ICDS സൂപ്പർവൈസർ; ശരിക്കും ‘ഷോർട് ലിസ്റ്റ്’!

Mail This Article
വനിത–ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ (ജനറൽ കാറ്റഗറി) ഷോർട് ലിസ്റ്റ് മുൻപത്തേതിന്റെ മൂന്നിലൊന്നായി വെട്ടിച്ചുരുക്കി. മെയിൻ ലിസ്റ്റിൽ 587, സപ്ലിമെന്ററി ലിസ്റ്റിൽ 535 എന്നിങ്ങനെ 1,122 പേരെയായിരുന്നു ഈ തസ്തികയുടെ മുൻ ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. ഇത്തവണ മെയിൻ ലിസ്റ്റിൽ 181, സപ്ലിമെന്ററി ലിസ്റ്റിൽ 194 എന്നിങ്ങനെ 375 പേർ മാത്രമേയുള്ളൂ. മെയിൻ ലിസ്റ്റിൽ 406 പേരെയും സപ്ലിമെന്ററി ലിസ്റ്റിൽ 341 പേരെയും കുറച്ചു. കഴിഞ്ഞ തവണ 41 ആയിരുന്ന കട്ട് ഓഫ് മാർക്ക് ഇത്തവണ 44 ആയി വർധിപ്പിച്ചു.
ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇന്റർവ്യൂവാണ് ഇനി നടക്കുക. ഇതിനു ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
മുൻ ലിസ്റ്റിൽനിന്ന്
288 നിയമന ശുപാർശ
ഐസിഡിഎസ് സൂപ്പർവൈസർ മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 288 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. ഓപ്പൺ മെറിറ്റിൽ 238–ാം റാങ്ക് വരെ ശുപാർശ നടന്നു. 2021 ഫെബ്രുവരി 23നായിരുന്നു മുൻ ലിസ്റ്റ് നിലവിൽ വന്നത്. അവസാന നിയമന ശുപാർശ നടന്നത് 2024 ഏപ്രിൽ 19ന്.
കഴിഞ്ഞ തവണത്തേതുപോലെ ഇത്തവണയും ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ പുതിയ റാങ്ക് ലിസ്റ്റ് 3 വർഷ കാലാവധി പൂർത്തിയാക്കാതെ അവസാനിക്കും.
മുൻ ലിസ്റ്റിലെ നിയമനനില: ഓപ്പൺ മെറിറ്റ്–238, എസ്‌സി–340, എസ്ടി–സപ്ലിമെന്ററി 23, എൽസി/എഐ–സപ്ലിമെന്ററി 1, ഒബിസി–298, വിശ്വകർമ–425, എസ്ഐയുസി നാടാർ–277, ഹിന്ദു നാടാർ–286, എസ്‌സിസിസി–399, ധീവര–480. ഈഴവ, മുസ്‌ലിം വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.