മാൻസ്ഫീൽഡ് - സട്ടണിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഓർമ തിരുനാൾ

Mail This Article
വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ സെന്റ് ജോസഫ് ദി വർക്കർ കത്തോലിക്കാ ദേവാലയത്തിൽ വച്ചു മേയ് 3 ന് ആഘോഷിച്ചു. മിഷൻ ഡയറക്ടർ ഫാ. ജോബി ജോൺ ഇടവഴിക്കൽ തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് കോടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് വിശ്വാസികൾ കഴുന്ന് നേർച്ച നടത്തി. തുടർന്ന് ലെസ്റ്റർ റീജൻ കോർഡിനേറ്റർ ഫാ. എൽവിസ് ജോസ് കൊച്ചേരി കുർബാന അർപ്പിച്ചുകൊണ്ട് തിരുനാൾ സന്ദേശം നൽകി.
തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ നടത്തി. തുടർന്ന് ഇടവകാംഗങ്ങൾ ചേർന്ന് നടത്തിയ കലാസന്ധ്യക്ക് ഫാ. എൽവിസ് കൊച്ചേരി, ഫാ. ജോബി ഇടവഴിക്കൽ കൈക്കാരന്മാരായ റോബിൻ ചിറത്തലക്കൽ, ഷാൽവി അറക്കൽ, തിരുനാൾ കൺവീനർ ബെന്നി വാണിയപ്പുരക്കൽ, മതബോധനസ്‌കൂൾ ഹെഡ് ടീച്ചർമാരായ ടിജി, ജോബിൻ, പ്രോഗ്രാം കോർഡിനേറ്റഴ്സ് ആയ ജോഷി സക്കറിയാസ്, സിലു ജിമ്മി എന്നിവർ ചേർന്ന് തിരി തെളിയിച്ചു.
ഇടവകാംഗങ്ങളും മതബോധന വിദ്യാർഥികളും ചേർന്ന് വിശ്വാസത്തിലധിഷ്ഠിതമായ വിവിധ കലാപരിപാടികൾ നടത്തി. മാർഗംകളി അവതരിപ്പിച്ചു. മതബോധന അധ്യാപകരും അമ്മമാരും ചേർന്ന് നടത്തിയ നൃത്തം പരിപാടികൾക്ക് ചാരുതയേകി. ഇടവകാംഗങ്ങൾ ചേർന്ന് ആർഥബാൻ നാടകം അവതരിപ്പിച്ചു. ഇതിന്റെ രചന- സംഭാഷണം, സംവിധാനം നിർവഹിച്ചത് യഥാക്രമം ഇടവകാംഗങ്ങളായ അഭിഷേക്, ജോഷി പാലാ എന്നിവർ ചേർന്നാണ്. മാർ യൗസേപ്പ് കൊയർ സംഗീത സന്ധ്യക്ക് നേതൃത്വം നൽകി. വിഭവ സമൃദ്ധമായ സ്നേഹവിരുന്നിനു ശേഷം പരിപാടികൾ അവസാനിച്ചു.