ADVERTISEMENT

നുണക്കുഴി കാട്ടിയുള്ള ചിരികൊണ്ട് ആരാധകരെ മയക്കിയ ബോളിവുഡ് സുന്ദരിയാണ് പ്രീതി സിന്റ. വെള്ളിത്തിരയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും മുൻപ് അഭിനയിച്ച ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ആരാധകർ ഇന്നും പ്രീതിയെ അകമഴിഞ്ഞു സ്നേഹിക്കുന്നുണ്ട്. പൊതുവെ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കാൻ ഇഷ്ടപ്പെടാത്ത പ്രകൃതക്കാരിയാണ് പ്രീതി. പക്ഷേ അടുത്തിടെ ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ സംവദിക്കുമ്പോൾ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും അതിന്റെ ദാരുണമായ അവസാനത്തെക്കുറിച്ചും അവർ തുറന്നു പറഞ്ഞു.

സമൂഹമാധ്യമമായ എക്സിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് ഏറെ വേദനിപ്പിച്ച സംഭവത്തെക്കുറിച്ച് പ്രീതി മനസ്സു തുറന്നത്. ‘എന്നോടെന്തും ചോദിക്കാം’ എന്ന പംക്തിയിൽ ഒരു ആരാധകൻ പ്രീതിയോട് ചോദിച്ചത് ‘കൽഹോനഹോ’എന്ന ചിത്രം കാണുമ്പോൾ ഇപ്പോഴും പ്രീതി കരയാറുണ്ടോയെന്നാണ്. ആ ചിത്രം ജീവിതത്തോട് ഏറെ സാമ്യമുള്ള ചിത്രമാണെന്നും കാണുമ്പോൾ മാത്രമല്ല, അതിന്റെ ചിത്രീകരണവേളയിലും ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും പ്രീതി വെളിപ്പെടുത്തി.

ആദ്യപ്രണയത്തിലെ നായകൻ കാറപകടത്തിൽ മരണപ്പെട്ടു പോയയാളാണ്.  മാത്രമല്ല ആ ചിത്രത്തിന്റെ ഭാഗമായ അഭിനേതാക്കളെല്ലാം സിനിമയുടെ ചിത്രീകരണ സമയത്ത് കരഞ്ഞിട്ടുണ്ടെന്നും പ്രീതി സിന്റ പറഞ്ഞു. ചിത്രത്തിലെ കഥാപാത്രമായ അമന്റെ മരണരംഗം ചിത്രീകരിക്കുന്ന സമയത്ത് ക്യാമറക്കു മുന്നിലും പിന്നിലും ഉള്ള എല്ലാവരും കരഞ്ഞിരുന്നുവെന്നും പ്രീതി കൂട്ടിച്ചേർത്തു.

English Summary:

Preity Zinta's Heartbreaking Revelation: The Tragic Loss That Shaped Her Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com