Activate your premium subscription today
അബുദാബി ∙ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗുരുതര പരുക്കേറ്റ 188 പലസ്തീൻകാരെയും കുടുംബാംഗങ്ങളെയും യുഎഇ അടിയന്തരമായി ഒഴിപ്പിച്ചു. പ
കയ്റോ ∙ യുഎസും അറബ് രാജ്യങ്ങളും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്കിടെ ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്. താൽക്കാലിക ടെന്റുകൾക്കും അഭയാർഥി ക്യാംപുകൾക്കും നേരെയായിരുന്നു ആക്രമണം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യപൂർവദേശ സന്ദർശനത്തിനിടെയാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്. 1948 ലെ പലായനത്തിന്റെ ഓർമയ്ക്ക് പലസ്തീനുകാർ ‘നഖ്ബ’ ആചരിക്കുന്ന ദിവസമായിരുന്നു ഇന്നലെ. ബുധനാഴ്ച ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടിരുന്നു.
ജറുസലം ∙ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 70 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബാലിയയിലും ബെയ്ത്ത് ലാഹിയയിലും വീടുകൾക്കുനേരെയായിരുന്നു ഇന്നലെ പുലർച്ചെ തുടർച്ചയായ ആക്രമണമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെപ്പേർ കുടുങ്ങിയിട്ടുണ്ട്. തെക്കൻ ഗാസയിലെ യൂറോപ്യൻ ഹോസ്പിറ്റലിനു സമീപവും കനത്ത ബോംബാക്രമണമുണ്ടായി. ഗാസയിൽനിന്ന് ഇസ്രയേലിനുനേരെ റോക്കറ്റാക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്.
വത്തിക്കാൻ സിറ്റി ∙ ജൂതരുമായി സംവാദം ശക്തിപ്പെടുത്താൻ കത്തോലിക്കാ സഭ ആഗ്രഹിക്കുന്നതായി ലിയോ 14–ാമൻ മാർപാപ്പ അറിയിച്ചു. ഗാസയിലെ യുദ്ധത്തെത്തുടർന്നു വത്തിക്കാനും ഇസ്രയേലും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ പ്രഖ്യാപനം ശ്രദ്ധേയമാണ്. അമേരിക്കൻ ജൂത സമിതിയുടെ മതാന്തര കാര്യങ്ങളുടെ ഡയറക്ടർ റാബി നോം മാരൻസിന് അയച്ച കത്തിലാണിതു വ്യക്തമാക്കിയത്. കത്ത് വത്തിക്കാൻ എക്സിൽ പോസ്റ്റ് ചെയ്തു.
ജറുസലം ∙ ഗാസയിൽ ബന്ദികളിൽ ജീവനോടെ ശേഷിക്കുന്ന ഏക യുഎസ് പൗരനെ ഹമാസ് മോചിപ്പിച്ചു. യുഎസ്–ഇസ്രയേൽ ഇരട്ടപൗരത്വമുള്ള ഈഡൻ അലക്സാണ്ടറെയാണ് (22) ഇന്നലെ ഹമാസ് റെഡ് ക്രോസിനു കൈമാറിയത്. റെഡ് ക്രോസിൽനിന്ന് ഇസ്രയേൽ സൈന്യം ഈഡനെ ഏറ്റുവാങ്ങും. ഈഡനെ സ്വീകരിക്കാൻ യുഎസിലെ ടെക്സസിലുള്ള മാതാപിതാക്കളും സഹോദരങ്ങളും ഇസ്രയേലിൽ എത്തിയിട്ടുണ്ട്. ട്രംപ് ഭരണകൂടവുമായി അനുനയത്തിൽ പോകാനുള്ള ഹമാസിന്റെ താൽപര്യമാണ് ഈഡന്റെ മോചനം സാധ്യമാക്കിയത്. ഇതിനായി യുഎസ്–ഹമാസ് നേരിട്ടു ചർച്ച നടത്തിയിരുന്നു. ഗാസയിൽ ഇനി 59 ബന്ദികൾ ജീവനോടെ ശേഷിക്കുന്നുണ്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്.
