കരുത്തുറ്റ ഗെയിമിങ് അനുഭവവുമായി റിയൽമി പി3 പ്രോ; ജിടി ബൂസ്റ്റ് ഗെയിമിങ് ടെക്നോളജി

Mail This Article
×
റിയൽമി പി3 പ്രോ 18ന് ഇന്ത്യയിൽ അവതരിപ്പിക്കും. സ്നാപ്ഡ്രാഗൺ 7എസ് ജൻ3 ചിപ്സെറ്റ് കരുത്തിലാണ് ഫോൺ എത്തുന്നത്. നിർമിത ബുദ്ധി പിന്തുണയുള്ള ജിടി ബൂസ്റ്റ് ഗെയിമിങ് ടെക്നോളജിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ബിജിഎംഐ ഗെയിമിങ്ങിനുള്ള മികച്ച ഫോണായിരിക്കുമെന്നാണ് അവകാശവാദം.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7എസ് ജൻ3 ചിപ്സെറ്റ് ഫീച്ചർ ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് റിയൽമി പി3 പ്രോ .4nm TSMC നൂതന പ്രോസസർ സിപിയു പ്രകടനത്തിൽ 20% മെച്ചപ്പെടുത്തലും ജിപിയു കഴിവുകളിൽ 40% വർദ്ധനവും നൽകുന്നു.
തടസമില്ലാത്ത മൾട്ടിടാസ്കിംങും ഹൈ-സ്പീഡ് ഗെയിമിങും ഉറപ്പാക്കുന്നു. 800K+ എന്ന Antutu സ്‌കോറോടെ , പി3 പ്രോ ആവശ്യപ്പെടുന്ന ആപ്ലിക്കേഷനുകളും ഗെയിമുകളും എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
English Summary:
Experience powerful gaming with the Realme P3 Pro, launching in India on the 18th. Its Snapdragon 730G chipset and GT Boost technology with AI support make it perfect for BGMI and other demanding games.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.