‘‘സിനിമ ഇല്ലെങ്കിലും മികച്ച വരുമാനം കിട്ടുന്നതിനു വേണ്ടതെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്. അതിനു വേണ്ട നിക്ഷേപങ്ങളും നടത്തിയിട്ടുണ്ട്. മക്കളോട് ഒന്നും ചോദിക്കേണ്ടി വരില്ല. എന്റെ സമ്പാദ്യത്തിൽനിന്ന് അവർക്ക് മികച്ച സ്ഥിരവരുമാനം ഉറപ്പാക്കാൻ വേണ്ടതും ചെയ്തിട്ടുണ്ട്’’– നടൻ ജഗദീഷ് ഇങ്ങനെ പറയുമ്പോൾ ആരുമൊന്നു ചിന്തിച്ചു പോകും, ‘എന്താണ് അദ്ദേഹത്തിന്റെ മണി മാനേജ്മെന്റ് മന്ത്രങ്ങള്‍’ എന്ന്. എവിടെയെല്ലാമാണ് അദ്ദേഹം നിക്ഷേപിച്ചിരിക്കുന്നത്? എങ്ങനെയാണ് പണം കൈകാര്യം ചെയ്യുന്നത്? അദ്ദേഹംതന്നെ സംസാരിക്കുകയാണ് വിശദമായി...
ജഗദീഷ്. (ഫയൽ ചിത്രം: മനോരമ)
Mail This Article
×
ഓർത്തോർത്തു ചിരിക്കുന്ന സീനുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച സിനിമാ താരമാണ് ജഗദീഷ്. നാലു പതിറ്റാണ്ടിനിപ്പുറം, അടിമുടി മാറിയ മലയാള സിനിമയിൽ ന്യൂജെൻകാർക്കൊപ്പവും അപ്ഡേറ്റഡായി ഏറ്റവും സജീവമായി തുടരാനും അദ്ദേഹത്തിനു കഴിയുന്നു. അതും തികച്ചും വ്യത്യസ്തമായ ഭാവപ്പകർച്ചയോടെ. സിനിമാതാരങ്ങൾക്കിടയിൽ ജീവിതരീതികൾകൊണ്ടും ജഗദീഷ് വ്യത്യസ്തനാണ്. ഒന്നാം റാങ്കോടെ എംകോം, 22–ാം വയസ്സിൽ മികച്ച ജോലിയും സ്വന്തമാക്കി. ജീവിതത്തോടുള്ള കാഴ്ചപ്പാടിലും ഭക്ഷണരീതികളിലും മണി മാനേജ്മെന്റിലും പിന്തുടരുന്ന രീതികളാകാം സിനിമാമേഖലയിലെ പലരും നേരിടുന്ന വിവിധ പ്രശ്നങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കുന്നതും. ബാല്യത്തിൽ ലഭിച്ച പരിശീലനവും ഉന്നത വിദ്യാഭ്യാസവും ഭാര്യ ഡോ. രമയുടെ പിന്തുണയുമെല്ലാം അതിന് അദ്ദേഹത്തിനു സഹായകമായി. അതേക്കുറിച്ചെല്ലാം ‘മനോരമ സമ്പാദ്യ’ത്തോടു സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങൾ ജഗദീഷിന്റെ വാക്കുകളിലൂടെതന്നെ ഇവിടെ വായിക്കാം...
English Summary:
Jagadish's Financial Wisdom: Learn Jagadish's secrets to financial success! The Malayalam actor shares his income-based living strategies, debt management techniques, and investment wisdom, inspiring a secure and fulfilling life.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.