ADVERTISEMENT

കുറവിലങ്ങാട് ∙ യുവതിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ കണ്ണൂർ തളിപ്പറമ്പ് സ്വദേശി നിവിൽ ഇമ്മാനുവലിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. പാഴ്സൽ സർവീസ് ലോറി ഡ്രൈവറാണ്. കുറവിലങ്ങാട് പറ്റാനി ജംക്‌ഷൻ ഇന്ദിരഗിരി റോഡിൽ പുലർച്ചെ 5.30നാണ് സംഭവം. പള്ളിയിൽ കുർബാനയിൽ പങ്കെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

യുവതി ബഹളം വച്ചതോടെ രക്ഷപ്പെട്ടു. പൊലീസ് സമീപത്തെ സിസിടിവി ക്യാമറ പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. പാഴ്സൽ സർവീസ് ഓഫിസുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽനിന്നു പിടികൂടുകയായിരുന്നു. എസ്ഐ ശരണ്യ എസ്.ദേവൻ, എഎസ്ഐ അഭിലാഷ്, എസ്‌സിപിഒ മാരായ ശ്യാംകുമാർ, അരുൺ, സി.പി. ഒ.പ്രേംകുമാർ എന്നിവർ പങ്കെടുത്തു. നിവിൽ ഇമ്മാനുവലിനെ കോടതി റിമാൻഡ് ചെയ്തു.

English Summary:

Kuravilangad assault: Nivi Immanuel, a 29-year-old parcel service lorry driver, has been arrested in connection with an attempted assault on a young woman in Kuravilangad. The incident occurred early morning near Pattani Junction on Indiragiri Road.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com