Activate your premium subscription today
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉച്ചസ്ഥായിയില്‍ നില്ക്കുന്ന സമയത്ത് മറ്റുള്ളവരുടെ ദൃഷ്ടികോണില്‍ നിന്നകന്ന് സ്വിറ്റ്സർലൻഡിലെ ജനീവയില്‍ നടന്ന ചര്‍ച്ചകളുടെ അവസാനം അമേരിക്കയും ചൈനയും തങ്ങളുടെ ഇടയില്‍ അരങ്ങേറിക്കൊണ്ടിരുന്ന വ്യാപാര യുദ്ധത്തിന് താത്കാലിക ‘വെടിനിര്‍ത്തല്‍’ നടപ്പാക്കാന്‍ തീരുമാനമായി. ജനുവരിയില്‍ ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ വന്ന ശേഷം തുടങ്ങി വച്ച ഈ യുദ്ധത്തില്‍ ഇരു രാജ്യങ്ങളും ഉപയോഗിച്ച പ്രധാന ആയുധം ഇറക്കുമതി ചുങ്കം ആയിരുന്നു. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക 145 ശതമാനം വരെ ചുങ്കം ചുമത്തിയപ്പോള്‍ ചൈനയും ഇതേ നാണയത്തില്‍ അമേരിക്കയില്‍നിന്നുള്ള ഇറക്കുമതികള്‍ക്ക് 125 ശതമാനം തീരുവ ഈടാക്കി കൊണ്ട് തിരിച്ചടിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ ഒരു രാജ്യത്തിനും താങ്ങാന്‍ സാധിക്കാത്ത ഈ അമിത ചുങ്കം ചുമത്തുന്നതിനു പുറമെ രണ്ടു രാജ്യങ്ങളും ചില പ്രത്യേക വസ്തുക്കളുടെ കയറ്റുമതിയുടെ മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചില സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കടുത്ത നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇങ്ങനെ വ്യാപാര വാണിജ്യ ബന്ധങ്ങള്‍ പാടേ താറുമാറിലാകുമെന്ന സ്ഥിതി ഉടലെടുത്തപ്പോഴാണ് വാഷിങ്ടണും ബെയ്ജിങും നിഷ്പക്ഷമായ മൂന്നാം രാജ്യത്തില്‍ പ്രാരംഭ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചത്. തന്റെ രണ്ടാമൂഴത്തില്‍, സ്ഥാനമേല്‍ക്കുന്നതിനു മുന്‍പ് തന്നെ ട്രംപ്
ഹോങ്കോങ്∙ പരസ്പരം ചുമത്തിയ വ്യാപാരക്കരാർ 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യാൻ യുഎസും ചൈനയും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി. മേയ് 14 മുതൽ ചൈനീസ് ഉൽപന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ 145% തീരുവ എന്നത് 30 ശതമാനത്തിലേക്കു താഴ്ത്തും.
യുഎസും ചൈനയും തമ്മിലുള്ള ‘തീരുവ യുദ്ധം’ പരിഹരിക്കാൻ ഇരുരാജ്യങ്ങളും നടത്തിയ ചർച്ചയിൽ ഏകദേശ ധാരണ. വ്യവസ്ഥകൾ വിശദീകരിക്കാൻ തൽക്കാലം പരിമിതിയുണ്ടെന്ന് രണ്ടു രാജ്യങ്ങളും അറിയിച്ചെങ്കിലും ഇന്ന് ഔദ്യോഗിക അറിയിപ്പ് പുറത്തുവരുമെന്നാണ് സൂചന. ചർച്ചകൾ സൗഹാര്‍ദപരവും ക്രിയാത്മകവുമായിരുന്നെന്ന് ചൈനീസ് ഉപപ്രധാനമന്ത്രി ഹീ ലിഫെങ് പറഞ്ഞു. യുഎസുമായി സാമ്പത്തികയുദ്ധത്തിന് ചൈനയ്ക്ക് താൽപര്യമില്ല. എന്നാൽ, ചൈനയുടെ താൽപര്യം സംരക്ഷിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുമായുള്ള വ്യാപാര യുദ്ധത്തിന് അയവുവരുത്താൻ യുഎസ്. തീരുവ ചർച്ച ചെയ്യാൻ ജനീവയിൽ വിളിച്ചു ചേർത്ത യോഗം ആരംഭിച്ചു. യുഎസ്, ചൈനീസ് ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറും ജനീവയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ബന്ധം വഷളാകുന്നത് റീറ്റെയ്ൽ നിക്ഷേപകർക്കിടയിൽ യുദ്ധഭയത്തിന് കാരണമായെങ്കിലും ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിലും നേട്ടമുറപ്പിച്ചു. റിലയൻസിന്റെ റിസൾട്ടിന്റെ പിൻബലത്തിൽ നേട്ടത്തോടെ ആഴ്ച തുടങ്ങിയ ഇന്ത്യൻ വിപണിക്ക് വിദേശ-ആഭ്യന്തര ഫണ്ടുകളുടെ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച തീരുവകളും അതെത്തുടർന്നുണ്ടായ വ്യാപാരയുദ്ധവും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചാവിഷയമായി. യുഎസിനു മറുപടിയെന്ന നിലയിൽ ചൈന, ഏഴു റെയർ എർത്ത് മൂലകങ്ങളുടെ കയറ്റുമതിക്കു നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ശാസ്ത്ര– സാങ്കേതിക വികസനത്തിന്റെ നട്ടെല്ലു തകർക്കുന്ന തീരുമാനമെന്നാണ് ഇതു വിശേഷിപ്പിക്കപ്പെട്ടത്. എന്താണ് റെയർ എർത്ത് മൂലകങ്ങൾക്ക് ഇത്ര പ്രാധാന്യം? പീരിയോഡിക് ടേബിളിൽ മൂലകങ്ങളെ വരികളായും (പീരിയഡ്) നിരകളായും (ഗ്രൂപ്പ്) ആറ്റമിക സംഖ്യയുടെ വർധന അനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട്. ഈ പട്ടികയിൽ 118 മൂലകങ്ങളുണ്ട്. ഇവയിൽ വികിരണങ്ങളില്ലാത്ത മൂലകങ്ങൾ 83 എണ്ണം. അറുപതിലധികം ലോഹങ്ങളാണു ഫോണിനെ ‘സ്മാർട്’ ആക്കുന്നത്. ഇവയിൽ റെയർ എർത്ത് ലോഹങ്ങൾ ഏറ്റവും പ്രാധാന്യം അർഹിക്കുന്നു. അതിനു ചില കാരണങ്ങളുണ്ട്.
രക്തച്ചൊരിച്ചിലുള്ള രണ്ടു യുദ്ധങ്ങൾ ഇപ്പോഴും തുടരുമ്പോഴും, ലോകശ്രദ്ധ പിടിച്ചു പറ്റുന്നത് രണ്ടു വന്‍ ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിലാണ്. ഡോണള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് ആയി രണ്ടാം തവണ അധികാരം ഏറ്റെടുത്തതിനുശേഷം കരുത്തുകൂട്ടിയ ഈ പോരാട്ടത്തിൽ ആരാവും വിജയി എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം. ഇരു രാജ്യങ്ങളും ആദ്യപടിയായി ഇറക്കുമതിച്ചുങ്കം കുത്തനെ ഉയര്‍ത്തുകയും കയറ്റുമതികളുടെയും സേവനങ്ങളുടെയും മേല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയുമാണ് യുദ്ധകാഹളം മുഴക്കിയത്. ഇതിന്റെ ബുദ്ധിമുട്ടുകള്‍ ബാക്കി രാഷ്ട്രങ്ങളെയും ബാധിക്കുമെന്നതിനാല്‍ ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാരും സാമ്പത്തികശാസ്ത്ര വിശാരദന്മാരും വ്യവസായ പ്രമുഖരും അത്യന്തം ഉദ്വേഗത്തോടെയാണ് അമേരിക്കയുടെയും ചൈനയുടെയും നീക്കങ്ങള്‍ നിരീക്ഷിക്കുന്നത്. 1971ല്‍ അമേരിക്ക മുന്നിൽ നിന്നാണ് ലോക രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലേക്ക് ചൈനയെ കൈപിടിച്ച് എത്തിച്ചത്. എന്നാൽ പിന്നീട് ചൈന അമേരിക്കയുടെ ഏറ്റവും വലിയ എതിരാളിയായി വളരുക മാത്രമല്ല അവരുടെ വെല്ലുവിളി സ്വീകരിക്കാനുള്ള ശക്തിയും ആര്‍ജിച്ചു. കഴിഞ്ഞ മാസത്തെ (2025 മാർച്ച്) സംഭവപരമ്പരകള്‍ നൽകുന്ന സൂചന ഇതാണ്. 