ADVERTISEMENT

2050ൽ കാർബൺ ബഹിർഗമനനിരക്ക് പൂജ്യമാക്കുക (നെറ്റ് സീറോ കാർബൺ എമിഷൻ) എന്ന ലക്ഷ്യത്തിലേക്കു ശ്വേത ഹൈഡ്രജൻ(Natural Hydrogen) വഴിതുറക്കുമോയെന്ന ചർച്ചകൾ ഊർജമേഖലയിൽ സജീവമാകുകയാണ്. ശ്വേത ഹൈഡ്രജനെ മെരുക്കുക വഴി 1.7 ലക്ഷം വർഷം വരെ ഭൂമിയിലെ വ്യവസായങ്ങളും മറ്റു കാര്യങ്ങളും പ്രവർത്തിപ്പിക്കാനുള്ള ശുദ്ധോർജം സാധ്യമാകുമെന്നാണു ഗവേഷകരുടെ അവകാശ വാദം.

ഭൂമിയുടെ പുറംകാമ്പിൽ (ക്രസ്റ്റ്) ഉത്പാദിപ്പിക്കപ്പെടുന്നതാണു ശ്വേത ഹൈഡ്രജൻ. പല വകഭേദങ്ങളിൽ ഹൈഡ്രജൻ ഊർജാവശ്യത്തിനായി ലഭ്യമായതിൽ ഏറ്റവും ശുദ്ധമായതാണ് ശ്വേത ഹൈഡ്രജൻ. ഇതു കത്തുമ്പോൾ ജലം മാത്രമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.വാഹനങ്ങൾക്കുള്ള ഫ്യുവൽ സെൽ, വ്യാവസായിക ആവശ്യങ്ങൾ തുടങ്ങി പല പ്രധാന മേഖലകളിൽ ശ്വേത ഹൈഡ്രജൻ ഉപയോഗിക്കാം.

വലിയ അളവിലുള്ള ശ്വേത ഹൈഡ്രജൻ വ്യാവസായികശാലകളിലേ ഉത്പാദിപ്പിക്കാൻ കഴിയുള്ളു എന്നാണ് ശാസ്ത്രജ്ഞർ കരുതിയിരുന്നത്. ഹൈഡ്രജന്‌റെ മറ്റു വകഭേദങ്ങളായ ഗ്രീൻ ഹൈഡ്രജൻ, ഗ്രേ ഹൈഡ്രജന് എന്നിവ വ്യാവസായികശാലകളിൽ ഇലക്ട്രോളിസിസ് വഴിയാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.

പരിസ്ഥിതി പരമായും ഏറെ പ്രാധാന്യമുള്ളതാണ്ഇത്. കാലാവസ്ഥാവ്യതിയാനം കുറച്ചുകൊണ്ടുവരാൻ ശ്വേത ഹൈഡ്രജൻ ഉപയോഗം വഴിയൊരുക്കും. റഷ്യ, ഒമാൻ, ഫ്രാൻസ്, മാലി തുടങ്ങിയിടങ്ങളിലും ശ്വേത ഹൈഡ്രജൻ കണ്ടെത്തിയിട്ടുണ്ട്. വിദൂര സ്ഥലങ്ങളിലാണ് ഇവ സ്ഥിതി ചെയ്യുന്നതെന്നതിനാൽ ഖനനത്തിൽ ബുദ്ധിമുട്ടുണ്ട്. തന്നെയുമല്ല, ശ്വേത ഹൈഡ്രജൻ കൃത്യമായി ഖനനം ചെയ്യാനും അത് ലാഭകരമായ അടിസ്ഥാനത്തിൽ ഉപയോഗത്തിനെത്തിക്കാനും ഇനിയും ധാരാളം കാലമെടുക്കും.

English Summary:

White hydrogen presents a potential solution for drastically reducing carbon emissions and combating climate change. Its production method, however, needs further development to ensure widespread adoption and true sustainability.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com