ADVERTISEMENT

കണ്ണൂർ ∙ അടുത്ത അധ്യയന വർഷാരംഭത്തോടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ക്രിയേറ്റീവ് ക്ലാസ്മുറികളുടെ (ക്രിയേറ്റീവ് കോർണർ) എണ്ണം 600 ആയി വർധിപ്പിക്കും. നിലവിൽ‍ 300 ക്രിയേറ്റീവ് കോർണറുകളാണുള്ളത്. വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന ബോധം യുപി വിദ്യാർഥികളിൽ സൃഷ്ടിക്കുക, നൈപുണ്യവിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്രിയേറ്റീവ് കോർണറുകൾ സ്ഥാപിച്ചത്. വയറിങ്, പ്ലമിങ്, വുഡ് ഡിസൈനിങ്, കളിനറി സ്കിൽസ്, കൃഷി, ഫാഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, കോമൺ ടൂൾസ് എന്നിവയിലാണ് വിദ്യാർഥികൾക്കു പരിശീലനം നൽകുന്നത്. സമഗ്രശിക്ഷാ കേരളയുടെ സ്‌റ്റാർസ് പദ്ധതിയിലൂടെ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെയാണ് ക്ലാസ്മുറികൾ സ്ഥാപിച്ചത്.

English Summary:

Skills-Based Education Takes Center Stage: Kerala's Massive Investment in Creative Classrooms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com