2001ല്‍ ചൈനയെ ലോക വ്യാപാര സംഘടനയില്‍ (World Trade Organisation– WTO) അംഗമാകാന്‍ നിര്‍ബന്ധിച്ചത് അമേരിക്കയാണ്. ഇതുവഴി ആ രാജ്യം ഈ സംഘടനയുടെ നിയമങ്ങള്‍ക്കും തത്വസംഹിതകള്‍ക്കും അനുസരിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയായിരുന്നു അമേരിക്കയ്ക്ക് ഉണ്ടായിരുന്നത്. 2008ല്‍ അമേരിക്കയില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി ലോകത്തെ മുഴുവന്‍ ഗ്രസിക്കുമെന്ന സ്ഥിതി സംജാതമായപ്പോള്‍ രക്ഷകനായി അവതരിച്ചത് ചൈനയാണ്. അന്ന് ചൈന തങ്ങളുടെ പക്കലുള്ള ഡോളര്‍ സമ്പാദ്യം ഉപയോഗിച്ച് അമേരിക്കയുടെ ട്രഷറി പുറപ്പെടുവിച്ച കടപ്പത്രങ്ങള്‍ ( Treasury Bond) നിര്‍ലോഭം വാങ്ങിക്കൂട്ടി. ഇതിനാലാണ് അമേരിക്കയുടെ സമ്പദ്ഘടന അപ്പാടെ കൂപ്പു കുത്താതെ പിടിച്ചു നിന്നതെന്ന കാര്യവും വിസ്മരിക്കാനാകില്ല. ഈ രീതിയില്‍ പരസ്പരം സൗഹൃദത്തിലും രമ്യതയിലും കഴിഞ്ഞ രണ്ടു രാജ്യങ്ങളുടെ ഇടയില്‍ സ്പര്‍ധ ഉണ്ടാകുവാനും അത് വളര്‍ന്ന് ഒരു സമ്പൂര്‍ണ വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുവാനും ഉണ്ടായ സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
വാഷിങ്ടൻ ∙ യുഎസിലെ ട്രംപ് ഭരണകൂടം ചൈനയിൽ നിന്നുള്ള ഇറക്കുമതി തീരുവ 145 ശതമാനമായി വർധിപ്പിച്ചത് കുറച്ചേക്കും. വ്യാപാരയുദ്ധത്തിനു വഴിതുറന്ന തീരുവ വർധനയ്ക്കു പരിഹാരം കാണാൻ ഇരുരാജ്യങ്ങളും ചർച്ചയ്ക്കു തയാറാകുന്നതിന്റെ സൂചനയുണ്ട്. ആ ചർച്ചയിലെ തീരുമാനം അനുസരിച്ചാവും തീരുവ കുറയ്ക്കൽ. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കു തീരുവ വൻതോതിൽ കൂട്ടിയത് യുഎസിലെ വ്യാപാരമേഖലയ്ക്ക് ഗുണകരമായില്ലെന്ന റിപ്പോർട്ടിനെത്തുടർന്നാണ് വീണ്ടുവിചാരം. ഓഹരി വിപണിയിലും കാര്യമായ ഇടിവുണ്ടായി. 145% എന്നത് 50– 65 ശതമാനത്തിലേക്കു കുറച്ചേക്കും.
യുഎസുമായി വ്യാപാരക്കരാർ ഉണ്ടാക്കുന്ന രാജ്യങ്ങൾ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. യുഎസിനെ പിന്തുണയ്ക്കുകയും ചൈനയെ ബാധിക്കുന്ന തരത്തിൽ കരാറുകൾ ഉണ്ടാക്കുകയും ചെയ്യുന്ന രാജ്യങ്ങൾക്കു തിരിച്ചടിയുണ്ടാകുമെന്ന് ഇന്നലെ ചൈനീസ് വിദേശകാര്യ മന്ത്രാലയമാണു വ്യക്തമാക്കിയത്.
ബെയ്ജിങ്∙ യുഎസുമായി വ്യാപാര ഉടമ്പടികൾ ഉണ്ടാക്കുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ചൈന. യുഎസിനെ പിന്തുണയ്ക്കുന്നതും ചൈനയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായതുമായ വ്യാപാര ഉടമ്പടികളിൽ ഏർപ്പെടുന്ന രാജ്യങ്ങൾ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മറ്റു രാജ്യങ്ങൾക്ക് യുഎസ് 10 ശതമാനം താരിഫ് ഏർപ്പെടുത്തിയപ്പോൾ ചൈനയ്ക്ക് ഇത് 145 ശതമാനമാണ്. മറുപടിയായി യുഎസ് ഉൽപന്നങ്ങൾക്ക് ചൈന താരിഫ് 125 ശതമാനമായി വർധിപ്പിക്കുകയും ചെയ്തിരുന്നു.
Results 1-10 of 81