Activate your premium subscription today
ന്യൂഡൽഹി∙ നൂർഖാൻ വ്യോമതാവളത്തിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയതായി സമ്മതിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. റാവൽപിണ്ടിയിലാണ് നൂർഖാൻ വ്യോമതാവളം. പാക്ക് കരസേനാ മേധാവി അസിം മുനീർ 9ന് പുലർച്ചെ 2.30ന് തന്നെ നേരിട്ട് ഫോൺ ചെയ്താണ് ഇക്കാര്യം അറിയിച്ചതെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു. ആക്രമണത്തിന് പാക്ക് പ്രധാനമന്ത്രിയുടെ സ്ഥീരീകരണം ലഭിക്കുന്നത് ആദ്യമായാണ്.
വടകര ∙ പിഎഫ് അക്കൗണ്ടിലെ തുക മാറി കൊടുക്കുന്നതിനു സഹപ്രവർത്തകയിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഹെഡ്മാസ്റ്റർ വിജിലൻസ് പിടിയിലായി. വടകര പാക്കയിൽ ജെബി സ്കൂൾ ഹെഡ്മാസ്റ്റർ വടകര മേപ്പയിൽ പുതിയാപ്പ് ഇല്ലത്തുമീത്തൽ ഇ.എം.രവീന്ദ്രനെ (56) ആണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്നു 10,000 രൂപയും 90,000 രൂപയുടെ ചെക്കും കണ്ടെടുത്തു.
ചാലക്കുടി ∙ കൂടപ്പുഴയിൽ തെരുവു നായയുടെ ആക്രമണത്തിൽ 12 പേർക്കു പരുക്കേറ്റു. കയ്യിലും കാലിലും മറ്റു ശരീര ഭാഗങ്ങളിലും നായ കടിച്ചിട്ടുണ്ട്. പരിഭ്രാന്തരായ ജനം നായയെ തല്ലിക്കൊന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കും വൈകിട്ട് 5.30ഓടെയുമാണു നായയുടെ ആക്രമണമുണ്ടായത്. കൂടപ്പുഴ ക്ഷേത്രം, ജനത റോഡ്, ലൂസിയ ഹോട്ടൽ ബൈ റോഡ്, സെൻ്റ് ജോസഫ്സ് കപ്പേള റോഡ്, അശോക് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ, പവർഹൗസ് റോഡ് എന്നിവിടങ്ങളിലായിരുന്നു നായയുടെ ആക്രമണം. പരുക്കേറ്റവർ താലൂക്ക് ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജിലും ചികിത്സ തേടി.
പത്തനംതിട്ട ∙ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടാന ഷോക്കേറ്റു ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കൈതത്തോട്ടത്തിലെ അതിഥി തൊഴിലാളി സെന്തു മണ്ഡൽ നൽകിയ പരാതിയിൽ 3 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. ഈ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു കോന്നി എംഎൽഎ ജനീഷ് കുമാർ സ്റ്റേഷനിലെത്തി വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായത്.
കണ്ണൂര്‍∙ മലപ്പട്ടത്തെ സിപിഎം – കോൺഗ്രസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമത്തിൽ പോസ്റ്റുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. വ്ലാഡിമിർ മയക്കോവ്സ്കിക്ക് ബെര്‍ടോള്‍ഡ് ബ്രെഹ്ത് എഴുതിയ ചരമോപചാര ലിഖിതത്തിലെ വരികളാണ് കെ.കെ.രാഗേഷ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ‘സ്രാവുകളെ ഞാന്‍ വെട്ടിച്ച് പോന്നു. കടുവകളെ കീഴടക്കി. മൂട്ടകളാണെന്നെ ശല്യപ്പെടുത്തുന്നത്’ എന്ന വരികളാണ് രാഗേഷ് പങ്കുവച്ചിരിക്കുന്നത്.
കൊച്ചി ∙ നെടുമ്പാശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തിൽ സിഐഎസ്എഫ് എസ്ഐയായ വിനയ്കുമാർ ദാസ് (38), കോൺസ്റ്റബിൾ മോഹൻകുമാർ (31) എന്നിവരെയാണ് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഈ മാസം 29 വരെ റിമാൻഡ് ചെയ്തിരിക്കുന്നത്. പ്രതികളെ ആലുവ സബ് ജയിലിലടച്ചു. അതേസമയം, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അങ്കമാലി തുറവൂർ ആരിശേരിൽ ഐവിൻ ജിജോ (24)യുടെ സംസ്കാരം നടത്തി.