കയ്റോ ∙ ഗാസയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിലും സഹായം എത്തിക്കുന്നതിനും യുഎസ് ഭരണകൂടവും ഹമാസും തമ്മിൽ ചർച്ച തുടരുകയാണെന്നും പലസ്തീൻ ഉന്നത ഉദ്യോഗസ്ഥൻ. ഗാസയിൽ ഭക്ഷണം എത്തിക്കുമെന്ന് ട്രംപ് ഉറപ്പു നൽകിയെന്നും ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ബന്ദികളെ വിട്ടയയ്ക്കാൻ തയാറാണെന്നും ഇസ്രയേൽ ഗാസയിൽ നിന്നു പൂർണമായി പിൻമാറിയാൽ സ്ഥിരമായി വെടിനിർത്തലിന് തയാറാണെന്നും ഹമാസ് അറിയിച്ചു.
ജറുസലം ∙ ഇസ്രയേൽ സൈന്യം ശനിയാഴ്ച രാത്രി നടത്തിയ ബോംബാക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 11 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ ആക്രമണത്തിൽ മാതാപിതാക്കളും രണ്ടു കുട്ടികളും കൊല്ലപ്പെട്ടു. സൈക്കിളിൽ പോകുകയായിരുന്ന ആളും കുട്ടിയും മറ്റൊരു ആക്രമണത്തിൽ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ പതിനാറു വയസ്സുകാരനും ജീവൻ നഷ്ടമായി. ഗാസയിലേക്കു ഭക്ഷ്യവസ്തുക്കളടക്കം സഹായം എത്തുന്നത് ഇസ്രയേൽ തടഞ്ഞിട്ട് രണ്ടരമാസമായി. ഇതോടെ യുഎൻ അടക്കം സന്നദ്ധസംഘടനകളുടെ സൗജന്യ ഭക്ഷണവിതരണവും അവതാളത്തിലായി.
ജറുസലം ∙ യുദ്ധാനന്തര ഗാസയിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള താൽക്കാലിക ഭരണസംവിധാനത്തിന് ഇസ്രയേലും യുഎസും പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഗാസയിൽ പലസ്തീൻ സംഘടനകളുടെ സമ്പൂർണ നിരായുധീകരണവും സ്ഥിരതയും സാധ്യമാകുംവരെ അമേരിക്കൻ ഭരണം തുടരും. ഭരണത്തിൽ ഹമാസിനോ പലസ്തീൻ അതോറിറ്റിക്കോ പങ്കാളിത്തമുണ്ടാവില്ലെന്നും ഉന്നത സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇസ്രയേലോ യുഎസോ പ്രതികരിച്ചിട്ടില്ല.
ടെൽ അവീവ് ∙ ഗാസ മൊത്തത്തിൽ നിയന്ത്രണത്തിലാക്കാനും അനിശ്ചിതകാലത്തേക്കു സൈന്യത്തെ അവിടെ വിന്യസിക്കാനുമുള്ള പദ്ധതിക്ക് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. പലസ്തീൻ മേഖലയിൽ നിയന്ത്രണം ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിനെതിരെ രാജ്യാന്തരതലത്തിൽ വിമർശനം ഉയർന്നിട്ടുണ്ട്. പദ്ധതി നടപ്പായാൽ വടക്കൻ ഗാസയിൽ നിന്നു പലസ്തീൻകാർ തെക്കൻ ഗാസയിലേക്കു പോകാൻ നിർബന്ധിതരാകും. ഇത് അവിടത്തെ പ്രശ്നം കൂടുതൽ വഷളാക്കും.
വത്തിക്കാൻ സിറ്റി ∙ സമാധാനസന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ സഞ്ചരിച്ചിരുന്ന പോപ്മൊബീൽ ഇനി ഗാസയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യരക്ഷാകേന്ദ്രം. താൻ സഞ്ചരിച്ചിരുന്ന വാഹനം യുദ്ധത്തിൽ തകർന്ന ഗാസയിലെ കുഞ്ഞുങ്ങൾക്ക് ആരോഗ്യരക്ഷാ സൗകര്യം നൽകുന്ന കേന്ദ്രമാക്കി മാറ്റണമെന്നായിരുന്ന പാപ്പയുടെ അവസാന ആഗ്രഹം. ജറുസലമിലെ കാരിത്താസിനു കൈമാറിയ പോപ്മൊബീൽ ഹെൽത്ത് ക്ലിനിക്കായി മാറ്റുന്ന ജോലികൾ ആരംഭിച്ചു. രോഗനിർണയ, ചികിത്സാ സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ അത്യാവശ്യ സംവിധാനവും ഇതിലുണ്ടാവും. ദൂരസ്ഥലങ്ങളിൽ പോലും സഹായമെത്തിക്കാൻ ഇതുപകരിക്കു.
Results 1-10 of 729