ADVERTISEMENT

തിരുവനന്തപുരം∙ പ്ലസ് വൺ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 3,16,396 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 35,812 പേർ മാർക്ക് മെച്ചപ്പെടുത്തി. ഇതോടെ 30 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർ 68.62% ആയിരുന്നത് 78.09% ആയി. മാർച്ചിലെ പൊതു പരീക്ഷയ്ക്കൊപ്പം സപ്ലിമെന്ററി പരീക്ഷകളും നടത്തിയത് ആദ്യമാണ്.  ഒന്നാം വർഷ പൊതു പരീക്ഷയുടെ ചോദ്യപ്പേപ്പർ തന്നെയാണ്  സപ്ലിമെന്ററി പരീക്ഷയ്ക്കും ഉപയോഗിച്ചത്. രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം ഈ മാസം പകുതിയോടെ  പ്രഖ്യാപിക്കും. ജൂണിലാകും പ്ലസ് വൺ  ഫലപ്രഖ്യാപനം.

English Summary:

Kerala Plus One Exam Results: Improvement Exam Scores Announced – Check Your Marks & Future Exam Dates.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com