ഹൈദരാബാദ് ∙ ‘ലോകസുന്ദരിപട്ടം’ മത്സരത്തിനായി തെലങ്കാനയിലെ ക്ഷേത്രം സന്ദർശിച്ച മത്സരാർഥികളുടെ കാൽ കഴുകാൻ സ്ത്രീകളെ നിയോഗിച്ചത് വിവാദമായി. രാമപ്പ ക്ഷേത്രം സന്ദർശിക്കാനെത്തിയ മത്സരാർഥികളുടെ കാൽ കഴുകാൻ സ്ത്രീകൾ സഹായിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് തെലങ്കാനയെ പിടിച്ചുകുലുക്കുന്ന രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമായത്. തെലങ്കാനയിലെ വനിതകളെ അപമാനിക്കുന്ന സംഭവമാണ് നടന്നതെന്ന് ബിജെപിയും ബിആർഎസും ആരോപിച്ചു.
ക്വറ്റ∙ പാക്കിസ്ഥാൻ സേനയ്ക്ക് ബലൂചിസ്ഥാൻ പ്രവശ്യയുടെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും ഈ സാഹചര്യം സാഹചര്യം പ്രയാജനപ്പെടുത്തി പാക്കിസ്ഥാനിൽനിന്നു വേർപിരിയാൻ ധീരമായ നീക്കങ്ങൾ നടത്തുകയാണെന്നും പ്രമുഖ ബലൂച് നേതാവായ മിർ യാർ ബലൂച്. ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു പിന്നാലെ പാക്കിസ്ഥാൻ സൈന്യത്തിന് മേഖലയിൽ നിയന്ത്രണം നഷ്ടമായെന്നും നേതാക്കൾ അവകാശപ്പെട്ടു.
വാഷിങ്ടൻ∙ വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത ലോകത്തിനു തുറന്നുകാട്ടിയ വിശ്വവിഖ്യാതമായ ‘നാപാം ഗേൾ’ ചിത്രത്തിന്റെ ക്രെഡിറ്റ് വേൾഡ് പ്രസ് ഫോട്ടോ സംഘടന നീക്കി. ‘നാപാം പെൺകുട്ടി’യുടെ ചിത്രമെടുത്ത ഫൊട്ടോഗ്രഫർ എന്ന പദവിയിൽനിന്ന് വിയറ്റ്നാംകാരൻ നിക്ക് ഊട്ടിനെയാണ് നീക്കിയത്. ചിത്രം പകർത്തിയ ഫൊട്ടോഗ്രഫർ ആരാണെന്ന സംശയങ്ങൾ ഉയർന്നതിനെ തുടർന്നാണ് നടപടി. ചിത്രമെടുത്തയാളുടെ പേരിന്റെ സ്ഥാനത്ത് ഇനിമുതൽ ‘അറിയില്ല’ എന്നു കുറിക്കും.
ന്യൂഡല്‍ഹി∙ പാക്കിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങൾ രാജ്യാന്തര തലത്തിൽ തുറന്നുകാട്ടാൻ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധിസംഘത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരും. ശശി തരൂരിന് പുറമെ ഇന്ത്യ മുന്നണിയിലെ വിവിധ പാർട്ടി നേതാക്കളെയും പ്രതിനിധി സംഘത്തിൽ കേന്ദ്രസർക്കാർ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും ഇപ്പോഴത്തേത് ‘ട്രെയിലർ’ മാത്രമാണെന്നും ശരിയായ സമയം വരുമ്പോൾ ‘മുഴുവൻ സിനിമയും’ ലോകത്തിനു മുന്നിൽ കാണിക്കുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചത് വലിയ വാർത്താ പ്രാധാന്യം നേടി. തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയെന്ന വിവാദ പ്രസ്താവന നടത്തിയ മുന്‍
തിരുവനന്തപുരം∙ കൈമനത്ത് ഒഴിഞ്ഞ പുരയിടത്തില്‍ കരുമം സ്വദേശി ഷീജ(50)യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് എങ്കിലും കൊലപാതകസാധ്യതയും പരിശോധിക്കുന്നുണ്ട്. ഷീജയുടെ ആണ്‍സുഹൃത്ത് സജികുമാറിന് സംഭവത്തില്‍ പങ്കുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
കോന്നി∙ വനം വകുപ്പ് ഓഫിസ് മാർച്ചിനിടെ വിവാദ പരാമർശവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയുമായ കെ.പി.ഉദയഭാനു. ‘‘ഒരു സ്ഥലത്ത് വീട്ടിൽ നനച്ചിട്ടിരുന്ന തുണിയെല്ലാം കുരങ്ങ് എടുത്തുകൊണ്ടുപോയി. പണ്ടു നമ്മൾ പറയുമായിരുന്നു ശ്രീകൃഷ്ണനായിരുന്നു സ്ത്രീകളുടെ തുണിയെല്ലാം എടുത്തുകൊണ്ടുപോയിരുന്നതെന്ന്’’ – വന്യമൃഗശല്യത്തിനെതിരെ ഡിഎഫ്ഒ ഓഫിസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യവെ ഉദയഭാനു പറഞ്ഞു.
