Activate your premium subscription today
പ്രേംനസീർ വിവാദത്തിൽ മാപ്പ് ചോദിച്ച് നടൻ ടിനി ടോം. അറിഞ്ഞുകൊണ്ട് മോശം പരാമർശം നടത്തിയതല്ലെന്നും താൻ പറഞ്ഞ കാര്യങ്ങളെ മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ചതാണെന്നും ടിനി ടോം പറഞ്ഞു. തന്റെ ഭാഗത്തു നിന്ന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും നടൻ പറഞ്ഞു. പ്രേംനസീറിനെപ്പോലുള്ള ലെജന്റുകളെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കാന്‍ തനിക്ക് പറ്റില്ലെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെ ടിനി ടോം വ്യക്തമാക്കി.
ലോട്ടറി അടിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടൻ ബാല. 25,000 രൂപ സമ്മാനമായി ലഭിച്ചതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെയാണ് താരം പങ്കുവച്ചത്. ‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’ എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്.
ചിലരെ വാനോളം ഉയർത്തും, ചിലരെ പാതിവഴിയിൽ കൈവിടും. സിനിമ എന്നും അങ്ങനെയാണ്. എന്നാൽ പാതിവഴിയിൽ കൈവിട്ട സിനിമയെ കൈവിടാതെ ഒപ്പം നടക്കുന്ന ചിലരുമുണ്ട്. നായകനും ഉപനായകനുമായി ശ്രദ്ധേയവേഷങ്ങൾ ചെയ്തിട്ടും സിനിമയുടെ വെള്ളിവെളിച്ചത്തിൽ പ്രകാശിക്കാൻ പറ്റാതെ പോയ ഹരികേശൻ തമ്പി അതിലൊരാളാണ്. പക്ഷേ സിനിമയിൽ തന്നെയാണ് അദ്ദേഹം പിന്നീടും ജീവിച്ചത്. ആയിരക്കണക്കിനു കഥാപാത്രങ്ങളുടെ ശബ്ദമായി. എൺപതാം വയസ്സിലും നടനായും ഡബ്ബിങ് ആർട്ടിസ്റ്റായും ആ കലാജീവിതം തുടരുന്നു.
‘ടിക്കി ടാക്ക’യിലെ നസ്ലിന്റെ കഥാപാത്രത്തെ പുറത്തുവിട്ട് ആരാധകരെ ഞെട്ടിച്ച് സംവിധായകൻ രോഹിത്ത് വി.എസ്. കയ്യിൽ തോക്കുമായി കടൽ തീരത്ത് നിൽക്കുന്ന നസ്ലിന്റെ ചിത്രമാണ് സംവിധായകൻ പങ്കുവച്ചത്. ‘നഷ്ടങ്ങൾ അവന്റെ കയ്യിലൊരു തോക്ക് നൽകി; സ്നേഹം അവനെയൊരു പുരുഷനാക്കി’ എന്ന അടിക്കുറിപ്പോടെയാണ് രോഹിത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
നടൻ പ്രേംനസീറിനെക്കുറിച്ച് ടിനി ടോം നടത്തിയ പ്രസ്താവനയിൽ അദ്ദേഹത്തെ വിമർശിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. പ്രേംനസീറിനെക്കുറിച്ച് ടിനി ടോം നടത്തിയ പ്രസ്താവന തെറ്റാണെന്നും അദ്ദേഹത്തെ അറിയുന്നവരെ വേദനിപ്പിക്കുന്നതാണെന്നും ഭാഗ്യലക്ഷമി പറഞ്ഞു. അദ്ദേഹത്തോടൊപ്പമുള്ള മനോഹര നിമിഷങ്ങളും ഭാഗ്യലക്ഷമി ഓർത്തെടുത്തു. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘ക്രിസ്ത്യൻ ബ്രദേഴ്സ്’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ പിന്നിൽ നടക്കുന്ന കഥാപാത്രം ചെയ്തതിൽ കുറ്റബോധമുണ്ടെന്ന് നടൻ ആനന്ദ്. എന്തിനാണ് ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുന്നത് എന്ന് നടൻ ബിജു മേനോൻ ചോദിച്ചെന്നും ആനന്ദ് വെളിപ്പെടുത്തി. മൈൽസ്റ്റോൺ മെയ്ക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ആനന്ദ് ഇക്കാര്യം
സംവിധായകൻ സിബി മലയിലിനൊപ്പമുള്ള ആദ്യകാല അനുഭവം ഓർത്തെടുത്ത് മോഹൻലാൽ. സിബി മലയിൽ സംവിധാനം ചെയ്ത ആദ്യ ചിത്രം ‘മുത്താരംകുന്ന് പിഒ’യുടെ 40-ാം വാർഷികാഘോഷ ചടങ്ങിലാണ് മോഹൻലാൽ തന്റെ ആദ്യ ഒഡീഷനിലെ അനുഭവം പങ്കുവച്ചത്. ആദ്യമായി ഒഡീഷനിൽ പങ്കെടുക്കാൻ ചെന്നപ്പോൾ തനിക്ക് ഏറ്റവും കുറച്ചു മാർക്ക് ഇട്ടയാളാണ് സിബി മലയിൽ എന്ന് മോഹൻലാൽ പറഞ്ഞു. നൂറിൽ രണ്ട് മാർക്ക്. പിന്നീട് ആ രണ്ട് എന്ന സംഖ്യ വലിയ നിമിത്തമായി മാറിയെന്നും അദ്ദേഹത്തിന്റെ സിനിമയിലൂടെയാണ് തനിക്ക് രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചെന്നും മോഹൻലാൽ പറഞ്ഞു.
പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ബോളിവുഡ് ചിത്രം ‘സർസമീനിൽ’ നായികയായി എത്തുന്നത് കജോളാണ്. ചരിത്രപരമായ ഒരു കൗതുകം ഇൗ സിനിമയ്ക്ക് അവകാശപ്പെടാനുണ്ട്.1980–ൽ പുറത്തിറങ്ങിയ മലയാള സിനിമയായ തളിരിട്ട കിനാക്കൾ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചത് സുകുമാരനും തനൂജ എന്ന ബോളിവുഡ് നടിയുമായിരുന്നു. അതേ
അനു അഗര്‍വാള്‍ എന്ന പേര് ആദ്യശ്രവണ മാത്രയില്‍ അത്ര പരിചിതമായി തോന്നില്ല. ആഷിഖി, ദ ക്ലൗഡ് എന്നീ ഹിന്ദി സിനിമകളിലുടെയാണ് അവര്‍ അറിയപ്പെട്ടത്. മണിരത്നത്തിന്റെ തിരുടാ തിരുടാ എന്ന ചിത്രത്തിലുടെയാണ് ദക്ഷിണേന്ത്യന്‍ അവര്‍ കൂടുതല്‍ പരിചിതയായത്. 1969 ല്‍ ഡല്‍ഹിയില്‍ ജനിച്ച അനുവിന് സ്കൂള്‍ കാലം മുതല്ക്കേ
കൊച്ചി ∙ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമ കാണാൻ ഹൈക്കോടതി. പാലാരിവട്ടത്തെ സ്വകാര്യ സ്റ്റുഡിയോയിൽ രാവിലെ 10 മണിക്കാണ് ജസ്റ്റിസ് എൻ.നഗരേഷ് ചിത്രം കാണുക. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാതെ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്ന സെൻസർ ബോർഡ് തീരുമാനത്തിനെതിരെ ചിത്രത്തിന്റെ നിർമാതാക്കള്‍ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സിനിമ കണ്ട് വിലയിരുത്താമെന്ന് കോടതി തീരുമാനിച്ചത്. ഹർജിക്കാര്‍ക്കും എതിർകക്ഷികള്‍ക്കും കൂടി സിനിമ കാണാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ദിലീപ് നായകനാകുന്ന മാസ് കോമഡി ചിത്രം ‘ഭഭബ’യുടെ ടീസർ റിലീസ് ചെയ്തു. വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ പ്രതീക്ഷയുയർത്തുന്ന ടീസറാണ് പുറത്തുവന്നത്. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായുണ്ടെന്ന സൂചനയും ടീസർ നൽകുന്നു. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ‘ഭഭബ’യുടെ സംവിധായകൻ.
ഹിറ്റ്മേക്കർ സംവിധായകൻ ഗിരീഷ് എ.ഡി.യുടെ പുതിയ ചിത്രത്തിൽ നായകനായി നിവിൻ പോളി. ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രേംനസീറിനെ അപകീർത്തിപ്പെടുത്തിയെന്ന സംവിധായകൻ എംഎ നിഷാദിന്റെ ആരോപണത്തിൽ വിശദീകരണവുമായി നടൻ ടിനി ടോം. പ്രേംനസീറിനെക്കുറിച്ചല്ല പറഞ്ഞതെന്നും താൻ പറഞ്ഞ കാര്യങ്ങളെ മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ചതാണെന്നും ടിനി ടോം മനോരമ ഓൺലൈനിനോട് പറഞ്ഞു. എപ്പോഴോ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വളച്ചൊടിച്ച് ഇങ്ങനെ
സമൂഹമാധ്യമങ്ങളിൽ വരുന്ന ദുഷ്പ്രചാരണങ്ങളോട് പ്രതികരിച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. താനുൾപ്പെട്ട കേസിൽ തനിക്ക് അനുകൂലമായി അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചിട്ടും തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ദുഷ്പ്രചാരണങ്ങൾ ശക്തമായി തുടരുന്നുണ്ടെന്ന് മനസിലാക്കുന്നുവെന്ന് ബാലചന്ദ്രമേനോൻ പറഞ്ഞു.
