ADVERTISEMENT

യുപി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിന്റെ കാലാവധി 5 മാസത്തിൽ താഴെ മാത്രം കാലാവധി ശേഷിക്കേ നിയമനത്തിൽ വലിയ കുറവ്. 14 ജില്ലകളിലായി നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് ഇതുവരെ നടന്നത് 32% നിയമന ശുപാർശ മാത്രമാണ്.

മെയിൻ ലിസ്റ്റിൽ 4,788, സപ്ലിമെന്ററി ലിസ്റ്റിൽ 3,598, ഭിന്നശേഷി ലിസ്റ്റിൽ 235 എന്നിങ്ങനെ 8,621 പേരാണു റാങ്ക് ലിസ്റ്റിലുള്ളത്. ഇതിൽ 2,738 പേർക്ക് ഇതുവരെ നിയമന ശുപാർശ ലഭിച്ചു. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 4,175 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

തസ്തികനിർണയത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന ഒഴിവുകളിൽ പൂർണമായി നിയമനം നടത്താത്തതും താൽക്കാലിക നിയമനങ്ങൾ കൂടിയതുമാണു റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ കുറയാൻ പ്രധാന കാരണം.

ആറ്  ജില്ലകളിൽ വൻ കുറവ്

ആറു ജില്ലകളിൽ യുപി സ്കൂൾ ടീച്ചർ നിയമനം ഗണ്യമായി കുറഞ്ഞു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുൻ റാങ്ക് ലിസ്റ്റിനെ അപേക്ഷിച്ച് നിയമനം പകുതിയിൽ താഴെയായത്. വയനാട് ജില്ലയിൽ മൂന്നിലൊന്നു പേർക്കുപോലും നിയമനം ലഭിച്ചിട്ടില്ല.

ഏറ്റവും കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചത് മലപ്പുറം ജില്ലയിലാണ്–425. കുറവ് പത്തനംതിട്ട ജില്ലയിൽ–41. കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും 100 പേർക്കു നിയമനം ലഭിച്ചിട്ടില്ല. മുൻ റാങ്ക് ലിസ്റ്റുകളിൽ കോട്ടയം ഒഴികെ എല്ലാ ജില്ലകളിലും നിയമന ശുപാർശ 100 കടന്നിരുന്നു.  

English Summary:

UP School Teacher: PSC Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com