ADVERTISEMENT

അബുദാബി/ അസ്താന ∙ വിവിധ മേഖലകളിൽ വിപുലമായ സഹകരണത്തിന് യുഎഇ - കസക്കിസ്ഥാൻ ധാരണ. നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ഡേറ്റ ഇന്റലിജൻസ്, വിദ്യാഭ്യാസം, ലോജിസ്റ്റിക്സ്, തുറമുഖ സഹകരണം, റീട്ടെയ്ൽ, ഭക്ഷ്യസംസ്കരണ കയറ്റുമതി  തുടങ്ങിയ മേഖലകളിലാണ്  അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഔദ്യോഗിക സന്ദർശനത്തിൽ തീരുമാനമായത്.

കസക്കിസ്ഥാൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയേവുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തി. അസ്താന ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിൽ നടന്ന യുഎഇ കസക്കിസ്ഥാൻ ബിസിനസ് ഫോറത്തിൽ പുതിയ നിക്ഷേപസാധ്യതകളും യുഎഇ-കസക്കിസ്ഥാൻ വ്യവസായ സഹകരണവും ചർച്ച ചെയ്തു. ഭക്ഷ്യസംസ്കരണ കയറ്റുമതി രംഗത്തും റീട്ടെയ്ൽ മേഖലയിലും മികച്ച സഹകരണത്തിന് കസക്കിസ്ഥാൻ കൃഷി മന്ത്രി സപാരൊവ്‌ ഐദർബെക്‌, വ്യാപാര മന്ത്രി അർമ്മാൻ ഷകലെവ്‌ എന്നിവരുമായി യുഎഇയുടെ ഔദ്യോഗിക പ്രതിനിധി സംഘാംഗമായി അസ്താനയിലെത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി ചർച്ച നടത്തി.

കസക്കിസ്ഥാനിലെ കാർഷിക ഉൽപന്നങ്ങൾക്ക് മധ്യപൂർവദേശത്ത് കൂടുതൽ വിപണി ലഭ്യമാക്കുന്നത് കൂടിക്കാഴ്ചയിൽ ചർച്ചയായി. കസക്കിസ്ഥാനിലെ കാർഷിക മേഖലയ്ക്ക് മികച്ച പിന്തുണ നൽകുമെന്നും ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണി ലുലു സ്റ്റോറുകളിൽ ലഭ്യമാക്കുമെന്നും യൂസഫലി പറഞ്ഞു. മധ്യേഷ്യൻ മേഖലയിലെ തനത് കാർഷിക ഉൽപന്നങ്ങളു‌ടെ ഗുണമേന്മ യുഎഇയിലെ ഉപഭോക്താകൾക്ക് ലുലു ലഭ്യമാക്കും.

കസക്കിസ്ഥാനിലെ മികച്ച കാർഷിക ഉൽപന്നങ്ങൾ യുഎഇയിലെ ലുലു സ്റ്റോറുകളിൽ ഉറപ്പാക്കുന്നതിനായി പ്രമുഖ കസഖ് കമ്പനിയായ അലേൽ അഗ്രോയുമായി ലുലു ഗ്രൂപ്പ്  ധാരണാപത്രം ഒപ്പുവച്ചു. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ്  അൽ  നഹ്യാൻ, കസക്കിസ്ഥാൻ പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവ് എന്നിവരുടെ സാന്നിധ്യത്തിൽ എം.എ യൂസഫലി ഉൾപ്പെടെയുള്ളവർ ധാരണാപത്രം കൈമാറി. യുഎഇ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി തുടങ്ങിയവർ സംബന്ധിച്ചു.

English Summary:

UAE and Kazakhstan have agreed on extensive cooperation in various fields

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com