ഇഷ്ടം പോലെ ഇന്ധനം അടിക്കാൻ ഈ ക്രെഡിറ്റ് കാര്‍ഡുകൾ ഉപകരിക്കും

Mail This Article
അവധിക്കാലം അസ്വാദ്യകരമാക്കാന്‍ യാത്രകള്‍ ചെയ്യുന്നവരാണ് നമ്മള്. കുടുംബമായും കൂട്ടുകാരുമായുമൊക്കെ റോഡ് യാത്രകള്‍ പോകാന്‍ ഉദ്ദേശമുണ്ടോ. പക്ഷെ ഇന്ധന ചെലവ് താങ്ങാനാകില്ല എന്നാണോ ആശങ്ക? എങ്കില്‍ ഉറപ്പായും ഈ ക്രെഡിറ്റ് കാര്‍ഡുകളെ കുറിച്ച് അറിഞ്ഞിരിക്കണം. ഇന്ധനം ലാഭിക്കാന്‍ പറ്റുന്ന മികച്ച കാര്‍ഡുകളാണിവ.
ഇന്ത്യന്‍ ഓയില്‍ ആര്‍ബിഎല്‍ ബാങ്ക്എക്സ്ട്രാ ക്രെഡിറ്റ് കാര്‍ഡ്
ഇന്ധന ചെലവില്‍ 8% വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡ് ഇന്ധന ചെലവുകളില്‍ ആളുകള്‍ക്ക് 8.5% വരെ ലാഭിക്കാന്‍ കഴിയും. മൂന്ന് മാസത്തില്‍ 75,000 രൂപ ചെലവഴിക്കുമ്പോള്‍ ഏകദേശം 1,000 ഇന്ധന പോയിന്റുകള്‍ ലഭിക്കും.
കാര്‍ഡിന് അപേക്ഷിക്കുന്നതിന് ആളുകള്‍ 1500 രൂപ ചേരല്‍ ഫീസും 1500 രൂപ വാര്‍ഷിക അല്ലെങ്കില്‍ പുതുക്കല്‍ ഫീസും നല്‍കേണ്ടിവരും. ഇന്ത്യന്‍ ഓയില്‍ ആര്‍ബിഎല്‍ ബാങ്ക് എക്സ്ട്ര ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് പ്രതിവര്‍ഷം 2.75 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവഴിക്കുന്നവര്‍ക്ക് പുതുക്കല്‍ ഫീസില്‍ ഇളവ് ലഭിക്കും. കൂടാതെ, മറ്റ് വിഭാഗങ്ങളില്‍ 100 രൂപ ചെലവിന് രണ്ട് ഇന്ധന പോയിന്റുകളും ഐഒസിഎല്‍ ഇന്ധന വാങ്ങലിന് ഒരു ഇന്ധന പോയിന്റും നേടാം. ഒരു ഇന്ധന പോയിന്റ് എന്നത് 0.5 രൂപയ്ക്ക് തുല്യമാണ്.

ഐഡിഎഫ്സി ഫസ്റ്റ് പവര്‍ + ക്രെഡിറ്റ് കാര്‍ഡ്
കാര്‍ഡ് ഉടമകള്‍ക്ക് ഇന്ധന ചെലവുകളില്‍ 6.5% വരെ ലാഭിക്കാം.ഗ്രോസറി , യൂട്ടിലിറ്റി ചെലവുകളില്‍ റിവാര്‍ഡുകളായി 5% നേട്ടം ലഭിക്കും. ഫാസ്റ്റാടാഗ് റീചാര്‍ജില്‍ റിവാര്‍ഡുകളായി 5% ലാഭം നേടാം. മറ്റ് റീട്ടെയില്‍ ഇടപാടുകളില്‍ 3X റിവാര്‍ഡുകള്‍ ലഭിക്കും. 500 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള ആദ്യ HPCL ഇന്ധന ഇടപാടില്‍ 500 രൂപ ക്യാഷ്ബാക്ക് ലഭിക്കും .സൂം കാര്‍ വാടകയ്ക്ക് 1000 രൂപയാണ് കിഴിവ്. കാര്‍ഡ് എടുക്കാന്‍ 499 രൂപയാണ് ചെലവ്. രണ്ടാമത്തെ വര്‍ഷം മുതല്‍ വാര്‍ഷിക ഫീസായി 499 രൂപ നല്‍കണം. സ്വാഗത ഓഫറായി 2500 രൂപയുടെ നേട്ടമാണ് ലഭിക്കുക.
ഇന്ത്യന്‍ ഓയില്‍ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്

ഐഒസിഎല്‍ ഇന്ധന ചെലവുകളില്‍ 5% വരെ ലാഭിക്കാന്‍ കഴിയുന്ന കോബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡാണിത്. കൂടാതെ, ഓണ്‍ലൈന്‍ ഷോപ്പിങില്‍ 100 രൂപയുടെ ഓരോ ചെലവിലും 5 എഡ്ജ് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. 500 രൂപ ചേരല്‍ ഫീസും 500 രൂപ വാര്‍ഷിക അല്ലെങ്കില്‍ പുതുക്കല്‍ ഫീസും നല്‍കണം. ഇതിനുപുറമെ, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഐഒസിഎല്‍ ഇന്ധനത്തിനായി ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 20 എഡ്ജ് റിവാര്‍ഡ് പോയിന്റുകളായി 4% തിരികെ ലഭിക്കും. 400 മുതല്‍ 4,000 രൂപ വരെയുള്ള ഇന്ധന ചെലവുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഇളവും ഉണ്ട്. പാട്ണര്‍ റസ്റ്ററന്റുകളില്‍ 15 ശതമാനം വരെ ഇളവ് നേടാം.