ADVERTISEMENT

എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികൾക്കായി മനോരമ ഓൺലൈൻ ഒരുക്കിയ പാട്ട് ശ്രദ്ധനേടുന്നു. ‘ഒന്നാനാം കൊച്ചുതുമ്പീ’ എന്ന ഗാനമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. അവതരണത്തിലെ കൗതുകം കൊണ്ടും പാട്ടിന്റെ ഭംഗി കൊണ്ടും ഇതിനകം നിരവധി ആസ്വാദകരെ ഗാനം സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. 

കുട്ടിപ്പാട്ടിന് സംഗീതം നൽകിയിരിക്കുന്നത് രഞ്ജിത് കെ.വി ആണ്. നിർമയ്.ആർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. രണ്ടര മിനിറ്റോളം ദൈർഘ്യമുള്ള ഗാനം പൂർണമായും എഐ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. കൂടെ കളിക്കാൻ കൊച്ചുതുമ്പിയെ വിളിക്കുന്ന മുയലിന്റെ കഥയാണ് ‘ഒന്നാനാം കൊച്ചുതുമ്പി’ എന്ന ഗാനത്തിലൂടെ പറയുന്നത്. ഇതിനു മുൻപ് ഇറങ്ങിയ ‘1,2,3,4 ഒന്നിച്ചു പാടാം’ എന്ന ഗാനവും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. 

ഒന്നാനാം കൊച്ചുതുമ്പീ

എന്റെ കൂടേ പോരുമോ നീ

 

നിന്റെ കൂടേ പോന്നാലോ

എന്തെല്ലാം തരുമെനിക്ക്‌?

 

കളിക്കാനായ്‌ കളം തരുമേ

കുളിക്കാനായ്‌ കുളം തരുമേ

ഇട്ടിരിക്കാന്‍ പൊന്‍തടുക്ക്‌

ഇട്ടുണ്ണാന്‍ പൊന്‍തളിക

കൈ കഴുകാന്‍ വെള്ളിക്കിണ്ടി

കൈ തോര്‍ത്താന്‍ പുള്ളിപ്പട്ട്‌

ഒന്നാനാം കൊച്ചുതുമ്പീ

എന്റെ കൂടേ പോരുമോ നീ

English Summary:

Nursery song for kids.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com