ADVERTISEMENT

നാഗർകോവിൽ∙ കാരോട്–കന്യാകുമാരി നാലുവരിപ്പാതയുടെ നിർമാണം അടുത്തവർഷം (2026)  പകുതിയോടെ പൂർത്തിയാകുമെന്ന്  ദേശീയപാത അതോറിറ്റി അധികൃതർ. ഇൗ വർഷം അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനാകുമെന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും  പാറ ഉൽപന്നങ്ങൾ  ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ  ആവശ്യാനുസരണം ലഭിക്കുന്നതിലുള്ള  കാലതാമസം  പദ്ധതി വൈകാൻ കാരണമായതായി അധികൃതർ. അറിയിച്ചു.

53.7 കി.മീറ്റർ ദൂരം വരുന്ന പാതയിൽ  ഇതുവരെ 34 കി.മീ. ദൂരം പണികളാണ് പൂർത്തിയായിട്ടുള്ളത്. പാതയിലെ 9 മേൽപ്പാലങ്ങളിൽ 6 മേൽപ്പാലങ്ങളുടെ പണി പൂർത്തി യായി. കുളങ്ങൾ, ആറുകൾ തുടങ്ങിയ വയ്ക്കു മുകളിലൂടെയുള്ള 25 വലിയ പാലങ്ങളിൽ 15 എണ്ണവും 13 ചെറിയ പാലങ്ങളിൽ 11 എണ്ണത്തിന്റെ പണിയും പൂർത്തി യായതായി അധി കൃതർ അറിയിച്ചു.  നിലവിലെ റോഡിൽ (ദേശീയപാതയിൽ) വില്ലുക്കുറിക്കു സമീപം തോട്ടിയോടിൽ നാലുവരിപാത സംഗമിച്ച് നാഗർകോവിലിനു പുറകിലൂടെ ശുചീന്ദ്രത്തെത്തും.

സമാന്തരമായി തോട്ടിയോട്ടിൽ നിന്ന് തോവാള വഴി കാവൽക്കിണറിൽ തിരുനെൽവേലി റോഡിലേക്ക് ബൈപ്പാസ് നിർമിച്ചിട്ടുണ്ട്. നാഗർകോവി ലിലെത്താതെ മാറിപ്പോകുന്ന ഈ നാലുവരിപ്പാത കഴിഞ്ഞ ഒക്ടോബറിൽ തുറന്നുകൊടുത്തു. തോട്ടിയോടിൽ  700 മീറ്റർ നീളത്തിൽ പണിതുവരുന്ന മേൽപ്പാല ത്തിന്റെ നിർമാണം 6 മാസത്തി നകം  പൂർത്തിയാകു മെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ നിലവിലെ റോഡി നിരുവശങ്ങളിലും സർവീസ് റോഡുകളുടെ നിർമാണവും നടന്നു വരുന്നു. 

പദ്ധതി പൂർത്തി യായാൽ  മേൽപാലത്തിനു മുകളിലൂടെ യാത്രചെയ്താൽ  നാഗർകോവിൽ  നഗരത്തിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങാതെ കന്യാകുമാരി, തിരുനെൽവേലി, മധുര എന്നിവിടങ്ങളിലേക്കു  എത്തിച്ചേരാനാകും. നാഗർകോവി ലിലേക്കും തിരുവനന്തപുരം ഭാഗത്തേക്കും  പോകേണ്ട വാഹനങ്ങൾ സർവീസ് റോഡി ലൂടെ പോക ണം. നാഗർകോവിലിന് സമീപം തേരൂരിൽ പണിതു വന്ന റെയിൽവേ  മേൽപാലത്തിന്റെ നിർമാണം പൂർത്തിയായി.

പള്ളിയാടിയിൽ പണിതു വരുന്ന റെയിൽ വേ മേൽപ്പാലത്തിൽ ബീം സ്ഥാപിക്കുന്ന ജോലികൾ നടന്നു വരുന്നു. 3 മാസത്തിനകം ഇവയുടെ പണി പൂർത്തിയാകും. തിരുനെൽവേലിജില്ലയിൽ  നിന്നും   കൊണ്ടു വരുന്ന പാറയുൽപ്പന്നങ്ങൾക്ക് അടുത്തിടെ ഏർപ്പെടു ത്തിയ  നിയന്ത്രണമാണ് പാത നിർമാണം വൈകാൻ കാരണമാകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.  അസംസ്കൃത  വസ്തുക്കൾ ആവശ്യാനുസരണം ലഭിക്കുകയാണെങ്കിൽ 2026 പകുതിയോടെ പണികൾ പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

English Summary:

Four-lane highway construction between Karode and Kanyakumari is delayed until mid-2026. Delays are attributed to difficulties obtaining necessary raw materials, such as rock products.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com