കോഴിക്കോട് ∙ വിവരാവകാശ അപേക്ഷകളില്‍ ലഭ്യമല്ല, ബാധകമല്ല തുടങ്ങിയ മറുപടികള്‍ സ്വീകാര്യമല്ലെന്നും അതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയും കൃത്യവും വ്യക്തവുമായ മറുപടികള്‍ നല്‍കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ടി.കെ. രാമകൃഷ്ണന്. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമത്തിന്റെ അന്തസത്ത ഉദ്യോഗസ്ഥര്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടില്ല.
കല്പറ്റ/ കണ്ണൂർ/ തിരുവനന്തപുരം∙ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസം അടിയന്തരമായി നടപ്പിലാക്കണമെന്നും ടൗണ്‍ഷിപ്പിന് ഏറ്റെടുത്ത ഭൂമിയില്‍ ജോലി ചെയ്ത് ഉപജീവനം നടത്തിയിരുന്ന തൊഴിലാളികളെ സംരക്ഷിക്കാന്‍ നടപടി വേണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
കൊച്ചി ∙ ക്രിമിനലുകൾക്കൊപ്പം അതിഥി തൊഴിലാളി ക്യാംപുകളിൽ ‘റെയ്ഡ്’ നടത്തിയ എക്സൈസ് ഉദ്യോഗസ്ഥരുടേത് വമ്പൻ തട്ടിപ്പുസംഘം. തട്ടിയെടുക്കുന്ന പണത്തിന്റെ ഒരു പങ്ക് മേലുദ്യോഗസ്ഥർക്കും എത്തിയിരുന്നതിനാൽ വർഷങ്ങളായി ഈ ഇടപാട് നിർബാധം നടന്നുവരികയായിരുന്നു. ചില മേലുദ്യോഗസ്ഥർ വിവരങ്ങൾ അറിഞ്ഞ് ഇവർക്കു മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ മുന്നോട്ടു പോവുന്നതിനിടെയാണ് അപ്രതീക്ഷിതമായി പിടിവീണത്. ഇതിനു കാരണമായതാകട്ടെ, സംഘത്തിന്റെ ഭാഗത്തു നിന്നുണ്ടായ ഒരു പ്രവൃത്തിയും.
മലപ്പുറം ∙ വനംമന്ത്രി എ.കെ.ശശീന്ദ്രനെതിരെ വിവാദ പരാമർശവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്. മനുഷ്യൻ മരിക്കുമ്പോൾ ചിരിക്കുകയും മൃഗങ്ങൾ മരിക്കുമ്പോൾ കരയുകയും ചെയ്യുന്ന കടൽക്കിഴവനാണ് ശശീന്ദ്രനെതിരെ ജോയ് പറഞ്ഞു.
തിരുവനന്തപുരം∙ തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയെന്ന വിവാദ പ്രസ്താവന നടത്തിയ മുന്‍ മന്ത്രി ജി.സുധാകരനെ തള്ളി സിപിഎം. സുധാകാരന് അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞു. ജി.സുധാകരനെ പോലെയുള്ളവര്‍ പറയുമ്പോള്‍ ശ്രദ്ധിച്ചു പറയണം.
തിരുവനന്തപുരം∙ പൊഴിമുഖത്തെ മണല്‍നീക്കവുമായി ബന്ധപ്പെട്ട് മുതലപ്പൊഴിയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ഹാര്‍ബര്‍ എന്‍ജിനീയറിങ് ഓഫിസിന്റെ ജനാല അടിച്ചു തകര്‍ത്തു. ജനാല തകര്‍ത്തയാളെ പിടികൂടിയ പൊലീസിനെതിരെ പ്രതിഷേധക്കാര്‍ രംഗത്തെത്തി. മൂന്നു ദിവസമായി ഡ്രജിങ് നടത്താത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികള്‍ വീണ്ടും പ്രതിഷേധം ശക്തമാക്കിയത്.
