Activate your premium subscription today
ലുഫ്താൻസ സിഇഒ കാർസ്റ്റൺ സ്പോറിന്റെ ഭാര്യ വിവിയൻ സ്പോർ ഓടിച്ച വാഹമനിടിച്ച് യുവതിക്ക് ദാരുണാന്ത്യം. സാർഡിനിയയിലെ കോസ്റ്റ സ്മെറാൾഡയിലുള്ള പോർട്ടോ സെർവോയിൽ യുവതി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.
നോർമൻ, ഒക്ലഹോമ∙ നോർമനിൽ സ്കൂൾ ബസും ഒരു പിക്കപ്പ് ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചതായി നോർമൻപൊലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12:30-ഓടെയാണ് ഈ ദാരുണ സംഭവം നടന്നത്.84-ആം അവന്യൂ NE-നും 108-ആം അവന്യൂവിനും ഇടയിലുള്ള ഫ്രാങ്ക്ലിൻ റോഡിൽ വെച്ചാണ് പിക്കപ്പ് ട്രക്കും നോർമൻ പബ്ലിക് സ്കൂൾ
മസ്കത്ത് ∙ ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരണപ്പെട്ടു. രണ്ട് ഒമാനി പൗരന്മാരും മൂന്ന് ഇമാറാത്തികളുമാണ് മരണപ്പെട്ടത്. സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡില്‍ മഖ്ഷന് വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. മൂന്ന് വാഹനങ്ങള്‍ തമ്മില്‍
അമിത വേഗം ആപത്ത് ക്ഷണിച്ചു വരുത്തുമെന്നതിനു എത്ര പാഠങ്ങൾ മുമ്പിലുണ്ടെങ്കിലും അതൊന്നും മുഖവിലയ്ക്കെടുക്കാത്തവർ നമുക്ക് ചുറ്റിലും നിരവധിയുണ്ട്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായ ഈ അപകടവും അമിത വേഗത്തിന്റെ പരിണിതഫലമായിരുന്നു. എന്നാൽ വേഗത്തിൽ വാഹനമോടിച്ച വ്യക്തി മാത്രമല്ല, നിരപരാധിയായ മറ്റൊരു ജീവനും ആ അപകടത്തിന് ബലി നൽകേണ്ടി വന്നു എന്നതാണ് നിർഭാഗ്യകരം. മൈസൂരുവിലാണ് ഇരു ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു ജീവനുകൾ നഷ്ടപ്പെട്ടത്. അപകടത്തിൽ സുസുക്കി ഹയാബുസ ബൈക്ക് പൂർണമായും കത്തിനശിക്കുകയും ചെയ്തു.
ദുബായ് ∙ സൈക്കിളിനു പകരം വ്യാപകമായ ഇലക്ട്രിക് സ്കൂട്ടറുകൾ ഉണ്ടാക്കുന്ന അപകടങ്ങൾ കൂടുന്നു. ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണം. സ്കൂട്ടർ ഇടിച്ച് ഗുരുതര അപകടമുണ്ടായാൽ മുഴുവൻ ചെലവും സ്കൂട്ടർ ഓടിച്ചയാൾ വഹിക്കേണ്ടി വരും. ഇ–സ്കൂട്ടർ
കാസർകോട് ∙ നഗരത്തിൽ കണ്ടെയ്നർ ട്രെയിലറിനടിയിൽ കുടുങ്ങിയ ബൈക്ക് യാത്രക്കാർക്കു ഗുരുതര പരുക്ക്. ഇരിയണ്ണി സ്വദേശികളായ രഞ്ജീഷ് (35), പ്രസാദ് (45) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒരുമണിയോടെ കാസർകോട് എംജി റോഡ് ചന്ദ്രഗിരി പാതയിലേക്ക് കയറുന്ന ഭാഗത്തെ കുഴിയുടെ
പഴയങ്ങാടി ∙ അപകടം തുടർക്കഥയായി പഴയങ്ങാടി – പിലാത്തറ റോഡ്. നടന്നുപോകുന്ന പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചതിന് പിന്നാലെ ബൈക്ക് യാത്രക്കാരനെ കാർ ഇടിച്ചു. പഴയങ്ങാടി – പിലാത്തറ റോഡ് ജങ്ഷനിലാണ് അപകടം പതിവാകുന്നത്. പഴയങ്ങാടി ബസ്റ്റാൻഡ് റോഡിൽ നിന്ന് പിലാത്തറ റോഡിലേക്ക് കയറുകയായിരുന്ന ബൈക്ക് യാത്രക്കാരനെ കാർ
അമ്പലപ്പുഴ ∙ അബുദാബിയിലേക്കു പോകേണ്ട യുവാവിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കാൻ അമിതവേഗത്തിൽ കാറോടിച്ച സുഹൃത്തുക്കൾ റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ടു നിർത്താതെ പോയ കാർ തടയാൻ നോക്കിയ പൊലീസ് ജീപ്പിനും ഇടി കിട്ടി. റോഡിലെ ഡിവൈഡറിൽ തട്ടി ഒരു ടയർ പൊട്ടിയിട്ടും 5 കിലോമീറ്ററോളം കാർ നിർത്താതെ ഓടിച്ചു. ഇടയ്ക്കു വഴിതെറ്റി വണ്ടി നിർത്തിയപ്പോൾ പിന്തുടർന്നെത്തിയ പൊലീസും നാട്ടുകാരും ചേർന്നു കാറിലുണ്ടായിരുന്ന 6 പേരെയും ഓടിച്ചിട്ടു പിടികൂടി.
ജിദ്ദയിൽ നിന്ന് ജിസാനിലേക്ക് സ്റ്റേഷനറി സാധനങ്ങളുമായി പോയ വാഹനം അപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. ജിദ്ദ ജാമിയ ഖുവൈസിൽ താമസിക്കുന്ന കോഴിക്കോട് കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കൽ കിഴക്കേചെവിടൻ അബ്ദുൽ മജീദ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ബാദുഷ ഫാരിസ് (25) ആണ് മരിച്ചത്.
ഇരിട്ടി ∙ നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു. വളയങ്കോട് സ്വദേശി കൊട്ടിലിങ്കൽ സുബൈർ (45) ആണ് മരിച്ചത്. ഇരിട്ടി മലയോര ഹൈവേയിൽ കരിക്കോട്ടക്കരി കൊട്ടുകപ്പാറ കാലി വളവിലായിരുന്നു അപകടം. സുബൈറാണ് ഓട്ടോയോടിച്ചിരുന്നത്. ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയ്ക്ക് അടിയിൽ കുടുങ്ങിയ സുബൈറിനെ നാട്ടുകാർ രക്ഷപ്പെടുത്തി ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ചാർ യൂണിറ്റ് നടത്തി വരികയായിരുന്നു സുബൈർ.
Results 1-10 of 7360