ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് ഇന്നു മുതൽ ഏകജാലക പോർട്ടൽ വഴി അപേക്ഷിക്കാം. സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെല്ലാം ഓൺലൈനായി അപേക്ഷ നൽകാനുള്ള സഹായം ലഭ്യമാക്കാൻ ഹെൽപ് ഡെസ്ക്കുകൾ പ്രവർത്തിക്കുന്നുണ്ട്. 20 ആണ് മുഖ്യ ഘട്ടത്തിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. ട്രയൽ അലോട്മെന്റ് 24ന് പ്രസിദ്ധീകരിക്കും. ജൂൺ 2,10,16 തീയതികളിലാണ് മുഖ്യ ഘട്ടത്തിലെ 3 അലോട്മെന്റുകൾ, ജൂൺ 18ന് ക്ലാസുകൾ ആരംഭിക്കും.  തുടർന്ന് സപ്ലിമെന്ററി അലോട്മെന്റുകൾ നടത്തി ജൂലൈ 23ന് പ്രവേശനം പൂർത്തിയാക്കും. പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള 6 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ പ്രവേശനവും ഏകജാലക സംവിധാനത്തിലൂടെയാണ്.

English Summary:

Kerala Plus One Admissions: Get Your Spot! Single Portal, All Details Inside

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com