മാലക്കല്ലിൽ ഹൈമാസ്റ്റ് ലൈറ്റും വൈദ്യുതത്തൂണും അപകടഭീഷണിയിൽ

Mail This Article
×
മാലക്കല്ല് ∙ ടൗൺ വികസനത്തിനായി ചുറ്റിലും മണ്ണെടുത്തപ്പോൾ ഹൈമാസ്റ്റ് ലൈറ്റും വൈദ്യുതത്തൂണും അപകടഭീഷണിയിലായി. മാലക്കല്ല് ടൗണിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്നവർ ബസ് കാത്ത് നിൽക്കുന്ന കേന്ദ്രത്തിന് സമീപത്തെ ഹൈമാസ്റ്റ് ലൈറ്റിന്റെ തൂൺ, സമീപത്തെ വൈദ്യുതത്തൂൺ എന്നിവയാണ് കനത്ത മഴയിൽ ഏതു സമയവും മറിഞ്ഞ് വീഴുന്ന സ്ഥിതിയിൽ ഉള്ളത്.തൂണിന്റെ അടിഭാഗത്തോളം മണ്ണെടുത്ത നിലയിലാണ്. മാലക്കല്ലിലെ കെവിവിഇഎസ് യൂണിറ്റ് ഭാരവാഹികൾ പലതവണ അപകട സ്ഥിതി അധികൃതരെ അറിയിച്ചെങ്കിലും തൂണുകൾ മാറ്റി സ്ഥാപിച്ച് അപകടം ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. അപകടം നടന്നാൽ ജീവഹാനി ഉൾപ്പെടെ വൻ നാശനഷ്ടമുണ്ടാകും.മഴ ശക്തമാകുന്ന സാഹചര്യത്തിൽ തൂണുകൾ എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
English Summary:
High-mast light and electricity poles near the Malakallu bus stand are dangerously unstable. Excavation during town development has left the poles vulnerable to collapse, posing a significant risk to the public.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.