എല്ലാ മാരുതി കാറുകൾക്കും ഇനി ആറ് എയർബാഗിന്റെ സുരക്ഷ

Mail This Article
ആറ് എയർബാഗിന്റെ സുരക്ഷ മാരുതിയുടെ എല്ല വാഹനങ്ങൾക്കും ഈ വർഷം തന്നെ നൽകുമെന്ന് മാരുതി സുസുക്കി ചെയർമാൻ ആർസി ഭാർഗവ. യാത്രക്കാർക്ക് കുടുതൽ സുരക്ഷ നൽകുന്നതിന്റെ ഭാഗമായി എല്ലാ മോഡലുകളുടേയും ബേസ് വേരിയന്റുകൾ മുതൽ ആറ് എയർബാഗുകൾ നൽകും.
അടുത്തിടെയാണ് ചെറു കാറുകളായ ഓൾട്ടോ കെ10, വാഗൺ ആർ, ഈക്കോ, ബ്രെസ, സെലേറിയോ തുടങ്ങിയ വാഹനങ്ങളുടെ ബേസ് വേരിയന്റുകൾ മുതൽ 6 എയർബാഗ് മാരുതി നൽകിയത്. എന്നാൽ ബലേനോ, ഫ്രോങ്സ്, ഇഗ്നിസ്, എർട്ടിഗ, എക്സ്എൽ 6, എസ്–പ്രസോ തുടങ്ങിയ മോഡലുകളിൽ ഇപ്പോള്‍ ഉയർന്ന വേരിയന്റുകളിൽ മാത്രമാണ് ആറ്‍ എയർബാഗിന്റെ സുരക്ഷ. ഈ വർഷം തന്നെ ഈ വാഹനങ്ങളിലും ആറ് എയർബാഗുകൾ നൽകുമെന്നാണ് മാരുതി പറയുന്നത്.
ഇന്ത്യയിൽ ഇറങ്ങുന്ന കാറുകൾക്കെല്ലാം ആറ് ബാഗിന്റെ സുരക്ഷ നിർബന്ധമാക്കാനുള്ള നിർദ്ദേശം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. ആറ് എയർബാഗുകൾ എത്തുന്നതോടെ വാഹനങ്ങളുടെ വിലയിലും വർധനവു വരും എന്നാണ് പ്രതീക്ഷിക്കുന്നത്.