ADVERTISEMENT

എരുമേലി ∙ വാഹനാപകടങ്ങൾ തുടർക്കഥയായതോടെ മോട്ടർ വാഹന വകുപ്പ് കണമല ‘എസ്’ വളവിൽ സ്ഥാപിച്ച ബാർ മാർക്കിങുകൾ 7 മാസം പിന്നിട്ടപ്പോഴേ ഇളകി തുടങ്ങി. കഴിഞ്ഞ തീർഥാടന കാലത്ത് നിരന്തരം അപകടങ്ങൾ ഉണ്ടായതോടെയാണ് മോട്ടർ വാഹനവകുപ്പും പൊതുമരാമത്തുവകുപ്പും സംയുക്ത പരിശോധന നടത്തി വാഹനവേഗം നിയന്ത്രിക്കുന്നതിനു കണ്ണിമല മഠം പടിയിൽ ബാർ മാർക്കിങ്ങുകൾ സ്ഥാപിച്ചത്.

റോഡിലെ മധ്യത്തിലൂടെയാണ് ബാർ മാർക്കിങ് സ്ഥാപിച്ചിട്ടുള്ളത്. ബാർ മാർക്കിങിനു മുകളിലൂടെ വാഹനം കയറിയിറങ്ങി പോകുമ്പോൾ ഉണ്ടാകുന്ന ഇളക്കം മൂലം ഡ്രൈവർ ജാഗ്രതയിലാകുകയും വാഹനത്തിന്റെ വേഗം കുറയുകയും ചെയ്യും.  ഇതുമൂലം അമിതവേഗം മൂലവും ഡ്രൈവിങ്ങിനിടെ ഉറങ്ങിയും ഉണ്ടാകുന്ന അപകടങ്ങളും കുറയും എന്നതായിരുന്നു നേട്ടം. കൂടുതൽ സുരക്ഷ കണക്കിലെടുത്ത് 7 സെറ്റ് ബാർ മാർക്കിങുകളാണ് സ്ഥാപിച്ചത്.

എന്നാൽ ഏതാനും മാസം കഴിഞ്ഞപ്പോൾ തന്നെ ഇവയുടെ ഓരോ ഭാഗങ്ങൾ ഇളകുകയായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ തീർഥാടനകാലത്ത് കണ്ണിമലമഠം പടി എസ് വളവ്, കണമല അട്ടിവളവ് എന്നിവിടങ്ങളിൽ നിരവധി അപകടങ്ങളും മരണങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. അടുത്ത തീർഥാടന കാലത്തിനു മുൻപ് റോഡിലെ അപകട മേഖലകളിൽ സുരക്ഷാ കാര്യങ്ങൾ സജ്ജമാക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.

English Summary:

Kanamala S bend road safety improvements are failing. Loose bar markings, installed to reduce accidents, need immediate repair before the next pilgrimage season.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com