യമായി വിട്ടു നൽകിയാണ് റോഡ് നിർമിച്ചത്. എന്നാൽ വൈദ്യുതത്തൂണുകൾ കാരണം വാഹനങ്ങൾക്ക് കടന്നുപോകാനായില്ല.
ഇന്ന് ∙ മാസാന്ത്യ കണക്കെടുപ്പ് പ്രമാണിച്ച് റേഷൻ കടകൾക്ക് ഇന്ന് അവധി കാലാവസ്ഥ ∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ∙ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. കുടുംബശ്രീഅംഗങ്ങൾക്ക്അവസരം തളിപ്പറമ്പ് ∙ നഗരസഭ ഓഫിസ് പരിസരത്തു തയാറാക്കിയ ഓൺലൈൻ സർവീസ് സെന്റർ, കോഫി ബങ്ക്
ആലക്കോട് (കണ്ണൂർ) ∙ വായാട്ടുപറമ്പിൽ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും തമിഴ്നാട് കന്യാകുമാരി കൽക്കുളം സ്വദേശി സോമന്റേത് (61) ആണെന്നുള്ള നിഗമനത്തിൽ പൊലീസ്. സോമന്റെ മകൾ അനീഷയും ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന ഷർട്ടും മുണ്ടും സോമന്റേതാണെന്ന് തിരിച്ചറിഞ്ഞു. അനീഷയും 5 ബന്ധുക്കളുമാണ് ഇന്ന് രാവിലെ കന്യാകുമാരിയിൽനിന്ന് ആലക്കോട് എത്തിയത്. എന്നാൽ ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ആരുടേതാണെന്ന് ഉറപ്പിക്കാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു.
തലശ്ശേരി ∙ ഇരിവേരി മുതുകുറ്റിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബിജെപി, ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ 10 സിപിഎം പ്രവർത്തകർക്ക് ഏഴ് വർഷം തടവും 42,000 രൂപ വീതം പിഴയും. മുതുകുറ്റി ചാലിൽപൊയിൽ ഹൗസിൽ സി.പി.രഞ്ജിത്ത് (30), സഹോദരൻ രജീഷ് (28) എന്നിവരെ വടിവാൾ,
കണ്ണൂർ ∙ വിവിധ ഉല്പ്പന്നങ്ങളുടെ വില്പനയിലൂടെ 100 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് ഓഗസ്റ്റ് ഒന്നുമുതല് സെപ്റ്റംബര് നാലു വരെ ‘എനിക്കും വേണം ഖാദി’ എന്ന ക്യാംപയിൻ ആരംഭിക്കുമെന്ന് ഖാദിബോര്ഡ് വൈസ് ചെയര്മാന് പി.ജയരാജന്. ഖാദി ബോർഡ് പെട്രോൾ ഔട്ലെറ്റുകൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഖാദി
കണ്ണൂർ ∙ പഴയങ്ങാടി മാട്ടൂൽ സൗത്ത് പുലിമുട്ടിനു സമീപത്തായി പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. കഴിഞ്ഞ ദിവസം വളപട്ടണം പുഴയിൽ ചാടിയ കാസർകോട് ബേക്കൽ പെരിയാട്ടടുക്കം സ്വദേശി രാജുവിന്റെ (രാജേഷ് –39) മൃതദേഹമാണിതെന്നാണു നിഗമനം. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം നീക്കാനുള്ള നടപടികൾ ആരംഭിച്ചു. രാജുവിന്റെ ബന്ധുക്കളോട് എത്തിച്ചേരാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇരിട്ടി ∙ ബാരാപോൾ അപകടരഹിത പദ്ധതിയാക്കുമെന്നും പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കനാലിൽ വൻ ഗർത്തം കണ്ടെത്തിയ സാഹചര്യത്തിൽ സ്ഥലം സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ടുള്ള പ്രവൃത്തികൾ തീരുമാനിക്കുന്നതിനു വിദഗ്ധ സംഘത്തെ
കണ്ണൂർ ∙ ജില്ലയിൽ നടപ്പാക്കിയ പദ്ധതികളും അവയുടെ പുരോഗതിയും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന മേഖലാതല യോഗം അവലോകനം ചെയ്തു. ∙ ഉപയോഗയോഗ്യമല്ലാത്ത ഫൈബർ ബോട്ടുകൾ, വലകൾ തുടങ്ങിയവ സംസ്കരിക്കാൻ സ്ഥലം കണ്ടെത്താൻ ചീഫ് സെക്രട്ടറി എം.ജയതിലക് നിർദേശിച്ചു. ഇവ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി
ചാല∙ മഴക്കാല പതിവ് തെറ്റിയില്ല. ചെളിക്കുളമായി റെയിൽവേ പാളത്തിന് സമാന്തരമായി പോകുന്ന റോഡുകൾ. കോർപറേഷൻ എടക്കാട് സോണലിലെ ചാലയിൽ റെയിൽപാളത്തിന്റെ ഇരുഭാഗങ്ങളിലൂടെയും കടന്നുപോകുന്ന ചാല ബൈപാസ്–ചിറക്കുതാഴെ റോഡ്, ചാല ബൈപാസ്–ചാല പന്ത്രണ്ട് കണ്ടി റോഡുകളാണ് മഴക്കാലത്ത് ചെളിക്കുളമായി മാറി ഗതാഗതം അസാധ്യമാകുന്ന
എടക്കാട്∙ ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിൽ ഉണ്ടാകാൻ പോകുന്ന യാത്രാക്ലേശം പരിഹരിക്കാനുള്ള നടപടികൾ എടുക്കണമെന്ന് പൊതുമരാമത്ത് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഓഫിസ് അറിയിച്ചു. ഇക്കാര്യം ദേശീയപാത അതോറിറ്റി
Results 1-30 of 10000