ബിഗ് ബജറ്റ് ചിത്രം ‘രാമായണ’യുടെ ആദ്യ ഗ്ലിംപ്സ് പുറത്തുവന്നതിനു പിന്നാലെ പ്രഭാസ് ചിത്രമായ ‘ആദിപുരുഷ്’ ട്രോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. അതിനിടെ സിനിമയുടെ 8 കെ വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് ‘ആദിപുരുഷ്’ ടീം. ‘രാമായണ’ ടീസർ വലിയ സ്വീകാര്യത നേടുന്ന സമയത്ത് തന്നെ പ്രഭാസിന്റെ ആദിപുരുഷ്
പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ബോളിവുഡ് ചിത്രം ‘സർസമീൻ’ ട്രെയിലർ എത്തി. കജോൾ നായികയാകുന്ന സിനിമയിൽ സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ വില്ലൻ വേഷത്തിലെത്തുന്നു. ഇബ്രാഹിമിന്റെ രണ്ടാമത്തെ സിനിമയാണിത്. സൈനിക വേഷത്തിലാണ് പൃഥ്വി എത്തുന്നത്. ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ്
ആവശ്യത്തിനു പണമുണ്ടായിട്ടും താൻ അമ്മയെ തൊഴിലുറപ്പു ജോലിക്ക് വിടുന്നുവെന്ന വിമർശനങ്ങൾക്കെതിരെ അഖിൽ മാരാർ. അമ്മയോടൊപ്പം ഒരു വിഡിയോ ചെയ്താണ് അഖിൽ ഇൗ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. അമ്മയും വിഡിയോയിൽ സംസാരിക്കുന്നുണ്ട്. അമ്മയുടെ തൊഴിലുറപ്പ് സഹപ്രവർത്തകരെയും അദ്ദേഹം വിഡിയോയിൽ കാണിച്ചു.
കേരളത്തിലെ മാധ്യമങ്ങൾ വ്യൂവർഷിപ്പിനു വേണ്ടി എന്തും ചെയ്യുന്ന തരത്തിൽ അധഃപതിച്ചുപോകുന്നതിൽ ദുഃഖമുണ്ടെന്ന് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. താൻ പറയുന്നത് വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ചാണ് മാധ്യമങ്ങൾക്കെതിരെ മാധവ് സുരേഷ് ആഞ്ഞടിച്ചത്. പടക്കളം എന്ന സിനിമയിൽ സന്ദീപ് പ്രദീപ് ഗംഭീര പ്രകടനമാണ് കാഴ്ചവച്ചതെന്നാണ് താൻ പറഞ്ഞതെന്നും സന്ദീപിന് പകരം താൻ ആയിരുന്നെങ്കിൽ നന്നയിരുന്നേനെ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ആ കഥാപാത്രം താൻ ചെയ്താൽ ഇത്രയും നന്നാകുമായിരുന്നില്ല എന്നാണ് പറഞ്ഞതെന്നും മാധവ് സുരേഷ് സമൂഹമാധ്യമത്തിൽ കുറിച്ചു. ചില മാധ്യമങ്ങൾ താൻ പറഞ്ഞത് വളച്ചൊടിച്ചെന്നും ഇത്തരത്തിലുള്ള മാധ്യമ സംസ്കാരത്തിന്റെ ആദ്യ ഇര താൻ അല്ല എങ്കിലും അവസാനത്തെ ഇര താൻ ആയിരിക്കുമെന്നും മാധവ് സുരേഷ് പറയുന്നു.
ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി വിവരക്കേട് വിളിച്ചു കൂവുന്നത് നടനും മിമിക്രി താരവുമായ ടിനി ടോം നിർത്തണമെന്ന് സംവിധായകൻ എം എ നിഷാദ്. അന്തരിച്ച നിത്യഹരിത നായകൻ പ്രേം നസീറിനെക്കുറിച്ച് ടിനി ടോം ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് എം എ നിഷാദിനെ ചൊടിപ്പിച്ചത്. പ്രേംനസീർ സിനിമ ഇല്ലാതെ സ്റ്റാർഡം
പ്രശസ്ത ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ (67) അന്തരിച്ചു. ക്വന്റിൻ ടരന്റിനോ സിനിമകളായ റിസെർവോയർ ഡോഗ്സ്, കിൽ ബിൽ തുടങ്ങിയ സിനിമകളിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ താരമാണ് മാഡ്സെൻ. കലിഫോർണിയയിലെ മാലിബുവില വസതയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയഘാതമാണ് മരണകാരണം. ടരന്റീനോ സിനിമകളിലെ പ്രധാന
കടലിനടിയിലെ മീനുകൾക്കൊപ്പം നീന്തിത്തുടിക്കുന്ന വിഡിയോ പങ്കുവച്ച് നടി സന അൽത്താഫ്. ‘സ്നോർക്കളിങ്’ ചെയ്യുന്നതിന്റെ വിഡിയോയാണ് സന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വിവിധ വർണങ്ങളുള്ള മീനുകൾക്കൊപ്പം കടലിൽ നീന്തുന്ന സനയെ വിഡിയോയിൽ കാണാം.
