Activate your premium subscription today
ഇരിട്ടി ∙ നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു. വളയങ്കോട് സ്വദേശി കൊട്ടിലിങ്കൽ സുബൈർ (45) ആണ് മരിച്ചത്. ഇരിട്ടി മലയോര ഹൈവേയിൽ കരിക്കോട്ടക്കരി കൊട്ടുകപ്പാറ കാലി വളവിലായിരുന്നു അപകടം. സുബൈറാണ് ഓട്ടോയോടിച്ചിരുന്നത്. ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയ്ക്ക് അടിയിൽ കുടുങ്ങിയ സുബൈറിനെ നാട്ടുകാർ രക്ഷപ്പെടുത്തി ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ചാർ യൂണിറ്റ് നടത്തി വരികയായിരുന്നു സുബൈർ.
ആലക്കോട് ∙ ന്യൂമോണിയ ബാധിച്ച് വിദ്യാർഥി മരിച്ചു. മണക്കടവ് ശ്രീപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ഹരികൃഷ്ണൻ (15) ആണ് മരിച്ചത്. വായിക്കമ്പ പൊറ്റമല ഹരിപ്രകാശിന്റെയും ജയകുമാരിയുടെയും മകനാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സഹോദരൻ: ഹരിനന്ദൻ.
കണ്ണൂർ ∙ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് റബര് ടാപ്പിങ് തൊഴിലാളി മരിച്ചു. കോട്ടയം പനമറ്റം ഇളംകുളം അപ്പു നിവാസിൽ രാജേന്ദ്രൻ (54) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവും ടാപ്പിങ് തൊഴിലാളിയുമായ ടി.സി. അനൂപ് മോന് പരുക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ഏഴോടെ മയ്യിൽ കയരളം മൊട്ടയില് വച്ചാണ് അപകടം. പെരുവങ്ങൂരിലേക്ക് പോകുമ്പോൾ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ രാജേന്ദ്രൻ ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു.
കണ്ണൂർ∙ ആറു മാസത്തിനുള്ളിൽ കണ്ണൂർ സിറ്റി പൊലീസ് സൈബർ സെൽ കണ്ടെത്തി തിരികെ നൽകിയത് 300 നഷ്ടപ്പെട്ട മൊബൈൽ ഫോൺ. സിറ്റി പൊലീസ് കമ്മിഷണർക്കു കീഴിൽ വന്ന പരാതികളിലാണ് ഇത്രയും ഫോൺ അന്വേഷിച്ചു കണ്ടെത്തിയത്. 16 ദിവസത്തിനുള്ളിൽ കണ്ടെത്തിയ 33 ഫോണുകൾ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിൽ കമ്മിഷണർ പി.നിധിൻരാജ്
കണ്ണൂർ ∙ പാക്ക് ചാരവൃത്തിക്കേസിൽ അറസ്റ്റിലായ ട്രാവൽ വ്ലോഗർ ജ്യോതി മൽഹോത്ര കണ്ണൂരിൽ തങ്ങിയത് ഒരു രാത്രി. കാങ്കോൽ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തിൽ പോകാനായി ജനുവരി 15ന് ആണ് ജ്യോതി കണ്ണൂരിൽ എത്തിയത്.ബെംഗളൂരുവിൽനിന്ന് കണ്ണൂരിലെത്തിയ ജ്യോതി പയ്യാമ്പലത്തെ റിസോർട്ടിൽ തങ്ങി പിറ്റേന്ന് രാവിലെ
കല്യാശ്ശേരി ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഇരുകരകളിലായ കല്യാശ്ശേരിക്കാർക്ക് നടന്നുപോകാൻ പുതിയ മേൽ നടപ്പാലം (ഫൂട്ട് ഓവർ ബ്രിജ്) അനുവദിച്ചു. നിർദിഷ്ട മേൽ നടപ്പാലം കല്യാശ്ശേരി മോഡൽ പോളിടെക്നിക്കിനും കെപിആർ ഗോപാലൻ സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിനും ഇടയിലുള്ള സ്ഥലത്ത് നിർമിക്കണമെന്ന ആവശ്യം ശക്തമായി.
തലശ്ശേരി ∙ രണ്ടാംവിവാഹം കഴിക്കുന്നതിന്റെ വിരോധത്തിൽ സഹോദരിയെ കുത്തിക്കൊല്ലുകയും വിവാഹം കഴിക്കാനിരുന്നയാളെ കുത്തിപ്പരുക്കേൽപിക്കുകയും ചെയ്തെന്ന കേസിൽ 2 സഹോദരന്മാർ കുറ്റക്കാരെന്നു കോടതി. നാലു പ്രതികളെ വിട്ടയച്ചു.ഉളിയിൽ പടിക്കച്ചാലിലെ ഷഹത മൻസിലിൽ ഖദീജയെ (28) കൊല്ലുകയും ഫറോക്ക് കോടമ്പുഴയിലെ ഷാഹുൽ
ഇരിട്ടി ∙ ആറളം ഫാം പുനരധിവാസ മേഖലയിൽ ശമനമില്ലാതെ കാട്ടാനക്കലി. കഴിഞ്ഞ രാത്രി ബ്ലോക്ക് 9ലെ കാളിക്കയത്ത് പുഷ്പ രമേശിന്റെ വീടിനു മുകളിലേക്ക് കാട്ടാന പ്ലാവ് മറിച്ചിട്ടു. വീട്ടുമുറ്റത്തെത്തിയ ആന ചക്ക പറിച്ചുതിന്ന ശേഷമാണു പ്ലാവ് വീടിനു മുകളിലേക്ക് തള്ളിയിട്ടത്. വനം ആർആർടി എത്തി പ്ലാവ് മുറിച്ചുമാറ്റി.
പഴയങ്ങാടി∙ കല്ലുമ്മക്കായയ്ക്കും ഇളമ്പയ്ക്കയ്ക്കും പ്രശസ്തമായ കണ്ണൂരിലെ അടുക്കളയിൽ ഇപ്പോൾ വേവുന്നത് തമിഴ്നാട്ടിൽ നിന്നെത്തുന്ന ഇളമ്പക്ക. കിലോഗ്രാമിന് 50 രൂപയാണ് വില. മഴക്കാലമായതോടെ ഇവിടെ പുഴയിൽ ഇളമ്പയ്ക്ക ഇല്ലാതായി. ഓരുവെള്ളത്തിലാണ് ഇളമ്പയ്ക്ക ഉണ്ടാകുക. ഹോട്ടലുകളിലെ പ്രധാന വിഭവങ്ങളിലൊന്നാണ്
താലൂക്ക് ആശുപത്രി വാർഡുകൾ മാറ്റി തളിപ്പറമ്പ് ∙ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം, കുട്ടികളുടെ വാർഡ്, ഗർഭിണിയുടെ വാർഡ്, പുരുഷന്മാരുടെ വാർഡ്, സ്ത്രീകളുടെ വാർഡ് എന്നിവ പുതിയ കെട്ടിടത്തിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു. ഓർത്തോ, മാനസിക, സർജറി വിഭാഗങ്ങൾ എന്നീ ഒപി സേവനങ്ങൾ പഴയ അത്യാഹിത
Results 1-10 of 10000