മെയ് എട്ടിന് നടത്താനിരുന്ന CUET-UG 2025 പരീക്ഷ മാറ്റി വച്ചേക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Mail This Article
ഇന്ത്യയിലെ വിവിധ കേന്ദ്ര, സംസ്ഥാന സർവകലാശാലകളിലേക്ക് പ്രവേശനത്തിനായി മേയ് എട്ടിന് നടത്താനിരുന്ന CUET-UG 2025 പ്രവേശന പരീക്ഷ മാറ്റി വച്ചേക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണവും പുതുക്കിയ പരീക്ഷ ക്രമവും നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഉടൻ പുറത്തിറക്കുമെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പരീക്ഷ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോഴും പാഠ്യവിഷയം തിരിച്ചുള്ള ഡേറ്റ ഷീറ്റ് എൻടിഎ പുറത്ത് വിടാത്തത് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു.
മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ദേശീയ പൊതു പ്രവേശന പരീക്ഷയായ നീറ്റ്- യുജി 2025 കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. 13.5 ലക്ഷം അപേക്ഷകളാണ് CUET-UG 2025 പരീക്ഷയ്ക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് ഇത്തവണ CUET-UGക്ക് നടപ്പാക്കുന്നത്. സാങ്കേതിക തകരാറുകളും പരീക്ഷാ ക്രമത്തിലെ സങ്കീർണ്ണതകളും മൂലം പരീക്ഷകൾ റദ്ദാക്കേണ്ട സാഹചര്യം മുൻപ് ചില വർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്. ലോജിസ്റ്റിക്കൽ പ്രശ്നങ്ങൾ മുഴുവൻ 2024 ൽ ഡൽഹിയിൽ എമ്പാടും നടക്കേണ്ടിയിരുന്ന പരീക്ഷ ഇത്തരത്തിൽ മാറ്റിവച്ചിരുന്നു. CUET-UG സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾക്കായി വിദ്യാർഥികൾ എൻടിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.