Activate your premium subscription today
രാജ്യത്തെ രണ്ടാമത്തെ വലിയ പാസഞ്ചർ കാർ നിർമാതാക്കളാണ് ഹ്യുണ്ടേയ്. 1996 ലാണ് ഹ്യുണ്ടേയ് ഇന്ത്യൻ വിപണിയിലെത്തിയത്. 1998 ൽ ആദ്യ വാഹനമായ സാൻട്രോ വിപണിയെത്തി. തുടർന്നിങ്ങോട്ട് മാരുതിയുടെ പിന്നിൽ രണ്ടാം സ്ഥാനത്തുണ്ട് ഹ്യുണ്ടേയ്
ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ പുതിയ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം പങ്കജ് ത്രിപാഠി. വേറിട്ട അഭിനയ ശൈലിയിലൂടെ ബോളിവുഡ് സിനിമകളില്‍ ചുവടുറപ്പിച്ച പ്രശസ്ത താരമാണ് പങ്കജ് ത്രിപാഠി. പുതിയ പങ്കാളിത്തത്തിലൂടെ ഇന്ത്യൻ ഉപഭോക്താക്കളുമായി കൂടുതൽ അടുക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ പുതിയ അധ്യായത്തിന് തുടക്കം കുറിയ്ക്കുകയാണ് ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്
മാരുതി കഴിഞ്ഞാൽ ഇന്ത്യയിലെ മധ്യവർഗത്തിന്റെ പ്രിയപ്പെട്ട വാഹന ബ്രാൻഡ് ആണ് ഹ്യുണ്ടേയ്. 2007 ൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ രാജ്യത്തവതരിപ്പിച്ച ഐ 10 ആറു വർഷങ്ങൾക്കു ശേഷം ഗ്രാൻഡ് ഐ 10 ആയും പിന്നീട് ഗ്രാൻഡ് ഐ 10 നിയോസ് ആയും ഹാച്ച്ബാക്ക് പ്രേമികളുടെ ഹൃദയത്തിന്റെ വളയം പിടിച്ചു. മൂന്നു തലമുറകളിലൂടെ ഇന്ത്യൻ നിരത്തുകൾ കയ്യേറിയ ഐ 10 ഇപ്പോൾ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരുന്നു. മുപ്പതു ലക്ഷം വാഹനങ്ങൾ, കൃത്യമായി പറഞ്ഞാൽ 3.3 മില്യൺ യൂണിറ്റുകൾ നമ്മുടെ നിരത്തുകളിൽ എത്തിക്കാൻ ഹ്യുണ്ടേയ്ക്ക് കഴിഞ്ഞു
ആഡംബര വാഹന ബ്രാൻഡായ ജനസിസിനെ (Genesis) ഇന്ത്യൻ വിപണിയിലെത്തിക്കാൻ പ്രമുഖ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് (Hyundai Motor Co). ഇതിനായി ഇറക്കുമതിച്ചുങ്കത്തിൽ (Import Tariff) ഇളവ് ലഭിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് കമ്പനി.
ഇന്ത്യൻ വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന എക്സ്റ്റർ കുഞ്ഞൻ എസ്യുവിയുടെ നിര ഹ്യുണ്ടേയ് വിപുലീകരിച്ചു. എസ് സ്മാർട്ട്, എസ്എക്സ് സ്മാർട്ട് എന്നീ രണ്ട് പുതിയ മോഡലുകൾ കൂടെ കമ്പനി അവതരിപ്പിച്ചു. പുതിയ എസ് സ്മാർട്ട്, എസ്എക്സ് സ്മാർട്ട് മോഡലുകൾ പെട്രോൾ, ഡ്യുവൽ സിലിണ്ടർ സിഎൻജി വേരിയന്റുകളിൽ മാനുവൽ,
രണ്ടാം തലമുറ നെക്സോ ഹൈഡ്രജൻ ഫ്യൂവൽ സെൽ എസ്യുവി പ്രദർശിപ്പിച്ച് ഹ്യുണ്ടേയ്. 2024 ൽ പ്രദർശിപ്പിച്ച കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലാണ് ഇത്. മുൻ നെക്സോയെ അപേക്ഷിച്ച് 40 ബിഎച്ച്പി (204 എച്ച്പി) അധിക കരുത്തുണ്ട് പുതിയ മോഡലിന്. എന്നാൽ ടോർക്ക് 45 എൻഎം കുറഞ്ഞ് 350 എൻഎമ്മായി മാറി. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.8 സെക്കൻഡ് മാത്രം മതി ഈ എസ്യുവിക്ക്, മുൻ മോഡലിൽ അത് 9.2 സെക്കൻഡായിരുന്നു.
ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യയെ മറികടന്ന് ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. ഫെബ്രുവരിയിലെ പ്രകടനമാണ് മാരുതി സുസുക്കിക്കു പിന്നില്‍ രണ്ടാം സ്ഥാനം നേടാന്‍ മഹീന്ദ്രയെ സഹായിച്ചത്. മഹീന്ദ്രക്ക് മുന്‍തൂക്കമുള്ള എസ്യുവി വിപണിയുടെ കരുത്തും മോഡലുകളുടെ വൈവിധ്യവുമാണ്
ഇലക്ട്രിക് ത്രീ വീലറിനും മൈക്രോ ഫോർ വീലറിനും വേണ്ടിയുള്ള കൺസെപ്റ്റ് മോഡലുകൾ ഭാരത് മൊബിലിറ്റി എക്സ്പോയിൽ അവതരിപ്പിച്ചു ഹ്യുണ്ടേയ്. ടിവിഎസ് മോട്ടോറുമായി സഹകരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ലാസ്റ്റ് മൈൽ മൊബിലിറ്റി മേഖലയിലെ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനാണ് ടിവിഎസ് മോട്ടോർ കമ്പനിയുമായി കൈകോർക്കാൻ
ഒരായുസിന്റെ മുഴുവൻ അധ്വാനവും മക്കൾക്ക് വേണ്ടി ചെലവഴിക്കുന്നവരാണ് നമ്മുടെ മാതാപിതാക്കളിൽ ഭൂരിപക്ഷവും. അതുകൊണ്ടുതന്നെ മക്കൾ മുതിർന്നു തൊഴിൽ സമ്പാദിച്ചു കഴിയുമ്പോൾ അമൂല്യമായ എന്തെങ്കിലും സമ്മാനമായി നൽകിയാൽ അവർക്കതു മനസു നിറയ്ക്കുന്ന അനുഭവമായിരിക്കും. അത്തരമൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം സോഷ്യൽ
കാത്തിരിപ്പിന് വിരാമം! പ്രമുഖ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ബ്രാൻഡായ എൽജിയും ഇന്ത്യൻ ഓഹരി വിപണിയിലേക്ക്. ഇതിനു മുന്നോടിയായി പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തുന്നതിനുള്ള അപേക്ഷ (ഡിആർഎച്ച്പി) ഇന്ത്യൻ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡിന് (സെബി) എൽജി ഇലക്ട്രോണിക്സ് സമർപ്പിച്ചു.
ഭാരത് എൻസിഎപിയിൽ അഞ്ച് സ്റ്റാർ സുരക്ഷ നേടി ഹ്യുണ്ടേയ് എസ്യുവി ട്യൂസോൺ. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയ വെര്‍നയ്ക്ക് പിന്നാലെ അഞ്ച് സ്റ്റാർ നേടുന്ന ഹ്യുണ്ടേയ് വാഹനമായി മാറി ട്യൂസോൺ. ഹ്യുണ്ടേയ് ട്യൂസോണാണ് ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയിരിക്കുന്നത്.
Results 1-10 of 140