Activate your premium subscription today
ന്യൂഡൽഹി∙ ടാക്സി ഡ്രൈവർമാരെ കൊലപ്പെടുത്തിയശേഷം മുതലകൾക്ക് ഭക്ഷിക്കാനായി വലിച്ചെറിയും, കൊലപ്പെടുത്തിയത് 50 പേരെ; ‘മരണത്തിന്റെ ഡോക്ടർ’ എന്നറിയപ്പെടുന്ന ഡോ.ദേവേന്ദർ ശർമ പൊലീസ് പിടിയിലായി. രണ്ടു വർഷം മുൻപ് പരോളിലിറങ്ങി മുങ്ങിയ ശർമ രാജസ്ഥാനിലെ ആശ്രമത്തിൽ പുരോഹിതനെന്ന വ്യാജേന ഒളിവിൽ കഴിയുമ്പോഴാണ് പിടിയിലായത്. 2004ൽ അറസ്റ്റിലായ ശര്‍മയ്ക്ക് 2023 ജൂണിലാണ് പരോൾ ലഭിച്ചത്.
തിരുവനന്തപുരം∙ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതിയെ മാലമോഷണക്കുറ്റം ആരോപിച്ച് മണിക്കൂറുകളോളം അന്യായമായി തടങ്കലില്‍ വച്ച് മാനസികമായി പീഡിപ്പിച്ച സംഭവം തിരുവനന്തപുരം ജില്ലയ്ക്കു പുറത്തുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍. ദക്ഷിണ മേഖല ഐജിക്കാണ് കമ്മിഷണര്‍ ഇതു സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. മനുഷ്യാവകാശ കമ്മിഷന് വിഷയത്തില്‍ ഇടപെട്ട് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു.
ന്യൂഡൽഹി ∙ 20 ലക്ഷം രൂപ വായ്പ തിരിച്ചടയ്ക്കാൻ സഹായിച്ച കരാറുകാരനു പഞ്ചായത്ത് പണയപ്പെടുത്തിയ വനിതാ പ്രസിഡന്റിനെ (സർപഞ്ച്) ചുമതലകളിൽനിന്നു നീക്കി. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ കരോട് പഞ്ചായത്തിന്റെ സർപഞ്ചായ ലക്ഷ്മിഭായിക്കും കരാറുകാരനും പഞ്ചായത്ത് അംഗവുമായ രൺവീർ ഖുഷ്വാഹയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. 100 രൂപയുടെ മുദ്രപ്പത്രത്തിലുണ്ടാക്കിയ കരാർപ്രകാരം ഖുഷ്വാഹയ്ക്കു ലക്ഷ്മിഭായ് പഞ്ചായത്ത് ‘കൈമാറി’.
ലക്നൗ ∙ ഉത്തർപ്രദേശിലെ മൊറാദാബാദിൽ 12 വയസ്സുള്ള ദലിത് പെൺകുട്ടിയെ സ്കൂൾ കെട്ടിടത്തിനുള്ളിൽവച്ച് പീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത അഞ്ച് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പന്ത്രണ്ടിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള, 7 മുതൽ 9 വരെ ക്ലാസുകളിലെ
ബെംഗളൂരു ∙ ബെംഗളൂരുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം പെട്ടിയിലാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍. ചന്ദപുര റെയില്‍വേ പാലത്തിനടുത്തുള്ള ട്രാക്കിന്റെ പരിസരത്താണ് മൃതദേഹം കണ്ടെത്തിയത്. പെട്ടി കണ്ട വഴിയാത്രക്കാരനാണ് അടുത്തുള്ള സൂര്യനഗർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്.
ന്യൂഡൽഹി∙ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായൺപുർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകൾക്കായി തിരച്ചിൽ തുടരുകയാണ്. ഓപ്പറേഷൻ ആരംഭിച്ചിട്ട് 72 മണിക്കൂർ പിന്നിട്ടതായും ഒരു പ്രധാന നേതാവടക്കം കൊല്ലപ്പെട്ടതായും സംസ്ഥാന ആഭ്യന്തര മന്ത്രി വിജയ്
കൊടുവള്ളിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് പൊലീസ്. പ്രതികളെന്ന് സംശയിക്കുന്നവരുടെ ഫോട്ടോയും യുവാവിന്റെ ഫോട്ടോയുമാണ് പൊലീസ് പുറത്തു വിട്ടത്. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ നമ്പറും പുറത്തു വിട്ടിട്ടുണ്ട്.
അബുദാബി ∙ റോഡിൽ കുടുങ്ങുന്ന ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനും ഡ്രോണുകൾക്ക് നിരീക്ഷണത്തിനും പരിശോധനയ്ക്കുമായി പറന്നുയരാനും സംവിധാനമുള്ള മൊബൈൽ പൊലീസ് സ്റ്റേഷൻ യുഎഇയിൽ ആരംഭിക്കുന്നു. പൂർണമായും പ്രാദേശികമായി നിർമിച്ച ഇ– വാഹനമാണ് സഞ്ചരിക്കുന്ന പൊലീസ് സ്റ്റേഷനായി മാറുക. ഒരിക്കൽ ചാർജ് ചെയ്താൽ 900
കാൻപുർ ∙ ‘എത്ര കൃത്യതയോടെ ആസൂത്രണം ചെയ്താലും കുറ്റകൃത്യത്തിന്റെ ഒരു തെളിവെങ്കിലും അവശേഷിക്കും’: കുറ്റാന്വേഷണ രംഗത്തെ ഈ ചൊല്ല് ഉത്തർപ്രദേശിൽ യാഥാർഥ്യമായി. കാന്‍പുരിലെ ലക്ഷ്മൺ ഖേഡ ഗ്രാമത്തിലെ ധർമേന്ദ്ര പാസിയുടെ കൊലപാതകികൾ അവശേഷിപ്പിച്ച തെളിവുകൾ തേടി പൊലീസ് പോയപ്പോൾ പിടിയിലായത് ഭാര്യ റീനയും ധർമേന്ദ്രയുടെ ബന്ധുവായ സതീഷും.
തിരുവനന്തപുരം ∙ രണ്ടരപ്പവന്റെ സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനില്‍ 20 മണിക്കൂറോളം മാനസിക പീഡനത്തിന് ഇരയായ ദലിത് യുവതി ബിന്ദു കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത്. സംഭവവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട എസ്ഐ എസ്.ജെ.പ്രസാദ് ബാബുവിനെ സിറ്റി പൊലീസ് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. 25 ദിവസത്തിനു ശേഷം മുഖം രക്ഷിക്കാന്‍ പൊലീസ് എടുത്ത നടപടിയില്‍ തൃപ്തിയില്ലെന്ന് ബിന്ദു പറഞ്ഞു. തന്നെ ഏറ്റവും കൂടുതല്‍ മാനസികമായി പീഡിപ്പിച്ച രണ്ടു പൊലീസുകാര്‍ക്കെതിരെയും നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടു.
Results 1-10 of 3488