ADVERTISEMENT

മലയാളത്തിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ജൈത്രയാത്ര തുടരുന്നതിനിടെ ബ്ലോക്ബസ്റ്റര്‍ ചിത്രം ‘എമ്പുരാൻ’ ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മാര്‍ച്ച് 27-നായിരുന്നു ചിത്രം ആഗോള റിലീസായി പ്രദര്‍ശനത്തിന് എത്തിയത്. ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ എത്തുന്ന സിനിമയായും ചിത്രം മാറുകയുണ്ടായി. തിയറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒടിടി റിലീസ്. ഒടിടി റിലീസിനു തൊട്ടുപിന്നാലെ മോഹൻലാലിന്റെ ‘തുടരും’ സിനിമ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.

11 ദിവസം കൊണ്ട് 250 കോടിയാണ് ആഗോള കലക്‌ഷനായി ചിത്രം വാരിക്കൂട്ടിയത്. മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ് സിനിമ കൂടിയാണ് ‘എമ്പുരാൻ’. ആഗോള കലക്‌ഷനില്‍ 100 കോടി തിയറ്റര്‍ ഷെയര്‍ നേടുന്ന ആദ്യമലയാള ചിത്രമായും എമ്പുരാന്‍ മാറിയിരുന്നു.

English Summary:

While continuing its triumphant run, rewriting records in Malayalam, the blockbuster film 'Empuraan' is gearing up for its OTT release.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com