ADVERTISEMENT

തിരുവനന്തപുരം ∙ 2024 ഏപ്രിൽ 1നും 2025 മാർച്ച് 31നും ഇടയിൽ 4,890,452 യാത്രക്കാർക്ക് സേവനമൊരുക്കി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ഒരു സാമ്പത്തിക വർഷത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. 2023-24 സാമ്പത്തിക വർഷത്തിലെ 4411,235 യാത്രക്കാരെ അപേക്ഷിച്ച് 10 ശതമാനമാണ് വർധന. ആകെ യാത്രക്കാരിൽ 25.9 ലക്ഷം ആഭ്യന്തര യാത്രക്കാരും 22.9 ലക്ഷം രാജ്യാന്തര യാത്രക്കാരുമാണ്. 2024 ഡിസംബർ 22 നാണ് ഏറ്റവും കൂടുതൽ യാത്രക്കാർ തിരുവനന്തപുരം വഴി യാത്ര ചെയ്തത്- 16578 പേർ. 101 സർവീസുകളാണ് അതേ ദിവസം കൈകാര്യം ചെയ്തത്.

നിലവിൽ പ്രതിദിനം ശരാശരി 14,614 യാത്രക്കാരാണ് തിരുവനന്തപുരം വഴി 9 ഇന്ത്യൻ നഗരങ്ങളിലേക്കും 14 വിദേശ നഗരങ്ങളിലേക്കും യാത്ര ചെയ്യുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ വിമാനത്താവളം ആകെ 33,316 സർവീസുകൾ കൈകാര്യം ചെയ്തു. 23-24 സാമ്പത്തിക വർഷത്തിലെ 31,342 സർവീസുകളിൽ നിന്ന് ഗണ്യമായ വർധനവാണിത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും സാങ്കേതികവിദ്യയുടെ ഉപയോഗവും വഴി യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും വർധിപ്പിക്കുന്നതിനും പ്രവർത്തന മികവ് ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

English Summary:

Thiruvananthapuram Airport passenger numbers soared by 10% in 2024-25, reaching a record 4.89 million passengers. This increase reflects the airport's growing popularity and enhanced connectivity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com