Activate your premium subscription today
ന്യൂഡൽഹി∙ അതിർത്തി കടന്നുള്ള ചാരവൃത്തി കേസുകളിലെ പ്രധാനി പാക്കിസ്ഥാൻ പൊലീസിലെ മുൻ സബ് ഇൻസ്പെക്ടറെന്ന് അന്വേഷണ ഏജൻസികൾ. നാസിർ എന്നറിയപ്പെടുന്ന ഇയാളെ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഐഎസ്ഐ ചാരപ്പണിക്കായി റിക്രൂട്ട് ചെയ്തിരുന്നെന്നും അതിനുശേഷം അദ്ദേഹം സ്വമേധയാ സർവീസിൽനിന്നു വിരമിച്ച് യൂട്യൂബറായി മാറിയെന്നുമാണ് വിവരം. നസീറിന്റെ അടുത്ത കൂട്ടാളിയാണ് ചാരവൃത്തി കേസിലെ ‘മാഡം എൻ’ എന്നറിയപ്പെടുന്ന നൗഷബ ഷെഹ്സാദെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. നസീറും നൗഷബയും ചേർന്നാണ് ഇന്ത്യൻ യൂട്യൂബർമാരെ പാക്കിസ്ഥാനിൽ എത്തിച്ച് ചാരവൃത്തിക്ക് പ്രേരിപ്പിച്ചുന്നുവെന്നതും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമായി തെരുവിലൂടെ നടന്നുപോവുകയായിരുന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റം സമ്മതിച്ചു.
ന്യൂഡല്‍ഹി ∙ ജ്യോതി മൽഹോത്രയുടെ അറസ്റ്റിനു ശേഷം പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ പഞ്ചാബ് സ്വദേശിയായ മറ്റൊരു യുട്യൂബർ പിടിയിൽ. ‘ജാന്‍മഹല്‍ വിഡിയോ’ എന്ന യുട്യൂബ് ചാനൽ നടത്തുന്ന ജസ്ബീര്‍ സിങ്ങിനെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്പെഷല്‍ ഓപ്പറേഷന് സെല്‍ ഉദ്യോഗസ്ഥരാണ് ജസ്ബീര്‍ സിങ്ങിനെ പഞ്ചാബിലെ രൂപ്നഗറില്‍നിന്ന് പിടികൂടിയത്.
കണ്ണൂർ ∙ ചാരവൃത്തിക്കു പൊലീസ് കസ്റ്റഡിയിലെടുത്ത ഹരിയാനയിലെ യുട്യൂബര്‍ ജ്യോതി മല്‍ഹോത്ര കണ്ണൂരിലുമെത്തിയതായി വിവരം. പയ്യന്നൂരിനു സമീപത്തെ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള തെയ്യത്തിന്റെ വിഡിയോയിൽ നിന്നുമാണ് ഇക്കാര്യം വ്യക്തമാവുന്നത്. ജ്യോതിയുടെ സമൂഹമാധ്യമത്തിലാണ് ക്ഷേത്രത്തിലെ തെയ്യത്തിന്റെ വിഡിയോയുള്ളത്. വിവരം പുറത്തുവന്നതോടെ പൊലീസ് അന്വേഷണമാരംഭിച്ചു
തിരുവനന്തപുരം∙ ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യുട്യൂബ് വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിൽ നടത്തിയ യാത്രയുടെ വിശദാംശങ്ങൾ തേടിയും ഇവിടെ അവർ ആരെയൊക്കെ കണ്ടുവെന്നറിയാനും കേന്ദ്രത്തിന്റെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തും. ഇതിനു മുന്നോടിയായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
തിരുവനന്തപുരം / കൊച്ചി ∙ ചാരവൃത്തി കേസിൽ അറസ്റ്റിലായ യുട്യൂബ് വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തെപ്പറ്റി ആദ്യം ചെയ്ത വ്ലോഗ് 2023ൽ. വ്യത്യസ്ത സന്ദർഭങ്ങളിൽ കേരളം സന്ദർശിച്ചതിനെപ്പറ്റി ട്രാവൽ വിത്ത് ജോ എന്ന തന്റെ വ്ലോഗിലൂടെ വിഡിയോകൾ പങ്കുവച്ചിട്ടുണ്ട്.2023 ഓഗസ്റ്റിൽ തിരുവനന്തപുരത്ത് എത്തി മടങ്ങിയ ജ്യോതി, പിറ്റേമാസം വീണ്ടുമെത്തി. കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ പങ്കെടുക്കാനായിരുന്നു രണ്ടാം സന്ദർശനം. യാത്രയ്ക്കിടയിൽ അന്നു കേന്ദ്രമന്ത്രിയായിരുന്ന വി.മുരളീധരൻ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്തു.
