Activate your premium subscription today
ഇന്ത്യയിലെ ഏത് സ്ഥലമാണ് സ്കോട്ലൻഡ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്? പോയിട്ടുണ്ടോ അവിടെ. അവധി ദിനങ്ങൾ ആനന്ദകരമാക്കാനും തിരക്കുകളിൽ നിന്നും മാറി സമയം ചെലവഴിക്കാനുമായി ഒട്ടനവധി പേരെത്തുന്ന കർണാടകയിലെ ഒരു മനോഹര സ്ഥലമാണ് കൂർഗ് അഥവാ കുടഗ് . മൺസൂൺ സീസൺ ഇവിടെ സന്ദർശിക്കാൻ പറ്റിയ സമയമാണ്. ഈ സമയം കൂർഗിനെ കാണാൻ വേറെ തന്നെ ഭംഗിയാണ്. ഇതു മാത്രമല്ല ഒരുപാട് സ്ഥലങ്ങൾ ഇവിടെ കാണാനുമുണ്ട്. കണ്ണൂർ, കാസർകോട് വയനാട് ജില്ലക്കാർക്കൊക്കെ കൂർഗ് അടുത്താണ്. ഇവിടെ നിന്നും അധികം ദൂരമില്ലാത്തതു കൊണ്ടുതന്നെ ഒരു ദിവസം കൊണ്ടൊക്കെ പോയിവരാം.പിന്നെ പോകുന്ന വഴിയും സുന്ദരമാണ്. കൂർഗിൽ വന്നാൽ കോടമഞ്ഞും, കാപ്പിതോട്ടങ്ങളും വ്യൂ പോയിന്റ്റും എല്ലാം നിങ്ങൾക്ക് കാണാനും ആസ്വദിക്കാനും സാധിക്കും. മനോഹരമായ ഭൂപ്രകൃതിയും കാലാവസ്ഥയും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുകയാണ്. മടിക്കേരിയാണ് കൂർഗിന്റെ ജില്ലാ ആസ്ഥാനം. സുഖകരമായ കാലാവസ്ഥ നല്ല അന്തരീക്ഷം എല്ലാം കൂർഗിനെ വേറിട്ടു നിർത്തുന്നു. വളരെ പ്രശസ്തമായ കുശാൽനഗർ,മടിക്കേരി എല്ലാം ഇവിടെയാണ്. വയനാട് ജില്ലയോട് സാമ്യമുള്ള ഭൂപ്രകൃതി നിങ്ങൾക്ക് ഇവിടെയും കാണാൻ സാധിക്കും.
ഡാർജിലിംഗിന്റെ സൗന്ദര്യത്തിന് മഞ്ഞിന്റെ മണവാട്ടി എന്ന വിശേഷണത്തോളം ചേർന്ന മറ്റൊന്നില്ല. കോടമഞ്ഞിലൂടെയുള്ള യാത്ര ശരിക്കും സ്വപ്ന ലോകം പോലെ തോന്നി. ബെംഗളൂരുവിന്റെ തിരക്കുകളിൽ നിന്ന് പറന്നുയർന്ന്, ഏകദേശം മൂന്ന് മണിക്കൂറോളം ആകാശയാത്രയ്ക്ക് ശേഷം ഉച്ചതിരിഞ്ഞ് 12 മണിയോടെ ബാഗ്ഡോഗ്രയിൽ വിമാനമിറങ്ങി. ഹിമാലയൻ താഴ്വരയുടെ കവാടമായ അവിടുന്ന് ടാക്സി പിടിച്ച് ഡാർജിലിംഗിലേക് യാത്ര തിരിച്ചു. ഞങ്ങളുടെ ഡാർജിലിംഗ് യാത്ര ജനുവരി അവസാന വാരത്തിലായിരുന്നു. ഈ സമയം ഡാർജിലിംഗിലെ ശൈത്യകാലമാണ്. അതിശയകരമെന്നു പറയട്ടെ ഞങ്ങളുടെ മൂന്നു വയസുള്ള മകൻ എയ്ഡന്‍ ഈ തണുപ്പ് ഒരു പ്രശ്നമായതേയില്ല. അവൻ ഈ യാത്രയേയും കാലാവസ്ഥയേയും നന്നായി ആസ്വദിച്ചു.
മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരമാണ് അനശ്വര രാജന്. ഗോവന്‍ യാത്രയുടെ ചിത്രങ്ങള്‍ അനശ്വര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. മനോഹരമായ സൂര്യാസ്തമയക്കാഴ്ചയും കടല്‍ത്തീരവും കടലില്‍ നീന്തുന്നതുമെല്ലാം ചിത്രങ്ങളില്‍ കാണാം. മ്യൂസിയം ഓഫ് ഗോവയിൽ നിന്നുള്ള ചിത്രങ്ങളും കാണാം. സാധാരണ ടൂറിസ്റ്റ് സീസണിൽ
ഷിർഡി സായി ബാബായുടെ വലിയ ഒരു ഭക്ത ഒന്നും അല്ലെങ്കിലും 41ാം പിറന്നാൾ അദ്ദേഹത്തിന്റെ സന്നിധിയിൽ വേണം എന്നൊരു ആഗ്രഹം തോന്നി. അതിലുപരി പലയിടത്തായി അദ്ദേഹത്തെ കുറിച്ച് വായിച്ചിട്ടുള്ള കഥകളിലെ ഓരോന്നും നേരിട്ട് കാണണം എന്നും. 1854 കാലഘത്തിൽ ആണ് ബാബ ഷിർഡിയിൽ എത്തി ചേർന്നത്. എവിടെ നിന്ന് വന്നു എന്നോ,
ട്രെയിനുകളിലെ യാത്രകള്‍ പൊതുവില്‍ നല്ല അനുഭവമാണെങ്കിലും ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നത് പല യാത്രികര്‍ക്കും അത്ര നല്ല അനുഭവമാവണമെന്നില്ല. യാത്രികരുടെ യാത്രാ അനുഭവം മികച്ചതാക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് എന്‍ക്വയറി മുതല്‍ റിസര്‍വേഷന്‍ വരെയുള്ള മേഖലകളില്‍ മാറ്റങ്ങള്‍
താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിൽ ചോർച്ച. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയ തെർമൽ സ്കാനിങ്ങിൽ ആണ് താഴികക്കുടത്തിലെ വിള്ളൽ കണ്ടെത്തിയത്. ചോർച്ച കണ്ടെത്താനുള്ള നടപടികൾ തുടങ്ങി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കെട്ടിടങ്ങളിലും അതുപോലെ സ്മാരകങ്ങളിലും എല്ലാം തന്നെ നിരന്തരം
പുരി രഥ യാത്രയ്ക്കായി 365 സ്പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നു പ്രഖ്യാപിച്ച് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ(ECoR). ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പുരി രഥ യാത്രയുടെ തിരക്ക് നിയന്ത്രിക്കുന്നതിനാണ് അധികൃതരുടെ നടപടി. ഒഡീഷയുടെ സാംസ്ക്കാരിക കലണ്ടറില്‍ സവിശേഷ സ്ഥാനമുള്ള പുരി
മഴ നിറഞ്ഞു പെയ്യുന്ന മൺസൂണിൽ കുടജാദ്രിയിലേക്ക് ഒരു യാത്ര പോയാലോ? ദുർഘടമായ പാത താണ്ടി ശ്രീ ശങ്കര പീഠം കണ്ടു ആ യാത്രയുടെ മുഴുവൻ ആലസ്യവും തീർത്തു മനസ്സ് നിറച്ചു മടങ്ങിയാലോ? അറിവിന്റെ മടിത്തട്ടിൽ നിന്നും ജ്ഞാനത്തിന്റെ പരകോടിയിലേക്കു ശങ്കരൻ നടന്നു കയറിയ മലമുകളിൽ നിൽക്കുമ്പോൾ യാത്രയ്ക്കു കാവ്യഭംഗി
ഇന്ത്യയിലെ സിനിമാപ്രേമികളുടെ ഇഷ്ടയിടങ്ങളിൽ ഒന്നാണ് ഹൈദരാബാദിൽ റാമോജി ഫിലിം സിറ്റി. അത് മാത്രമല്ലാതെ നിരവധി സുന്ദരമായ കാഴ്ചകളും അതിഥികൾക്കായി കരുതിവച്ചിരിക്കുന്ന ഹൈദരാബാദിന്റെ സൗന്ദര്യം ആസ്വദിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ആന്റണി വർഗീസ് എന്ന പെപ്പെ. ചാർമിനാറിന്റെ മുമ്പിൽ നിന്നുള്ള യാത്രാചിത്രം താരം
ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന യുഎസ് പൗരന്മാർക്ക് യുഎസിന്റെ അതീവ ജാഗ്രത നിർദേശം. ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ ബലാത്സംഗവും അക്രമങ്ങളും കുറ്റകൃത്യങ്ങളും ഭീകരവാദവും വർധിച്ചുവരുന്നുവെന്നും അതീവ ജാഗ്രത പാലിക്കണമെന്നുമുള്ള ‘ലെവൽ 2’ നിർദേശമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
Results 1-10 of 1641