ബിഎസ്‌സി നഴ്സിങ്, അനുബന്ധ കോഴ്സുകൾക്ക് അപേക്ഷിക്കാം

Mail This Article
തിരുവനന്തപുരം ∙ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ ബിഎസ്‌സി നഴ്സിങ്, ബിഎസ്‌സി എംഎൽടി, ബിഎസ്‌സി പെർഫ്യൂഷൻ ടെക്നോളജി, ബിഎസ്‌സി ഒപ്റ്റോമെട്രി, ബിപിടി, ബിഎഎസ്എൽപി, ബിസിവിടി, ബിഎസ്‌സി ഡയാലിസിസ് ടെക്നോളജി, ബിഎസ്‌സി ഒക്യുപേഷനൽ തെറപ്പി, ബിഎസ്‌സി മെഡിക്കൽ ഇമേജിങ് ടെക്നോളജി, ബിഎസ്‌സി റേഡിയോതെറപ്പി ടെക്നോളജി, ബിഎസ്‌സി ന്യൂറോ ടെക്നോളജി, ബിഎസ്‌സി ന്യൂക്ലിയർ മെഡിസിൻ, ബിഎസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി, ബിഎസ്‌സി പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
സർക്കാർ അംഗീകാരം ലഭിക്കുന്ന മുറയ്ക്കു പുതിയ കോഴ്സുകൾ പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തും. www.lbscentre.kerala.gov.in വെബ്സൈറ്റ് വഴി അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 14 മുതൽ ജൂൺ 4 വരെ ഒടുക്കാം. ജനറൽ, എസ്ഇബിസി വിഭാഗക്കാർക്ക് 800 രൂപയും പട്ടികവിഭാഗത്തിനു 400 രൂപയുമാണ് അപേക്ഷാ ഫീസ്. അവസാന തീയതി ജൂൺ 7. പ്രോസ്പെക്ടസ് വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം. 0471 2560363