ADVERTISEMENT

ഗൂഡല്ലൂർ∙ മസിനഗുഡിക്കടുത്ത് മാവനല്ല ഗ്രാമം വീണ്ടും കടുവ പേടിയിലായി ഗ്രാമത്തിൽ രണ്ട് തവണയായി എത്തിയ കടുവ രണ്ട് പശുക്കളെയാണ് കൊന്നത്. പകൽ സമയത്താണ് കടുവ ഗ്രാമത്തിലെത്തിയത്. കടുവയെ കണ്ടതോടെ ഗ്രാമീണർ വീടുകളിൽ കയറി. കടുവ ഇറങ്ങിയതറിഞ്ഞ് എത്തിയ വനപാലകർ 30 സ്ഥലത്തായി ക്യാമറകൾ സ്ഥാപിച്ചു.

ഗ്രാമത്തിന് സമീപത്തുള്ള അടർന്ന വനത്തിലേക്ക് ആരും കടക്കരുതെന്നും രാത്രിയിൽ വീടിന് പുറത്തിറങ്ങരുതെന്നും വനപാലകർ മൈക്ക് വഴി പ്രചാരണം നടത്തി. ഗ്രാമത്തിൽ നിന്നുള്ള വിദ്യാർഥികളെ വനം വകുപ്പ് ജീവനക്കാർ വാഹനങ്ങളിൽ സ്കൂളുകളിൽ എത്തിച്ച്  വൈകുന്നരം തിരികെ വീടുകളിൽ എത്തിച്ചു. ഗ്രാമത്തിന് സമീപത്തുള്ള മുൾപ്പടർപ്പുകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കി തുടങ്ങി. 24 പേരടങ്ങിയ ജീവനക്കാരുടെ സംഘം കടുവയെ നിരീക്ഷിക്കുന്നുണ്ട്.

English Summary:

Tiger attack in Mavanalla village near Masinagudi has caused significant fear. Forest officials are implementing safety measures, including camera installation and clearing thorny bushes, to mitigate the risk.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com