ചില കഥകൾക്ക് അതിരുകള്‍ നിർവചിക്കാനാവത്തത്രയും സാധ്യതകളുണ്ട്. നൊസ്റ്റാൾജിയ നിർബന്ധബുദ്ധിയോടെ തിരുകിക്കയറ്റാനും, കാഴ്ചക്കാരൻ ആഗ്രഹിക്കുന്ന മീറ്ററിൽ മാത്രം അവസാനിപ്പിക്കാനും, കാഴ്ചക്കാരൻ പ്രതീക്ഷിക്കുന്ന ക്ലീഷേ ക്ലൈമാക്സിൽ നായകനെ അല്ലെങ്കിൽ ടൈറ്റിൽ കഥാപാത്രത്തെ വിജയിപ്പിക്കാനുമൊക്കെയുള്ള സാധ്യതകൾ. അത്തരം സാധ്യതകളെ ഫലപ്രദമായി പൊളിക്കുന്ന സിനിമയാണ് നവാഗതനായ വിനേഷ് വിശ്വനാഥൻ സംവിധാനം ചെയ്ത ‘സ്താനാർത്തി ശ്രീക്കുട്ടൻ’. ചിത്രം തിയറ്ററിൽ വൻ വിജയമായില്ലെങ്കിലും സൈന പ്ലേ ഒടിടിയിൽ വന്നതോടെ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.
ജോജുവിനും ലിജോയ്ക്കും ‘ചുരുളി’യിൽ നിന്നും പുറത്തുകടക്കാൻ കഴിഞ്ഞിട്ടില്ല. ജോജുവിന്റെ മകളാണ് അക്കാര്യം ഓർമപ്പെടുത്തിയത്. ജോജുവും ലിജോയും മാത്രമല്ല ജാഫർ ഇടുക്കിയും വിനയ് ഫോർട്ടും ചുരുളി ആരാധകരും പ്രകൃതിപ്പടവിമർശകരും അങ്ങനെ പലരും ഇടഞ്ഞു, ഇടപെട്ടു. ‘ചുരുളി’, അപരിചിതമായൊരു കേൾവിയായാണ് സിനിമലോകത്തേയ്ക്ക്
'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമ കോടതി കാണാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ എം.ബി.പദ്മകുമാർ. ‘ജെഎസ്കെ’യുടെ പേരിൽ എല്ലാ സംഘടനകളും ഒന്നിച്ചു നിന്ന് പ്രതിക്ഷേധിക്കുമ്പോൾ ഇനിയൊരു സിനിമയുടെ കഴുത്തിൽ കത്തി വെക്കാൻ സെൻസർ ബോർഡ് ഒന്നറയ്ക്കും എന്ന് പദ്മകുമാർ പറഞ്ഞു. ‘ജെഎസ്കെ’യിൽ ജാനകി എന്ന പേരാണ് സെൻസർ ബോർഡിനെ അസ്വസ്ഥമാക്കിയതെങ്കിൽ തന്റെ സിനിമയിൽ പ്രമേയമാണ് സെൻസർ ബോർഡിനെ പ്രകോപിച്ചത്. തന്റെ സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്ന് സെൻസർ ബോർഡ് പറഞ്ഞപ്പോൾ കരഞ്ഞു കാലുപിടിച്ചിട്ടും ആരും പിന്തുണച്ചില്ല എന്നും താൻ ഉൾപ്പെടുന്ന ഒരു സാംസ്കാരിക കൂട്ടായ്മ പോലും ഒപ്പം നിന്നില്ല എന്നും പദ്മകുമാർ പറയുന്നു.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായ ‘രാമായണ’ ആദ്യ ഗ്ലിംപ്സ് പുറത്ത്. സിനിമയുടെ ടൈറ്റിൽ ആണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലൂടെ വെളിപ്പെടുത്തുന്നത്. ‘ഗെയിം ഓഫ് ത്രോൺസ്’ പോലുള്ള അതിഗംഭീര ടൈറ്റിൽ കാര്‍ഡുകൾക്കൊപ്പം നിൽക്കുന്നൊരു ടൈറ്റിൽ മൊണ്ടാഷ് ആണ് അണിയറക്കാർ നിർമിച്ചിരിക്കുന്നതെന്ന് നിസംശയം
Results 1-25 of 10000