Activate your premium subscription today
നെടുമ്പാശേരി ∙ കൊച്ചി വിമാനത്താവള പരിസരത്ത് ഡ്രോണുകളും മറ്റും പറത്തുന്നതിനും ലേസർ രശ്മിക്കും നിരോധനം ഏർപ്പെടുത്തി.വിമാനത്താവളത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ (റെഡ് സോൺ) മൈക്രോലൈറ്റ് എയർക്രാഫ്റ്റ്, എയ്റോ മോഡലുകൾ, പാര ഗ്ലൈഡറുകൾ, ആളില്ലാ വ്യോമ സംവിധാനങ്ങൾ (യുഎഎസ്), ഡ്രോണുകൾ, പവർ ഹാൻഡ് ഗ്ലൈഡറുകൾ, ലേസർ
മൂവാറ്റുപുഴ∙ ശക്തമായ മഴയും മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്ന് കൂടുതൽ വെള്ളം ഒഴുക്കുകയും ചെയ്തതിനെ തുടർന്ന് മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു.മൂവാറ്റുപുഴയാറിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പുഴയോര നടപ്പാത, ഇലാഹിയ കോളനി എന്നിവിടങ്ങളിൽ പുഴ കരകവിഞ്ഞ് ഒഴുകി എങ്കിലും വീടുകളിലേക്ക് വെള്ളം കയറിയില്ല.
പെരുമ്പാവൂർ ∙ പെരിയാറിനാൽ ചുറ്റപ്പെട്ട ഒക്കൽ തുരുത്തിലേക്കുള്ള ചപ്പാത്ത് റോഡ് വെള്ളത്തിൽ മുങ്ങിയതിനാൽ തുരുത്ത് ഒറ്റപ്പെട്ടു. കൈവരി വരെ മുങ്ങി. പുറംലോകത്തേക്കുള്ള ഏക മാർഗമാണ് ചപ്പാത്ത്.24 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഒക്കൽ പഞ്ചായത്തു നൽകിയ വഞ്ചി ഉപയോഗിച്ചാണ് ഇവർ പുറത്തേക്കു പോകുന്നത്. വലിയ
കാക്കനാട്∙ ഫെയർ മീറ്ററും ഫിറ്റ്നസും പെർമിറ്റും ഇല്ല, നികുതിയും ഇൻഷുറൻസും അടച്ച കാലം മറന്നു, യാത്രക്കാരിൽ നിന്ന് വാങ്ങുന്നത് അമിത നിരക്ക്– കൊച്ചി നഗരത്തിലും പരിസരത്തും പരിശോധനയ്ക്കിറങ്ങിയ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി പിഴയിട്ടത് 166 ഓട്ടോറിക്ഷകൾക്ക്. 439 ഓട്ടോകൾ പരിശോധിച്ചപ്പോഴാണ് ഇത്രയും
കൊച്ചി ∙ മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതിയിലേക്കുള്ള (എംപിസി) തിരഞ്ഞെടുപ്പ് ഇന്നു മുതൽ ആരംഭിക്കും. രഹസ്യ ബാലറ്റാണ്. ഇന്നു തന്നെ വോട്ടെണ്ണും.കലക്ടറേറ്റ് പ്ലാനിങ് ഹാളിൽ നടക്കുന്ന വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മെട്രോപ്പൊലിറ്റൻ ഏരിയയിൽ ഉൾപ്പെടുന്ന 29 ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരിൽ നിന്നുള്ള
ആലുവ ∙ നഗരസഭ 13–ാം വാർഡിൽ മദ്രസ ലൈനിൽ ഞായറാഴ്ച രാത്രി ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്നു മാറ്റിപ്പാർപ്പിച്ച 4 വീട്ടുകാർക്കും ഉടനെ തിരിച്ചെത്തി സ്വന്തം വീടുകളിൽ താമസം തുടങ്ങാൻ കഴിയില്ല. അപകട സ്ഥിതി തുടരുന്നതാണ് കാരണം. ആയത്ത് സൈനുദ്ദീൻ, ആയത്ത് മജീദ്, കാവുപുരയിൽ മുംതാസ് ലത്തീഫ്, ആളംപറമ്പിൽ ഷാജഹാൻ
മൂവാറ്റുപുഴ∙ നഗരത്തിന്റെ പ്രൗഢ സ്മാരകമായ കെ.എം. ജോർജ് സ്മാരക മുനിസിപ്പൽ ടൗൺഹാൾ നാശത്തിന്റെ വക്കിൽ. കെട്ടിടത്തിന്റെ മുൻഭാഗത്ത് ഉൾപ്പെടെ കോൺക്രീറ്റ് അടർന്നു വീണ് കമ്പികൾ പുറത്തു കാണാവുന്ന നിലയിലാണ്. ടൗൺ ഹാളിന്റെ ഭിത്തികളിൽ പലയിടത്തും പൊട്ടൽ വീണിരിക്കുകയാണ്. കെട്ടിടത്തിന്റെ ബലക്ഷയത്തെക്കുറിച്ചു
കൊച്ചി ∙ ഇന്ന് എട്ടാം പിറന്നാൾ ആഘോഷിക്കുന്ന മെട്രോയ്ക്കു ശുഭയാത്ര. ഒരു വർഷം മുൻപേ നിർമാണം തുടങ്ങിയ കാക്കനാട് ലൈൻ എങ്ങുമെത്തിയിട്ടില്ല. എയർപോർട്ട് വഴി അങ്കമാലിക്കുള്ള 3 –ാം ഘട്ടത്തിന്റെ പ്രോജക്ട് സമർപ്പിച്ചിട്ടില്ല. മറൈൻഡ്രൈവിലേക്കുള്ള ലൂപ് ലെയിനിന്റെ കാര്യത്തിലും തീരുമാനമായില്ല. ഇതൊക്കെയാണെങ്കിലും
അപേക്ഷക്ഷണിച്ചു വൈപ്പിൻ∙ ഞാറയ്ക്കൽ ഗ്രാമ പഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതിയിലെ വ്യക്തിഗത ഗ്രൂപ്പ് ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ പഞ്ചായത്ത് ഓഫിസ്, അങ്കണവാടികൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പൂരിപ്പിച്ച അപേക്ഷകൾ 21 വരെ പഞ്ചായത്ത് ഓഫിസിൽ സ്വീകരിക്കും.
കൊച്ചി∙ ഞായറാഴ്ച പെയ്ത ശക്തമായ മഴയിൽ ജില്ലയിലെ പുഴകൾ കരകവിഞ്ഞതോടെ ചിലയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. പെരിയാറിൽ ജലനിരപ്പുയർന്ന് ആലുവ മണപ്പുറം മുങ്ങി. ക്ഷേത്രത്തിൽ മഹാദേവ വിഗ്രഹത്തിനു മുകളിലൂടെ ജലമൊഴുകി ആറാട്ട് നടന്നു. ഇന്നലെ രാവിലെ മൂവാറ്റുപുഴയാറിലെ ജലനിരപ്പ് മുന്നറിയിപ്പു നില കവിഞ്ഞ് ഉയർന്നു. 10.927
Results 1-10 of 10000