തൃശൂർ ∙ പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര 3 മാസം മുൻപു കേരളത്തിലെത്തി കൊച്ചിൻ ഷിപ്യാഡ് ഉൾപ്പെടെ തന്ത്രപ്രധാന മേഖലകൾ പശ്ചാത്തലമാക്കി ദൃശ്യങ്ങൾ പകർത്തിയതായി സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി. കൊച്ചിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ, മെട്രോ സ്റ്റേഷനുകൾ, വാട്ടർ മെട്രോ എന്നിവിടങ്ങളിൽനിന്നും ദൃശ്യങ്ങൾ പകർത്തി. മൂന്നാർ, തൃശൂർ കുത്താമ്പുള്ളി നെയ്ത്തുഗ്രാമം, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും എത്തിയതിന്റെ ദൃശ്യങ്ങൾ വ്ലോഗുകളിൽ കണ്ടെത്തി.
യുട്യൂബിലെ മിന്നും താരമാണ് ഹരിയാനയിലെ ഹിസാർ സ്വദേശിനി ജ്യോതി മൽഹോത്ര. 33 വയസ്സുകാരിയായ ജ്യോതിക്ക് 3.77 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള ‘ട്രാവൽ വിത്ത് ജോ’ എന്ന യുട്യൂബ് ചാനലും 1.32 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടുമുണ്ട്. പക്ഷേ ജ്യോതി ഇപ്പോൾ വാർത്തകളിൽ നിറയുന്നത് സമൂഹമാധ്യമത്തിലെ ഇടപെടലിന്റെ പേരിൽ അല്ല, മറിച്ച് ഇന്ത്യയിലെ നിർണായക സുരക്ഷാ വിവരങ്ങൾ പാക്കിസ്ഥാനി ചാര ശൃംഖലയ്ക്ക് ചോർത്തി നൽകിയതിനാണ്. എന്താണ് ഇന്ത്യക്കാരിയായ ജ്യോതിക്ക് പാക്കിസ്ഥാനി ചാര ശൃംഖലയുമുള്ള ബന്ധം? ‘ഓപ്പറേഷൻ സിന്ദൂരിന്’ ശേഷം ഇന്ത്യൻ മണ്ണിൽനിന്ന് പിടിയിലായ ജ്യോതി ശരിക്കും ആരാണ്? രണ്ടു തവണ പാക്കിസ്ഥാൻ സന്ദർശിച്ച ജ്യോതി എങ്ങനെയാണ് പാക്കിസ്ഥാനി ചാര ശൃംഖലയുമായി ബന്ധം സ്ഥാപിച്ചത്? ഇന്ത്യ പുറത്താക്കിയ പാക്ക് നയതന്ത്ര ഉദ്യോഗസ്ഥന് എന്താണ് ഇതിലുള്ള പങ്ക്?
മാഹി സ്വദേശിയായ യുവതി നൽകിയ അപകീർത്തി പരാതിയുമായി ബന്ധപ്പെട്ട് യൂട്യൂബർ ഷാജൻ സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി 12.30ഓടെ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയ അദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. തനിക്കെതിരെ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്നാണ് യുവതി നൽകിയ പരാതിയെന്ന് പൊലീസ് അറിയിച്ചു.
കൊച്ചി ∙ സമൂഹ മാധ്യമത്തിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന പരാതിയിൽ യുട്യൂബർ സന്തോഷ് വർക്കി അറസ്റ്റിൽ. ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന ഇയാളെ നടി ഉഷാ ഹസീനയുടെ പരാതിയിലാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
Results 1-10 of 268