കൽപറ്റ/ തിരുവനന്തപുരം ∙ ചൂരൽമല - മുണ്ടക്കൈ പുനരധിവാസത്തിനായി ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്കു പിരിച്ചുവിടൽ ആനുകൂല്യം നൽകാനുള്ള നിയമനടപടികൾ വേഗത്തിലാക്കാൻ അഡ്വക്കറ്റ് ജനറലിന് (എജി) നിർദേശം. മന്ത്രിമാരായ കെ.രാജൻ, വി. ശിവൻകുട്ടി, ഒ.ആർ.കേളു എന്നിവരുടെ യോഗത്തിലാണ് തീരുമാനം. പലയിനങ്ങളിലായി 5,97,53,793 രൂപ തൊഴിലാളികൾക്കു നൽകാനുണ്ടെന്നും ഇതിന്റെ റവന്യൂ റിക്കവറി നടക്കുകയാണെന്നും വേതനം, ഗ്രാറ്റുവിറ്റി തുടങ്ങിയവ ഉൾപ്പെടെയുള്ള വേതന കുടിശ്ശിക സംബന്ധിച്ച കണക്ക് ബന്ധപ്പെട്ട വകുപ്പ് ശേഖരിക്കുകയാണെന്നും എജി കോടതിയെ അറിയിച്ചിട്ടുണ്ട്.
അഹമദാബാദ്∙ ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചിട്ടും 2019ലെ പുൽവാമ, 2016ലെ ഉറി ഭീകരാക്രമണങ്ങൾക്കു പിന്നിൽ നിരോധിത സംഘടനയായ ജയ്ഷെ മുഹമ്മദ് ആണെന്ന് സ്ഥിരീകരിച്ചിട്ടും മസൂദ് അസ്ഹറിന് പാക്ക് സർക്കാർ ധനസഹായം നൽകുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 14 കോടി രൂപയാണ് മസൂദിന് പാക്കിസ്ഥാൻ നൽകുന്നതെന്നും പാക്ക് പൗരൻമാരുടെ നികുതി പണമാണ് ഇതിനുവേണ്ടി ചെലവഴിക്കുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പാലക്കാട്∙ 15 വയസ്സുകാരിയെ താമസ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമം നടത്തി ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 43 വർഷം കഠിനതടവും ശിക്ഷ വിധിച്ച് പോക്സോ കോടതി. എഴുവന്തല സ്വദേശി മണികണ്ഠനെ (49) ആണ് പട്ടാമ്പി പോക്സോ കോടതിയുടെ ചാർജ് ഉള്ള പാലക്കാട് പോക്സോ കോടതി ജഡ്ജി സഞ്ജു ശിക്ഷിച്ചത്.
കൊച്ചി∙ നിലമ്പൂർ കാളികാവിൽ റബർ ടാപ്പിങ് തൊഴിലാളി ഗഫൂർ അലിയെ കൃഷിയിടത്തിൽ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് സിറോ മലബാർ സഭാ തലവൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. ജനവാസ മേഖലകളിൽ ദിനം പ്രതി വർധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച അദ്ദേഹം, വനാതിർത്തികളോടെ ചേർന്ന് ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും മതിയായ സുരക്ഷിതത്വം ഒരുക്കാൻ ബന്ധപ്പെട്ടവർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കൊല്ലം∙ കൊട്ടിയം കണ്ണനല്ലൂർ ചേരിക്കോണത്ത് 19 വയസ്സുകാരി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ചിറയിൽ വീട്ടിൽ മീനാക്ഷിയാണ് മരിച്ചത്. മീനാക്ഷിയുടെ സഹോദരങ്ങളായ നീതു (15), അമ്പാടി (10) എന്നിവർക്കും മഞ്ഞപ്പിത്തം ബാധിച്ചു.
മേപ്പാടി (വയനാട്) ∙ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ വൻ തീപിടിത്തം. ബോചെ തൗസൻഡ് ഏക്കറിലെ ഫാക്ടറിക്ക് പുറകിലുള്ള കള്ളുഷാപ്പിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
Results 1-25 of 10000